ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകൾ വീതം നേടി 86–ാം മിനിറ്റുവരെ മുന്നിലുണ്ടായിരുന്ന സെനഗലോ, അതിനു ശേഷം രണ്ടു ഗോളുകളും എക്സ്ട്രാ ടൈമില്‍ വിജയ ഗോളും നേടിയ ബൽജിയമോ, ആരാണ് ഈ വിജയം ശരിക്കും അർഹിച്ചിരുന്നത്? ഫുട്ബോൾ ലോകത്തെ രണ്ടു തട്ടിൽ നിർത്തുന്ന ഉത്തരങ്ങളാകും ഈ ചോദ്യത്തിനുണ്ടാകുക. ലോകകപ്പ് നോക്കൗട്ടിലെ നാടകീയതകൾ നിറഞ്ഞ പോരാട്ടത്തിനൊടുവിൽ സെനഗലിനെ 3–2ന് തോൽപിച്ചാണ് ബൽജിയം പ്രീക്വാര്‍ട്ടർ ഉറപ്പിച്ചത്. യുഎസ്– ബോസ്നിയ പോരാട്ടത്തിലെ വിജയികളാണ് അടുത്ത മത്സരത്തിൽ ബൽജിയത്തിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിലെ 24–ാം മിനിറ്റിൽ ഹബിബ് ഡിയാരയും രണ്ടാം പകുതിയില്‍ 51–ാം മിനിറ്റിൽ ഇസ്‍മായില സാറുമാണ് സെനഗലിന്റെ ഗോൾ സ്കോറർമാര്‍. എന്നാൽ 86–ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും 89–ാം മിനിറ്റിൽ യോരി ടീലമെൻസും സെനഗലിന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. ഒടുവിൽ എക്സ്ട്രാ ടൈമിലെ 120+5–ാം മിനിറ്റിൽ ടീലമെൻസിന്റെ പെനാൽറ്റി ഗോൾ കൂടി വന്നതോടെ ഈ ലോകകപ്പിലെ ഏറ്റവും വലിയ ത്രില്ലർ പോരാട്ടത്തിൽ സെനഗലിന്റെ പതനം പൂർണമായി.
ആദ്യ പകുതിയിൽ ഹബിബ് ‘ഡിയർ’
മത്സരത്തിന്റെ ഒന്‍പതാം മിനിറ്റിൽ ബൽജിയം താരം ലിയാൻഡ്രോ ട്രൊസാഡിന്റെ ഗോൾ നീക്കത്തോടെയായിരുന്നു മത്സരം ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ സെനഗലും ആദ്യ ലീഡ് പിടിക്കുക ലക്ഷ്യമിട്ട് നീക്കങ്ങള്‍ തുടങ്ങി. 13–ാം മിനിറ്റിൽ സെനഗൽ താരം ഇസ്മായില സാറിനെ ലക്ഷ്യമിട്ടു വന്ന ക്രോസ്, ബൽജിയം ഗോൾ കീപ്പര്‍ തിബോട്ട് കോർട്ടോയ്സ് തട്ടിയകറ്റാൻ ശ്രമിച്ചു. പക്ഷേ റീബൗണ്ടിൽ പന്ത് ഇസ്‍മായില സാറിനു തന്നെ ലഭിച്ചെങ്കിലും, ഗ്രൗണ്ടിൽ വീണ താരത്തിന് ലക്ഷ്യം കാണാനായില്ല. 17–ാം മിനിറ്റിൽ സെനഗലിനായി ഇദ്രിസ്സ ഗെയ നടത്തിയ ഗോൾ ശ്രമവും ബൽജിയൻ ഗോളി പിടിച്ചെടുത്തു. 18–ാം മിനിറ്റിൽ സെനഗൽ ഗോൾ പോസ്റ്റിന് 40 വാര അകലെനിന്ന് ബൽജിയം താരം കെവിൻ ഡിബ്രുയ്നെ തൊടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.
