‘7 പങ്കാളികൾ, 11 മക്കൾ’; ഫുട്ബോൾ ഇതിഹാസം വീണ്ടും വിവാഹിതനായി? വധു ഫിഫ ഏജന്റ്; ചർച്ചയായി സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങൾ

1 month ago 5

ഓണ്‍ലൈൻ ‍ഡെസ്‌ക്

Published: August 19, 2026 10:19 AM IST

1 minute Read

റോബർട്ടോ കാർലോസും സുഹൈല അൽ താഹിരിയും (X/moroccoworldnews)
റോബർട്ടോ കാർലോസും സുഹൈല അൽ താഹിരിയും (X/moroccoworldnews)

മഡ്രിഡ് (സ്പെയിൻ) ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. സ്പാനിഷ് സ്പോർട്സ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമായ സുഹൈല അൽ താഹിരിയാണ് വധു. കഴിഞ്ഞ ദിവസം ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ വാർത്ത ചർച്ചയായത്.

What you should work next

എന്നാൽ ഇവർ ജനുവരിയിൽ തന്നെ വിവാഹിതരായെന്നും ഇപ്പോൾ പ്രചരിക്കുന്നത് ജൂലൈയിൽ ഇവർ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങളിൽനിന്നുള്ള ചിത്രങ്ങളാണെന്നുമാണ് സൂചന. അടുത്ത ബന്ധുക്കൾക്കായി ഇവർ നടത്തിയ വിവാഹസൽക്കാരമായിരുന്നെന്നു ഇതെന്നും പറയപ്പെടുന്നു. അതല്ല, സുഹൈലയുടെ മൊറോക്കൻ പാരമ്പര്യപ്രകാരം ഇരുവരും വീണ്ടും വിവാഹിതരായെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഏഴു സ്ത്രീകളുമായുള്ള ബന്ധത്തിൽ തനിക്ക് 11 കുട്ടികളുണ്ടെന്ന് 53 വയസ്സുകാരനായ റോബർട്ടോ കാർലോസ് ഒരു പതിറ്റാണ്ട് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശം അന്ന് വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. “ഇപ്പോൾ ഞാൻ മാനുവലയോടൊപ്പമാണ് താമസിക്കുന്നത്, കൂടാതെ മറ്റ് പലയിടങ്ങളിലായി എനിക്ക് വേറെയും കുട്ടികളുണ്ട്. എനിക്ക് ബ്രസീലിൽ ഏഴുപേരും, മെക്സിക്കോയിൽ ഒരാളും, ഹംഗറിയിലുള്ള അലികാന്റെയിൽ താമസിക്കുന്ന മറ്റൊരാളും ഉണ്ട്, ബാക്കിയുള്ളവർ ബ്രസീലിലാണ്.’’– ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി കാർലോസ് ഇതിനു മുൻപ് രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്

മൊറോക്കൻ സ്വദേശിയായ സുഹൈല അൽ താഹിരി, സ്പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിഫ ലൈസൻസുള്ള പ്ലേയേഴ്സ് ഏജന്റണ്. ഫുട്ബോൾ മാനേജ്‌മെന്റ്, റെപ്രസന്റേഷൻ എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് മുൻ താരമായ റോബർട്ടോ കാർലോസും സുഹൈല അൽ താഹിരിയും മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായതെന്നാണ് സൂചന. പ്രഫഷനൽ ബന്ധത്തിലൂടെ സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

ബ്രസീലിന് വേണ്ടി 125 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ കാർലോസ് നേടിയിട്ടുണ്ട്. 2002ലെ ഫിഫ ലോകകപ്പും 1997, 1999 വർഷങ്ങളിലെ കോപ്പ അമേരിക്കയും 1997ലെ കോപ്പ കോൺഫെഡറേഷൻ കപ്പുമാണ് റോബർട്ടോ കാർലോസിന്റെ കരിയറിലെ പ്രധാന കിരീടങ്ങൾ. ക്ലബ്ബുകളിലും രാജ്യാന്തര മത്സരങ്ങളിലുമായി കാർലോസ് 135 ഗോളുകൾ നേടിയിട്ടുണ്ട്.

English Summary:

Roberto Carlos has reportedly remarried his caller wife, Suhaila Al Tahiri, a FIFA-licensed cause from Spain. Photos of the mates circulating connected societal media sparked wedding rumors, though it's suggested they joined successful January and caller images are from a backstage lawsuit successful July.

Read Entire Article