Published: April 16, 2026 05:22 PM IST Updated: April 17, 2026 12:02 AM IST
1 minute Read
മുല്ലൻപുർ (ന്യൂ ചണ്ഡിഗഡ്) ∙ ഐപിഎൽ മത്സരത്തിനു ശേഷം സ്റ്റേഡിയത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 70,000 രൂപ വിലയുള്ള മോതിരം. ഏപ്രിൽ 11നു ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്– പഞ്ചാബ് കിങ്സ് മത്സരത്തിനു ശേഷമാണ് സംഭവം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിന്റെ വിഡിയോ യുവതി തന്നെ പങ്കുവച്ചു.
മത്സരശേഷം ഗാലറിയിൽ നിന്ന് റീൽ ഷൂട്ടു ചെയ്യുന്നതിനിടയിൽ, യുവതി തന്നെയാണ് മോതിരം താഴേയ്ക്ക് ഇടുന്നത്. എന്നാൽ പിന്നീട് സീറ്റുകൾക്ക് അടിയിലും സ്റ്റേഡിയത്തിലുടനീളം തിരഞ്ഞിട്ടും ഇതു കണ്ടെത്താനായില്ല. മോതിരം കാണാതായതിലൂടെ 70,000 രൂപയുടെ നഷ്ടമുണ്ടായതായി അവർ പറഞ്ഞു. സ്റ്റേഡിയത്തിലുള്ള ആരെങ്കിലും ഈ വിഡിയോ കാണാനിടയായാൽ മോതിരം കണ്ടെത്താനും തിരികെ നൽകാനും സഹായിക്കണമെന്നു യുവതി അഭ്യർഥിച്ചു.
ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാൽ തന്റെ ടിക്കറ്റ് വിവരങ്ങൾ പങ്കുവയ്ക്കാമെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു റീലിന് വേണ്ടി ഇത്രയും വിലപിടിപ്പുള്ള മോതിരം നഷ്ടപ്പെടുത്തിയതിന് കമന്റ് സെക്ഷനിൽ പലരും യുവതിയെ വിമർശിച്ചപ്പോൾ, മറ്റു ചിലർ സഹായം വാഗ്ദാനം ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
മത്സരത്തിൽ, ആതിഥേയരായ പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, പ്രഭ്സിമ്രാൻ സിങ്, പ്രിയാൻശ് ആര്യ എന്നിവരുടെ അർധസെഞ്ചറിക്കരുത്തിൽ 18.5 ഓവറിൽ പഞ്ചാബ് കിങ്സ് മറികടക്കുകയായിരുന്നു.
English Summary:








English (US) ·