Published: March 30, 2026 04:33 PM IST Updated: March 30, 2026 05:37 PM IST
1 minute Read
മുംബൈ∙ 25 കോടിയിലേറെ ചെലവാക്കി ടീമിലെടുത്തിട്ടും ഓസ്ട്രേലിയൻ ഓള്‍ റൗണ്ടർ കാമറൂൺ ഗ്രീനിനെ എന്തുകൊണ്ട് പന്തെറിയിക്കുന്നില്ലെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. മുംബൈ ഇന്ത്യൻസിനെതിരായ തോൽവിക്കു പിന്നാലെയാണ് ഗ്രീനിനെ ബോളിങ്ങിൽ ഉപയോഗിക്കാത്തതിനെക്കുറിച്ച് രഹാനെ വിശദീകരിച്ചത്. മത്സരത്തിൽ 10 പന്തുകൾ നേരിട്ട രഹാനെ 18 റൺസടിച്ചു പുറത്തായിരുന്നു. താരലേലത്തിൽ 25.20 കോടി മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയത്. പക്ഷേ സാലറി ക്യാപ് പ്രകാരം ഗ്രീനിന് 18 കോടി രൂപയാണു ലഭിക്കുക.
പരുക്കിൽനിന്ന് മുക്തനായി കളിക്കാനിറങ്ങിയ ഗ്രീനിന് പന്തെറിയാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയിട്ടില്ലെന്നാണ് രഹാനെയുടെ പ്രതികരണം. ‘‘ഗ്രീൻ വൈകാതെ പന്തെറിഞ്ഞു തുടങ്ങുമെന്നു നമുക്കു പ്രതീക്ഷിക്കാം. കൊൽക്കത്ത താരങ്ങൾ നന്നായി ബാറ്റു ചെയ്തു. പക്ഷേ അതു പോലൊരു പ്രകടനം ബോളിങ്ങിൽ കിട്ടിയില്ല. കാമറൂൺ ഗ്രീനിനെ പന്തെറിയിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയോടാണു നിങ്ങള്‍ ചോദിക്കേണ്ടത്.’’– അജിൻക്യ രഹാനെ പ്രതികരിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറു വിക്കറ്റ് വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണു നേടിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും (40 പന്തിൽ 67), യുവതാരം അങ്ക്രിഷ് രഘുവംശിയും (29 പന്തിൽ 51) അർധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയത്തിലെത്തി. ഓപ്പണർമാരായ റയാൻ റിക്കിൾട്ടനും രോഹിത് ശർമയും തകർത്തടിച്ചതോടെ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ മുംബൈ വിജയ റൺസ് കുറിക്കുകയായിരുന്നു. 43 പന്തുകൾ നേരിട്ട റിക്കിൾട്ടൻ 81 റൺസും, 38 പന്തുകൾ നേരിട്ട രോഹിത് 78 റൺസും അടിച്ചെടുത്താണു മടങ്ങിയത്.
English Summary:








English (US) ·