Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 May 2026, 9:47 p.m. IST
IPL 2026: ലഖ്നൗവിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച പ്രകടനം ടോപ് ഓഡറിൽ കാഴ്ചവെക്കാനായില്ല. കാർത്തികിന്റെ അർധ സെഞ്ചുറിയാണ് സിഎസ്കെയ്ക്ക് കരുത്തായത്
ഹൈലൈറ്റ്:
- സിഎസ്കെയ്ക്ക് മികച്ച സ്കോർ
- സഞ്ജുവിനും റുതുരാജിനും ശോഭിക്കാനായില്ല
- കാർത്തിക് ശർമക്ക് ഫിഫ്റ്റി
കാർത്തിക് ശർമ(ഫോട്ടോസ്- ANI)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
സുബ്രമണ്യ ബദരിനാഥും ആൽബി മോർക്കലും അമ്പാട്ടി റായുഡുവും സിഎസ്കെയ്ക്കായി നാലാം നമ്പറിൽ 71 റൺസ് നേടിയിട്ടുണ്ട്. പുറത്താവാതെ 95 റൺസെടുത്ത ശിവം ദുബെയും 79 റൺസെടുത്ത അമ്പാട്ടി റായുഡുവും പുറത്താവാതെ 77 റൺസെടുത്ത രവീന്ദ്ര ജഡേജയും ഈ റെക്കോഡിൽ കാർത്തികിന് മുകളിലുണ്ട്. കാർത്തികിന്റെ രണ്ടാം ഐപിഎൽ അർധ സെഞ്ചുറിയാണ് ഇന്ന് നേടിയത്.
ഏറ്റവും നിർണ്ണായകമായ സാഹചര്യത്തിൽ ഈ അർധ സെഞ്ചുറി പ്രകടനം ഉണ്ടായി എന്നതാണ് എടുത്തു പറയേണ്ടത്. 14.2 കോടിക്ക് കാർത്തികിനെ എന്തിനാണ് ടീമിലെടുത്തത് എന്ന ചോദ്യം ഉയരുന്ന പ്രകടനമാണ് ആദ്യ മത്സരങ്ങളിൽ കാർത്തിക് കാഴ്ചവെച്ചത്. എന്നാൽ പതിയെ താളം കണ്ടെത്തിയ കാർത്തിക് നിർണ്ണായക പ്രകടനത്തോടെ ഇപ്പോൾ കെെയടി നേടുകയാണ്.
ലഖ്നൗവിനെതിരേയും ഡെവാൾഡ് ബ്രെവിസിന് മികവ് കാട്ടാനായില്ല. 16 പന്തിൽ 25 റൺസെടുത്താണ് ബ്രെവിസ് പുറത്തായത്. ഈ സീസണിൽ ആറ് ഇന്നിങ്സിൽ നിന്ന് വെറും 99 റൺസാണ് ബ്രെവിസിന് നേടാനായത്. 16.5 ശരാശരിയിലും 122.22 സ്ട്രെെക്ക് റേറ്റിലുമാണ് ബ്രെവിസിന്റെ പ്രകടനം. ശിവം ദുബെ നിർണ്ണായക പ്രകടനമാണ് ഡെത്തോവറിൽ കാഴ്ചവെച്ചത്.
16 പന്തിൽ 32 റൺസോടെ ദുബെ പുറത്താവാതെ നിന്നു. മൂന്ന് ഫോറും രണ്ട് സിക്സുമാണ് ദുബെക്ക് നേടാനായത്. അതേ സമയം 14.2 കോടിക്ക് ടീമിലെത്തിച്ച പ്രശാന്ത് വീറിന് ഡെത്തോവറിൽ പ്രതീക്ഷിച്ച സ്കോർ നേടാനായില്ല. 10 പന്തിൽ 13 റൺസെടുത്ത് താരം പുറത്താവാതെ നിന്നു. ഒരു ബൗണ്ടറി മാത്രമാണ് യുവതാരത്തിന് നേടാനായത്.
IND vs AFG: സഞ്ജുവിന് ഏകദിനത്തിലേക്ക് മടങ്ങിവരവില്ല? ഋഷഭിന് പകരം ആ താരത്തിന് അവസരം നൽകും, നിർണ്ണായക സൂചന പുറത്ത്
സമ്മർദ്ദ സാഹചര്യത്തിലും കാർത്തിക് ശർമ മികവ് കാട്ടിയത് ഭാവിയിലും താരത്തിന് ഗുണകരമായേക്കും. കാർത്തിക് മടങ്ങിയപ്പോൾ ലഖ്നൗവിലെ ആരാധകർ പോലും എഴുന്നേറ്റ് നിന്ന് കെെയടിച്ചു. മത്സരത്തിന്റെ സാഹചര്യം നോക്കുമ്പോൾ പൊന്നും വിലയുള്ള അർധ സെഞ്ചുറിയാണ് കാർത്തിക് ശർമ നേടിയെടുത്തതെന്ന് നിസംശയം പറയാം.








English (US) ·