5 കപ്പിന്റെ ‘തള്ള്’ 6 വർഷം! മുട്ടുമടക്കി മുംബൈയുടെ ‘മിനി ഇന്ത്യൻ’ ടീം; പുറത്താകാൻ 3 കാരണങ്ങൾ

2 weeks ago 4

മനോരമ ലേഖകൻ

Published: May 12, 2026 01:05 PM IST Updated: May 12, 2026 02:59 PM IST

1 minute Read

ആർസിബിക്കെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും (PTI Photo/Atul Yadav)
ആർസിബിക്കെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും (PTI Photo/Atul Yadav)

റായ്പുർ ∙ 5 കപ്പിന്റെ ആനന്ദം അയവിറക്കി 5 വർഷം തള്ളിനീക്കിയ ടീം എന്നായിരുന്നു ഐപിഎൽ 19–ാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് കേട്ട പ്രധാന വിമർശനം. 2020നു ശേഷം ഐപിഎൽ ജേതാക്കളാകാൻ സാധിക്കാതെ പോയതിന്റെ നിരാശ മാറ്റാനാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ, സൂപ്പർ താരങ്ങളെ കുത്തിനിറച്ച് മുംബൈ ഇത്തവണ ഐപിഎലിന് എത്തിയത്. ഹാർദിക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുമ്ര, ദീപക് ചാഹർ, ഷാർദൂൽ ഠാക്കൂർ തുടങ്ങി ‘മിനി ഇന്ത്യൻ ടീമുമായി’ ഇറങ്ങിയിട്ടും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. പ്രധാനമായും 3 പ്രശ്നങ്ങളാണ് ഈ സീസണിൽ മുംബൈയെ അലട്ടിയത്.

ഡെത്ത് ഓവർ ആശങ്കമുംബൈയ്ക്കെതിരെ അവസാന 3 ഓവറിൽ 30 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. 18–ാം ഓവർ എറിഞ്ഞ സ്പിന്നർ അല്ലാ ഗസൻഫർ വിട്ടുനൽകിയത് 12 റൺസ്. അതോടെ 2 ഓവറിൽ ബെംഗളൂരുവിന് ജയിക്കാൻ 18 റൺസ് വേണ്ട സാഹചര്യത്തിലാണ് ബുമ്ര തന്റെ അവസാന ഓവർ എറിയാനെത്തുന്നത്. 3 റൺസ് മാത്രം വിട്ടുനൽകിയ ബുമ്ര പ്രതീക്ഷ കാത്തു. എന്നാൽ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കാൻ യുവതാരം രാജ് ബാവയ്ക്കു സാധിച്ചില്ല. 3 വൈഡും ഒരു നോബോളുമാണ് അവസാന ഓവറിൽ രാജ് എറിഞ്ഞത്.

കൈവിടുന്ന കളിഒരു കാലത്ത് റിക്കി പോണ്ടിങ് മുതൽ കയ്റൻ പൊള്ളാർഡ് വരെയുള്ള ലോകോത്തര ഫീൽഡർമാരാൽ സമ്പന്നമായിരുന്ന മുംബൈ ടീം ഇന്ന് ഫീൽഡിങ്ങിൽ തീർത്തും ദുർബലമാണ്. സീസണിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നിർണായകമായ 8 ക്യാച്ചുകളാണ് മുംബൈ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്.

സ്കൗട്ടിങ് പ്രശ്നങ്ങൾഒരു കാലത്ത് ഐപിഎലിലെ തന്നെ ഏറ്റവും മികച്ച സ്കൗട്ടിങ് ടീമായിരുന്നു മുംബൈ ഇന്ത്യൻസിന്റേത്. ജസ്പ്രീത് ബുമ്ര , പാണ്ഡ്യ സഹോദരൻമാർ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരെയെല്ലാം ആഭ്യന്തര ക്രിക്കറ്റിൽനിന്ന് കണ്ടെത്തി, ഐപിഎലിലൂടെ വളർത്തിക്കൊണ്ടുവന്നത് മുംബൈയാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതുമുഖങ്ങളെയും മികച്ച ആഭ്യന്തര താരങ്ങളെയും കണ്ടെത്തുന്നതിൽ മുംബൈയ്ക്ക് പിഴയ്ക്കുന്നു. ഈ സീസണിൽ മുംബൈ പരീക്ഷിച്ച ഡാനിഷ് മാലേവാർ, ക്രിഷ് ഭഗത്, റോബിൻ മിൻസ്, രാജ് ബാവ തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.

English Summary:

Mumbai Indians' IPL 2026 run was marred by 3 cardinal issues: decease implicit concerns, dropped catches, and scouting problems. Despite a star-studded lineup, the squad failed to scope the playoffs, continuing their winless streak since 2020.

Read Entire Article