3 ഫോറുകൾക്ക് പിന്നാലെ കുറ്റിതെറിപ്പിച്ച് ഫെർണാണ്ടോ, കട്ടക്കലിപ്പിൽ ജയ്‌സ്വാൾ; ഗ്രൗണ്ടിൽ വാക്കേറ്റം– വിഡിയോ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 23, 2026 02:10 PM IST Updated: August 23, 2026 02:33 PM IST

1 minute Read

ഇന്ത്യ– ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ലങ്കൻ താരം അസിത ഫെർണാണ്ടോയുമായി വാക്കേറ്റത്തിൽലേർപ്പെട്ട ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ. (Photo by Ishara S. KODIKARA / AFP)
ഇന്ത്യ– ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ലങ്കൻ താരം അസിത ഫെർണാണ്ടോയുമായി വാക്കേറ്റത്തിൽലേർപ്പെട്ട ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ. (Photo by Ishara S. KODIKARA / AFP)

കൊളംബോ ∙ ഇന്ത്യ– ശ്രീലങ്ക രണ്ടാ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ശ്രീലങ്കൻ ബോളർ അസിത ഫെർണാണ്ടോയും. ആദ്യ ഇന്നിങ്സിൽ ജയ്‌സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിനു പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. ഇന്നിങ്സിന്റെ 17–ാം ഓവറിലാണ് സംഭവം. ആ ഓവറിൽ മൂന്നു ഫോറടിച്ച് ജയ്‍സ്വാൾ കത്തിക്കയറിയെങ്കിലും അവസാന പന്തിൽ താരത്തെ ഫെർണാണ്ടോ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

What you should work next

പിന്നാലെ ആഹ്ലാദപ്രകടനം നടത്തിയ ഫെർണാണ്ടോ, ജയ്‌സ്വാളിനോട് എന്തോ പറയുകയും ചെയ്തു. ജയ്‌സ്വാൾ ആദ്യം നടന്നുപോയെങ്കിലും, പിന്നീട് ഫെർണാണ്ടോയുടെ നേർക്ക് തിരിഞ്ഞുനടന്നു. ഇതോടെ ഇരുവരും പരസ്പരം മുഖാമുഖം വരികയും വാക്കുതർക്കം കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്‌ജയ ഡി സിൽവ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇതോടെ ജയ്‌സ്വാൾ പവലിയനിലേക്ക് മടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി 53 പന്തിൽ ഒൻപത് ഫോറുകൾ ഉൾപ്പെടെ 45 റൺസാണ് ഓപ്പണർ ജയ്‌സ്വാൾ നേടിയത്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന ശ്രീലങ്കൻ താരം നിറോഷൻ ഡിക്‌വെല്ലെയെ ജയ്‌സ്വാൾ സ്ലെഡ്ജ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡിക്‌വെല്ലെ പുറത്താകുകയും ചെയ്തു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 ന് മുന്നിലാണ്.

English Summary:

India Sri Lanka Cricket: Indian batsman Yashasvi Jaiswal and Sri Lankan bowler Asitha Fernando were progressive successful a heated verbal spat during the 2nd Test lucifer successful Colombo. The incidental occurred aft Fernando dismissed Jaiswal, starring to a tense speech connected the field. Sri Lankan skipper Dhananjaya de Silva intervened to abstracted the players.

Read Entire Article