Published: January 25, 2026 09:37 AM IST
1 minute Read
മെൽബൺ ∙ 400 ഗ്രാൻസ്‌ലാം മത്സര വിജയങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡുമായി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം റൗണ്ടിൽ. ഡച്ച് താരം ബോട്ടിക് വാൻ ഡെ സാൻഡ്ഷുൾപിനെ 6-3, 6-4, 7-6 നു കീഴടക്കിയ ജോക്കോ ഓസ്ട്രേലിയൻ ഓപ്പണിൽ ഏറ്റവുമധികം വിജയങ്ങളെന്ന സ്വിസ് താരം റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പവുമെത്തി; ആകെ 102 വിജയങ്ങൾ. സെർബിയൻ താരം ജോക്കോ ഇവിടെ തോൽവി വഴങ്ങിയതാകട്ടെ വെറും 10 തവണ മാത്രവും.
40 ഡിഗ്രി വരെ താപനില ഉയർന്ന മെൽബണിൽ, രാത്രി മത്സരം കളിച്ച ജോക്കോ പകൽച്ചൂടിൽനിന്നു രക്ഷപ്പെട്ടു. എന്നാൽ, കൊടുംചൂടിൽ വെന്തുരുകിയ നിലവിലെ ചാംപ്യൻ ഇറ്റലിയുടെ യാനിക് സിന്നർ കൂളിങ് ബ്രേക്ക് മുതലെടുത്താണു മത്സരം ജയിച്ചത്. അമേരിക്കൻ താരം എലിയറ്റ് സ്പിസിരിക്കെതിരായ മത്സരത്തിൽ നിർജലീകരണംമൂലം കാലിൽ പേശിവലിവ് അനുഭവപ്പെട്ട സിന്നർ തോൽവിയുടെ വക്കിൽനിന്നാണു തിരിച്ചുവന്നത്. ആദ്യ സെറ്റ് 4–6ന് നഷ്ടപ്പെടുത്തിയ സിന്നർ രണ്ടാം സെറ്റ് 6–3നു പിടിച്ചു. പിന്നീടുള്ള 2 സെറ്റുകളും ജയിച്ച സിന്നർ നാലാം റൗണ്ടിലെത്തി. സ്കോർ: 4-6, 6-3, 6-4, 6-4.
ഒസാക്ക പിന്മാറി
ആരാധകരെ നിരാശരാക്കിയ ജപ്പാൻ താരം നവോമി ഒസാക്ക അടിവയറ്റിലെ പരുക്കുകാരണം മൂന്നാം റൗണ്ട് മത്സരത്തിനു മുൻപേ പിന്മാറി. ഇതോടെ, വനിതാ സിംഗിൾസിൽ ഓസ്ട്രേലിയൻ താരം മാഡിസൻ ഇൻഗ്ലിസിനു വോക്കോവർ ലഭിച്ചു.
English Summary:







English (US) ·