36 സെ.മീ ഉയരം, 6 കിലോ: 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച കിരീടം; പുതിയ ലോകകപ്പിന് കാരണക്കാർ ബ്രസീലുകാർ

3 days ago 1

16 വർഷത്തെ കാത്തിരിപ്പിനു ശേഷം സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കുമോ? അതോ, നിലവിലെ ചാംപ്യൻമാരായ അർജന്റീന കിരീടം നിലനിർത്തുമോ? ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടുന്ന ചോദ്യത്തിനു മറുപടി നേരിൽ കാണാൻ ഇനി ഒരു ദിവസത്തിന്റെ കാത്തിരിപ്പു മാത്രം. 56 വർഷത്തെ ചരിത്രം പേറുന്ന, ലോകജേതാക്കളുടെ സ്നേഹത്തിൽ പൊതിഞ്ഞ മുത്തം ലഭിച്ച 36 സെന്റീമീറ്റർ മാത്രം ഉയരമുള്ള ലോകകപ്പ് ട്രോഫിയാണ് ചാംപ്യൻമാർ ഉയർത്തുക.

What you should work next

ലോക‘കപ്പ്’ 1974 മുതൽ1970ൽ, പുതിയ ട്രോഫിക്കുള്ള രൂപരേഖ തയാറാക്കാൻ ഫിഫ മത്സരം സംഘടിപ്പിച്ചു. ഇതിൽ നിന്ന് ഇറ്റാലിയൻ കലാകാരൻ സിൽവിയോ ഗാസനിഗ നിർമിച്ച ലോകകപ്പ് ട്രോഫിയുടെ രൂപകൽപന ഫിഫ തിരഞ്ഞെടുക്കുകയായിരുന്നു. 1974 ലോകകപ്പ് മുതലാണ് ഈ ട്രോഫി ലോക ജേതാക്കൾക്കു സമ്മാനിച്ചു തുടങ്ങുന്നത്. പശ്ചിമ ജർമനിയാണ് ഈ കപ്പിൽ ആദ്യമായി മുത്തമിട്ടത്.

പുതിയ ലോകകപ്പിന് കാരണക്കാർ ബ്രസീലുകാർഫുട്ബോൾ ലോകകപ്പ് അരങ്ങേറിയ 1930 മുതൽ ജേതാക്കൾക്കു സമ്മാനിച്ചിരുന്നത് ‘വിക്ടറി’ എന്ന പേരിലുള്ള വെള്ളിയിൽ സ്വർണം പൂശിയ കിരീടമായിരുന്നു. വിജയത്തിന്റെ ഗ്രീക്ക് ദേവതയായ ‘നൈക്കി’യായിരുന്നു കിരീടത്തിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് ശിൽപിയായ എബൽ ലാഫ്ലേർ നിർമിച്ച ട്രോഫിയുടെ പേര് പിന്നീട് ‘യൂൾറിമെ ട്രോഫി’ എന്നു മാറ്റി. ഫിഫയുടെ ആദ്യ പ്രസിഡന്റായ യൂൾറിമെയ്ക്കുള്ള ആദര സൂചകമായാണ് കപ്പിന്റെ പേര് മാറ്റിയത്. എന്നാൽ ബ്രസീൽ 3 തവണ ലോക ജേതാക്കളായതോടെ ‘യൂൾറിമെ ട്രോഫി’ ഫിഫ ബ്രസീലിന് സമ്മാനിച്ചു. ഇതോടെ പുതിയ ലോകകപ്പ് ട്രോഫിക്കുള്ള ഓട്ടത്തിലായി ഫിഫ.

