40–ാം ജന്മദിനത്തിന്റെ ആഘോഷ പാർട്ടിക്കിടെ ഉസൈൻ ബോൾട്ടിന്റെ ‘സർപ്രൈസ്’, ഡയമണ്ട് മോതിരവുമായി സൂപ്പർതാരത്തിന്റെ പ്രപ്പോസൽ– വിഡിയോ

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: August 25, 2026 11:29 AM IST Updated: August 25, 2026 12:23 PM IST

1 minute Read

ബ്രത്‌ഡേ പാർട്ടിക്കിടെ പങ്കാളി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്യുന്ന ഉസൈൻ ബോൾട്ട് (Instagram/usainbolt/)
ബ്രത്‌ഡേ പാർട്ടിക്കിടെ പങ്കാളി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്യുന്ന ഉസൈൻ ബോൾട്ട് (Instagram/usainbolt/)

കിങ്സ്റ്റൺ∙ ലോക അത്‌ലറ്റിക്സിലെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഈ മാസം 21ന് തന്റെ 40–ാം ജന്മദിനത്തിലാണ് ദീർഘകാല പങ്കാളിയായ കാസി ബെന്നറ്റുമായുള്ള (36) ഉസൈൻ ബോൾട്ടിന്റെ വിവാഹനിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങൾ ഇന്നലെയാണ് ഉസൈൻ ബോൾട്ടും കാസി ബെന്നറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കിങ്സ്റ്റണിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് കാരറ്റിന്റെ വജ്രമോതിരം അണിയിച്ചാണ് ബോൾട്ട് വിവാഹാഭ്യർഥന നടത്തിയത്.

What you should work next

ജന്മദിന പാർട്ടിക്കിടെ ഉസൈൻ ബോൾട്ട് ‘സർപ്രൈസ്’ ആയി ബെന്നറ്റിനെ പ്രപ്പോസ് ചെയ്യുകയായിരുന്നു. ബോൾട്ടും ബെന്നറ്റും സ്റ്റേജിൽ ഒരുമിച്ച് നിന്ന് അതിഥികളോട് സംസാരിച്ചുകൊണ്ടിരിക്കെ ബോൾട്ട് പെട്ടെന്ന് ഒരു കാൽമുട്ടിൽ ഇരുന്ന് വിവാഹാഭ്യർഥന നടത്തി. ‘‘നീ എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി മാറ്റുമോ? എന്നെ വിവാഹം കഴിക്കുമോ?’’ എന്ന് ബോൾട്ട് ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ ആവേശത്തോടെയും കയ്യടികളോടെയും അത് ആഘോഷമാക്കി.

തുടർന്ന് ബോൾട്ട് അഞ്ച് കാരറ്റ് വരുന്ന ഓവൽ ആകൃതിയിലുള്ള വജ്രമോതിരം ബെന്നറ്റിന്റെ വിരലിൽ അണിയിച്ചു. അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്നുപോയ ബെന്നറ്റ്, വികാരാധീനയായി. കണ്ണീർ തുടച്ചുകൊണ്ടാണ് തന്റെ വിവാഹനിശ്ചയ മോതിരം അവർ എല്ലാവരെയും ഉയർത്തി കാണിച്ചത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ‘‘ഈ രാത്രിയെ മുഴുവൻ ചുരുക്കിപ്പറയാൻ എന്റെ ഈ മുഖഭാവം മാത്രം മതി’’ എന്ന അടിക്കുറിപ്പോടെയാണ് ബെന്നറ്റ് ഇവ പങ്കുവച്ചത്.

ജമൈക്കൻ മോഡലായ കാസി ബെന്നറ്റുമായി 2013ലാണ് ബോൾട്ട് പ്രണയത്തിലാകുന്നത്. എന്നാൽ 2016ലെ റിയോ ഒളിംപിക്സിൽ ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതു വരെ ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിച്ചു. ആ ഒളിംപിക്സിലാണ് 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ബോൾട്ട് മൂന്നു സ്വർണ മെഡലുകൾ നേടിയത്. കരിയറിലെ ആകെ എട്ട് ഒളിംപിക് സ്വർണ മെഡലുകളാണ് ഉസൈൻ ബോൾട്ട് നേടിയിട്ടുള്ളത്.

ഒരു പതിറ്റാണ്ടിലേറെയായി ഒരുമിച്ചാണ് ജീവിക്കുന്ന ബോൾട്ടിനും ബെന്നറ്റിനും ഒളിംപിയ ലൈറ്റ്‌നിങ് എന്ന മകളും, തണ്ടർ, സെന്റ് ലിയോ എന്നീ ഇരട്ട ആൺകുട്ടികളും ഉൾപ്പെടെ മൂന്നു മക്കളാണുള്ളത്.

English Summary:

Usain Bolt Engagement: Sprint fable Usain Bolt got engaged to his semipermanent spouse Kasi Bennett connected his 40th birthday. He projected with a five-carat diamond ringing during a backstage ceremonial successful Kingston, Jamaica, astonishing Bennett. The couple, who stock 3 children, officially confirmed their engagement done societal media posts.

Read Entire Article