ഹൈലൈറ്റ്:
- സിഎസ്കെയുടെ ടോപ് ഓഡർ തകർന്നു
- മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി
- സഞ്ജുവിന്റെ കെെവിരലിന് പരിക്ക്
സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- AP)അഞ്ചാം നമ്പറിൽ ആര് കളിക്കും? വലം കെെയൻമാരുടെ നീണ്ട നിര,
ഫോമിലല്ലാതിരുന്ന ക്യാപ്റ്റൻ റുതുരാജിനെ ഓപ്പണിങ്ങിൽ നിന്ന് മാറ്റി പകരം മാത്യു ഷോർട്ടുമായാണ് സിഎസ്കെ ഇറങ്ങിയത്. എന്നാൽ സഞ്ജു ആദ്യ പന്തിൽ മടങ്ങിയതോടെ രണ്ടാം പന്തിൽത്തന്നെ റുതുരാജിന് ക്രീസിലേക്കെത്തേണ്ടി വന്നു. ആദ്യ പന്തിൽ പുറത്തായതോടെ ആഗ്രഹിക്കാത്ത റെക്കോഡിലേക്ക് സഞ്ജുവിന് പേര് ചേർക്കേണ്ടി വന്നു. റൺ ചേസിൽ ആദ്യ പന്തിൽ പുറത്താകുന്ന മൂന്നാമത്തെ താരമായാണ് സഞ്ജു മാറിയിരിക്കുന്നത്.
2009ൽ പാർഥിവ് പട്ടേലും 2022ലും 2024ലും റുതുരാജ് ഗെയ്ക് വാദും ആദ്യ പന്തിൽ മടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ നാണക്കേടിലേക്ക് സഞ്ജുവിനും പേര് ചേർക്കേണ്ടി വന്നിരിക്കുകയാണ്. സഞ്ജു സാംസണെ ഇന്ത്യ ടി20യിൽ നായകനാക്കാനൊരുങ്ങുകയാണ്. സിഎസ്കെയുടെ നായകസ്ഥാനത്തേക്കും സഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.
ഇതിനിടെയാണ് ഇപ്പോൾ ഇത്തരമൊരു തിരിച്ചടി സഞ്ജുവിന് നേരിടേണ്ടി വന്നിരിക്കുന്നത്. കെെവിരലിനേറ്റ പരിക്ക് സഞ്ജുവിനെ ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. എന്തായാലും സിഎസ്കെയുടെ വിജയപ്രതീക്ഷകളെ തകർക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതെന്ന് പറയാം. സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പുറത്താകൽ സിഎസ്കെയുടെ ടോപ് ഓഡറിനേയും കാര്യമായി ബാധിച്ചു.
സഞ്ജു ഈ സീസണിൽ രണ്ട് സെഞ്ചുറി പ്രകടനങ്ങളടക്കം നടത്തിയെങ്കിലും സ്ഥിരത കാട്ടാൻ മലയാളി താരത്തിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 14 മത്സരത്തിൽ നിന്ന് 477 റൺസോടെയാണ് സഞ്ജു ഈ സീസൺ അവസാനിപ്പിക്കുന്നത്. 47.70 ശരാശരിയിലും 166.20 സ്ട്രെെക്ക് റേറ്റിലും കളിക്കുന്ന സഞ്ജു രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയുമാണ് നേടിയത്.
IPL 2026: 5 മത്സരം ബാക്കി, നാലാം സ്ഥാനത്ത് ആരെത്തും? മുൻതൂക്കം രാജസ്ഥാന്; പ്രതീക്ഷയോടെ പഞ്ചാബും കെകെആറും സിഎസ്കെയും
ഈ സീസണിൽ 500 റൺസ് ക്ലബ്ബിലേക്കെത്താൻ സഞ്ജുവിന് സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ കരിയറിൽ ഒരു ഐപിഎൽ സീസണിൽ മാത്രമാണ് സഞ്ജുവിന് 500 റൺസ് ക്ലബ്ബിലേക്കെത്താൻ സാധിച്ചിട്ടുള്ളത്. സഞ്ജുവിന് പിന്നാലെ റുതുരാജ് ഗെയ്ക് വാദ് ചെറിയ കാമിയോ കാഴ്ചവെച്ച് മടങ്ങി. ഏഴ് പന്തിൽ 16 റൺസാണ് റുതുരാജിന് നേടാനായത്. ഉർവിൽ പട്ടേൽ രണ്ട് പന്ത് നേരിട്ട് ഡക്കിനും പുറത്തായി. മുഹമ്മദ് സിറാജാണ് മൂന്ന് പേരേയും പുറത്താക്കിയത്.








English (US) ·