What you should work next
24–ാം മിനിറ്റിൽ ആദ്യ ലീഡെടുത്ത് സെനഗൽ ബൽജിയത്തെ ഞെട്ടിച്ചു. ചെറിയ വ്യത്യാസത്തില്‍ ആദ്യ ഗോൾ നഷ്ടപ്പെടുത്തിയ ഇസ്മായില സാറാണ് സെനഗല്‍ ഗോളിനു വഴിമരുന്നിട്ടത്. സാറിന്റെ ഹെഡറിൽ പന്ത് പോസ്റ്റിൽ തട്ടി റീബൗണ്ടായപ്പോൾ, ഹബിബ് ഡിയാര കൃത്യമായി പോസ്റ്റിലേക്കു നിറയൊഴിച്ചു. സ്കോർ 1–0. ആദ്യ 30 മിനിറ്റ് പിന്നിട്ടപ്പോഴും സെനഗൽ ഗോളി മോറി ഡിയോവിനെ പരീക്ഷിക്കുന്ന ഗോൾ നീക്കങ്ങൾ ബൽജിയം താരങ്ങളിൽനിന്നുണ്ടായില്ല. 4–5–1 ഫോർമേഷനിൽ കളിക്കുന്ന സെനഗൽ ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങൾ നടത്താൻ ബൽജിയത്തെ അനുവദിച്ചില്ല. മത്സരത്തിന്റെ 45–ാം മിനിറ്റിലാണ് ആദ്യ പകുതിയിൽ ബൽജിയത്തിന്റെ ഏറ്റവും മികച്ച ഗോള്‍ ശ്രമമുണ്ടായത്. മാക്സിം ഡെ കുപർ ബോക്സിന് അറ്റത്തുനിന്ന് എടുത്ത ഷോട്ട് സെനഗൽ ഗോൾ കീപ്പർ സേവ് ചെയ്തു. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ സെനഗൽ 1–0ന് മുന്നിൽ.
ഞെട്ടിച്ച് ബൽജിയം, ഇരട്ട ഗോളിൽ തിരിച്ചുവരവ്
ആദ്യ പകുതിക്കു പിന്നാലെ ബൽജിയം റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കി. സെനഗലിന്റെ പെപ്പെ ഗയെയുടേയും ഇൽമാൻ എൻഡായെയുടെയും ഗോൾ നീക്കങ്ങളോടെയാണു രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ നടത്തിയ പ്രസിങ് 51–ാം മിനിറ്റില്‍ സെനഗലിന് രണ്ടാം ലീഡ് സമ്മാനിച്ചു. ബൽജിയം പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ മൗസ നിയാഖാത് നൽകിയ ലോഫ്റ്റഡ് പാസിൽ നെഞ്ചിൽ പന്തെടുത്ത ഇസ്‍മായില സാർ ബൽജിയൻ ഗോളി തിബൗട്ട് കോർട്ടിസിനെ മറികടന്ന് ലക്ഷ്യം കണ്ടു. സെനഗൽ രണ്ടു ഗോളുകൾക്കു മുന്നില്‍. രണ്ടാം ഗോളും വഴങ്ങിയ ബല്‍ജിയം, നിക്കോളാസ് റാസ്കിൻ, ഡോഡി ലുക്ബാകിയോ എന്നിവരെ ഇറക്കിയാണ് ടീം ശക്തമാക്കാൻ ശ്രമിച്ചത്. ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ ഡോഡി ലുക്ബാകിയോ രണ്ട് ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
83–ാം മിനിറ്റിൽ സെനഗൽ ബോക്സിലേക്കു പന്തു ലഭിച്ച തിമോത്തി കാസ്റ്റാഗ്നെ മികച്ചൊരു ഹെഡറിനു ശ്രമിച്ചെങ്കിലും പന്തു ഗോളിലെത്തിയില്ല. തൊട്ടുപിന്നാലെ യോരി ടീലമെൻസ് ഒരു ഷോട്ടിനു ശ്രമിച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്. 