4, 6, 1, 4, 4, 6, 6, 4: എട്ടു സിക്സ്, 10 ഫോർ; സ്ട്രൈക്ക് റേറ്റ് 303: ദക്ഷിണാഫ്രിക്കയെ എടുത്തിട്ട് ‘അലക്കി’ അലൻ, ഈ റെക്കോർഡുകൾ ഇനി പഴങ്കഥ- വിഡിയോ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: March 05, 2026 08:20 AM IST Updated: March 05, 2026 08:45 AM IST

2 minute Read

ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം ഫിൻ അലന്റെ ആഘോഷം. (PTI Photo/Swapan Mahapatra)
ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം ഫിൻ അലന്റെ ആഘോഷം. (PTI Photo/Swapan Mahapatra)

കൊൽക്കത്ത∙ എന്താ ഇപ്പോ സംഭവിച്ചേ! എന്ന അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പരാജയം അവർ ഏറെക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു പ്രഹരം അവർ കണക്കുകൂട്ടിയിരുന്നില്ല. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം വെറും 12.5 ഓവറിലാണ് ന്യൂസീലൻഡ് മറികടന്നത്. എട്ട് ഓവറിൽ 100 റൺസ് കടന്ന അവർ പിന്നിടുള്ള നാലര ഓവറിൽ 70 റൺസാണ് അടിച്ചുകൂട്ടിയത്. 

റൺചേസിന് ഇറങ്ങിയ കിവീസിന് മിന്നും തുടക്കമാണ് ടിം സെയ്ഫർട്ടം (33 പന്തിൽ 58) ഫിൻ അലനും ചേർന്നു നൽകിയത്. തുടക്കം മുതൽ തകർത്തടിച്ച ഇരുവരും ചേർന്ന് 4.1 ഓവറിൽ സ്കോർ 50 കടത്തി. വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന സ്കോറിലാണ് കിവീസ് പവർപ്ലേ അവസാനിപ്പിച്ചത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. 4 പേസർമാരെ പരീക്ഷിച്ചിട്ടും പവർപ്ലേയിൽ റണ്ണൊഴുക്കു തടയാൻ ദക്ഷിണാഫ്രിക്കൻ ക്യപ്റ്റൻ എയ്ഡൻ മാർക്രത്തിനു സാധിച്ചില്ല.

പവർപ്ലേ അവസാനിച്ചതിനു പിന്നാലെ സ്പിന്നർ കേശവ് മഹാരാജ് വന്നെങ്കിലും കാര്യമുണ്ടായില്ല. കഗീസോ റബാദ എറിഞ്ഞ 10–ാം ഓവറിൽ സെയ്ഫർട്ട് പുറത്താകുമ്പോൾ സ്കോർ 117ൽ എത്തിയിരുന്നു. അതോടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത അലൻ കൂറ്റൻ അടികളോടെ സ്കോറിങ് വേഗം ഉയർത്തി. യാൻസൻ എറിഞ്ഞ 13–ാം ഓവറിൽ 2 സിക്സും 3 ഫോറുമടക്കം 24 റൺസ് നേടിയ അലൻ തന്റെ സെഞ്ചറിയും കിവീസിന്റെ ജയവും ഒരുമിച്ച് ഉറപ്പിച്ചു. ഇതു രണ്ടാം തവണയാണ് ന്യൂസീലൻഡ് ട്വന്റി20 ലോകകപ്പ് ഫൈലിൽ കടക്കുന്നത്. 2021 അവർ ഫൈനലിൽ പ്രവേശിച്ചെങ്കിലും കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയോട് തോറ്റു.

∙ റെക്കോർഡ് അലൻ

∙ 33 പന്തിൽ 8 സിക്സും 10 ഫോറും അടങ്ങുന്നതണ് അലന്റെ അതിവേഗം സെഞ്ചറി ഇന്നിങ്സ്; സ്ട്രൈക്ക് റേറ്റ് 303. 19 പന്തിൽ അർധസെഞ്ചറി തികച്ച അലന് അടുത്ത 50 റൺസെടുക്കാൻ 14 പന്തുൾ മാത്രമാണ് വേണ്ടി വന്നത്. 4, 6, 1, 4, 4, 6, 6, 4 എന്നിങ്ങനെയാണ് നേരിട്ട അവസാന എട്ടു പന്തുകളിൽ അലന്റെ സ്കോറിങ്. 

∙ രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചറിയാണ് അലൻ നേടിയത്. 27 പന്തിൽ സെഞ്ചറി നേടിയ എസ്റ്റോണിയ താരം സഹിൽ ചൗഹാൻ, 29 പന്തിൽ സെഞ്ചറി നേടിയ തുർക്കി താരം മുഹമ്മദ് ഫഹദ് എന്നിവരാണ് മുന്നിലുള്ളത്. ഐസിസി സ്ഥിരാംഗത്തിനെതിരെ ഒരു താരത്തിന്റെ വേഗമേറിയ സെഞ്ചറിയാണ്.

∙ ട്വന്റി20 ലോകകപ്പിലെ വേഗമേറിയ സെഞ്ചറി റെക്കോർഡ് ഫിൻ അലന്റെ പേരിലായി. 2016ൽ 47 പന്തിൽ സെഞ്ചറി നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡണ് തിരുത്തിയത്.

∙ ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായാണ് ഒരു താരം സെഞ്ചറി നേടുന്നത്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ താരം തിലകരത്‌നെ ദില്‍ഷന്‍ നേടിയ 96* റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. 2016 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ വിരാട് കോലി നേടിയ 89* റൺസ് മൂന്നാം സ്ഥാനത്തായി.

∙ വെറും 4 ഡോട്ട് ബോളുകൾ മാത്രമാണ് ഫിൻ അലൻ വഴങ്ങിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടുകളിൽ ഇതു രണ്ടാമതാണ്. 2014 സെമിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 44 പന്തിൽ 72 റൺസെടുത്ത വിരാട് കോലി, 3 ഡോട്ടുകൾ മാത്രമാണ് വഴങ്ങിയത്.

∙ ഫിൻ അലൻ നേടിയത് 10 ഫോറുകളും 8 സിക്സറുകളും - ഒരു ടി20 ലോകകപ്പ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ എന്ന നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം (11 ഫോറുകൾ, 7 സിക്സറുകൾ - 2012ൽ പല്ലെക്കലെയിൽ ബംഗ്ലദേശിനെതിരെ)

English Summary:

Finn Allen's explosive period propelled New Zealand into the T20 World Cup final, marking a historical triumph implicit South Africa. Allen's record-breaking show shattered erstwhile T20 World Cup period records, securing New Zealand's spot successful the finals for the 2nd time.

Read Entire Article