ട്രോഫിയുടെ ബയോഡേറ്റമുഴുവൻ ലോകത്തെയും ഒന്നാക്കുന്ന ലോകകപ്പ് പ്രണയത്തെ പ്രതിനിധീകരിച്ച്, രണ്ട് മനുഷ്യർ ഭൂമിയെ ചുമക്കുന്ന രീതിയിലാണ് കപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച ട്രോഫിയുടെ ആകെ ഉയരം 36 സെന്റീമീറ്ററും ഭാരം 6.175 കിലോഗ്രാമും ആണ്. ഫുട്ബോൾ മൈതാനത്തെ പ്രതിനിധീകരിച്ച് പച്ച നിറമുള്ള മാലഖൈറ്റ് കല്ല് ഉപയോഗിച്ചാണ് ട്രോഫിയുടെ അടിഭാഗം നിർമിച്ചിരിക്കുന്നത്. കിരീടം സ്വന്തമാക്കാനുള്ള അത്‌ലീറ്റിന്റെ കഠിന പ്രയത്നത്തെയും പന്തിന്റെ പിന്നാലെയുള്ള താരത്തിന്റെ ഓട്ടത്തെയും ഒടുവിൽ ആരാധകരുടെ സന്തോഷത്തെയും ഉൾക്കൊള്ളിച്ചാണ് ട്രോഫി ഡിസൈൻ ചെയ്തിരിക്കുന്നത്.

കപ്പ് മാത്രമല്ല, ഒപ്പം കോടികളുംഏകദേശം 6,306 കോടി രൂപയാണ് (655 മില്യൻ യുഎസ് ഡോളർ) ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ആകെ സമ്മാനത്തുകയായി ഫിഫ മാറ്റിവച്ചിരിക്കുന്നത്. 2022 ഖത്തർ ലോകകപ്പിൽ നൽകിയതിന്റെ ഇരട്ടി. സ്പെയിൻ – അർജന്റീന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് ഏകദേശം 481 കോടിയും രണ്ടാം സ്ഥാനക്കാർക്ക് 317 കോടിയും ലഭിക്കും. മൂന്നാം സ്ഥാനക്കാർക്കുള്ള ഇംഗ്ലണ്ട് – ഫ്രാൻസ് മത്സരത്തിലെ വിജയികൾക്ക് 279 കോടിയും നാലാം സ്ഥാനക്കാർക്ക് 259 കോടിയും ലഭിക്കും. ബാക്കിയുള്ള തുക നേരത്തേ പുറത്തായ ടീമുകൾക്ക് വീതിച്ചു നൽകും.

What you should work next

ചരിത്രത്തിൽ ഇടം നേടി ട്രോഫി ടൂർലോകകപ്പിനു മുന്നോടിയായി ഫിഫ സംഘടിപ്പിച്ച ട്രോഫി ടൂർ 150 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്. ലോകകപ്പ് ചരിത്രത്തിലെ ദൈർഘ്യമേറിയ ട്രോഫി ടൂർ ഈ വർഷം ജനുവരി 3നു സൗദി അറേബ്യയിലെ റിയാദിൽ നിന്നാണ് ആരംഭിച്ചത്. 30 ഫിഫ അംഗ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ജൂൺ 11നാണ് ലോകകപ്പ് വേദിയായ യുഎസിലെ ന്യൂ ജഴ്സിയിൽ എത്തിയത്.

ട്രോഫി ഫിഫയ്ക്ക് സ്വന്തംലോക ജേതാക്കൾക്കു സമ്മാനദാന ചടങ്ങിൽ യഥാർഥ കപ്പ് നൽകുമെങ്കിലും അവർ രാജ്യത്തേക്കു കൊണ്ടുപോകുന്നത് സ്വർണം പൂശിയ ഡ്യൂപ്ലിക്കറ്റ് ട്രോഫിയാണ്. യഥാർഥ കിരീടം ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിലെ സൂറിക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്.

English Summary:

The FIFA World Cup trophy's affluent past and plan are explored, detailing its improvement from the Jules Rimet Trophy to the existent iconic plan representing 2 figures holding up the Earth. It besides covers the important prize wealth awarded to participating teams and the extended trophy circuit preceding the tournament.

Read Entire Article