89–ാം മിനിറ്റിൽ ബൽജിയം തിരിച്ചുവരവിന്റെ ആദ്യ സൂചനകൾ നൽകി. ബൽജിയം– സെനഗൽ താരങ്ങളുടെ പോരാട്ടത്തിനിടെ പന്തു ലഭിച്ച തോമസ് മ്യൂനിയർ ഗോൾ ഏരിയയ്ക്കു സമാന്തരമായി നൽകിയ പന്ത് സെനഗൽ ഗോളിക്കു മുകളിലൂടെ പോസ്റ്റിലെത്തിച്ചാണ് റൊമേലു ലുക്കാക്കു ബൽജിയത്തിന്റെ ആദ്യ ഗോൾ നേടിയത്. മത്സരം 2–1ന് സെനഗൽ വിജയിക്കുമെന്നു കരുതിയിരിക്കെ 89–ാം മിനിറ്റിൽ ബൽജിയം സമനില പിടിച്ചു. പെനാൽറ്റി ഏരിയയ്ക്കു പുറത്ത് ഇടതു വിങ്ങില്‍നിന്ന് പന്തു ലഭിച്ച ലിയാൻഡ്രോ ട്രൊസാഡ് ഗോൾ ഏരിയ ലക്ഷ്യമാക്കി ഉയർത്തി നൽകി. സെനഗൽ ഗോളിയുടെ പ്രതിരോധം മറികടന്ന് വലയിലേക്കു തട്ടിയിട്ടത് യോരി ടീലമെൻസ്. സ്കോർ 2–2. രണ്ടാം പകുതിയുടെ ഇൻജറി ടൈം ഏഴു മിനിറ്റും അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്സ്ട്രാ ടൈമിൽ വിജയ ഗോൾ
രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റുകൾക്കുള്ളിൽ അടിച്ച രണ്ടു ഗോളുകളാണ് ബൽജിയത്തിന് എക്സ്ട്രാ ടൈമിലേക്കു മത്സരം നീട്ടിയെടുക്കാൻ കരുത്തായത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ സാദിയോ മാനെയെയും ഇസ്മായിൽ ജേക്കബ്സിനെയും പിൻവലിച്ച സെനഗൽ നിക്കോളാസ് ജാക്സനെയും മലിക് ഡിയോഫിനെയും പകരക്കാരാക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ എക്സ്ട്രാ ടൈമിന്റെ 101–ാം മിനിറ്റിൽ ബോക്സിലേക്കു ലഭിച്ച പന്ത് ഗോളിലേക്കു തട്ടിയിട്ട് ലീഡെടുക്കാൻ ബൽജിയം താരം റൊമേലു ലുക്കാക്കുവിന് അവസരമുണ്ടായിരുന്നു. എന്നാൽ ലുക്കാക്കുവിന് പന്ത് കണക്ട് ചെയ്യാൻ സാധിക്കാതിരുന്നതോടെ സെനഗൽ ഗോൾ കീപ്പർ പന്തു പിടിച്ചെടുത്തു. 109–ാം മിനിറ്റിൽ സെനഗൽ താരം ഇസ്‍മായിൽ എംബായെയുടെ ഷോട്ട് ഗതിമാറി പുറത്തേക്കുപോയി. 113–ാം മിനിറ്റിൽ സെനഗല്‍ താരം ബാര സബോകോ എൻഡായെയുടെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ട് ബൽജിയൻ ഗോളി കൈപ്പിടിയിലാക്കി. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ തുടർച്ചയായ ആക്രമണമാണ് സെനഗൽ താരങ്ങൾ ബൽജിയം ബോക്സിലേക്കു നടത്തിയത്. എന്നാൽ ഒരേയൊരു നീക്കത്തിൽ കളിമാറി. 120–ാം മിനിറ്റിൽ ബൽജിയം താരം ടീലമെൻസിനെ ലമിൻ കമാറ ഗോൾ ഏരിയയ്ക്കു സമീപത്തുവച്ച് വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ടീലമെൻസ് പോസ്റ്റിന്റെ വലതു മൂലയിലേക്കു പന്ത് അടിച്ചുകയറ്റി. ഇതോടെ ബൽജിയം ആദ്യമായി മത്സരത്തിൽ ലീഡെടുത്തു. സ്കോർ 3–2. ശേഷിക്കുന്ന സമയമത്രയും സമനില ഗോളിനായി സെനഗൽ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല. ബൽജിയം പ്രീക്വാർട്ടറിൽ, സെനഗൽ പുറത്ത്.
English Summary:





English (US) ·