CSK vs LSG IPL 2026: ആരാണ് ആ തീരുമാനം എടുത്തത്? റുതുരാജ് എന്താണ് ചിന്തിക്കുന്നത്; സിഎസ്കെയുടെ തോൽവിയെ വിമർശിച്ച് സെവാ​ഗ്

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 May 2026, 11:39 americium IST

IPL 2026: ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ കരുത്തരുടെ നിരയായിരുന്നു. എന്നാൽ തുടർ പരിക്കുകൾ ടീമിനെ ബാധിച്ചു. കൂടാതെ നായകനെന്ന നിലയിൽ റുതുരാജിന്റെ തീരുമാനങ്ങളും നിലവാരം കാട്ടിയില്ല

ഹൈലൈറ്റ്:

  • ലഖ്നൗവിനോട് ഏഴ് വിക്കറ്റിന് സിഎസ്കെ തോറ്റു
  • സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രയാസം
  • റുതുരാജിനെതിരേ വിമർശനം ശക്തം
virender sehwag, ruturaj gaikwadവീരേന്ദർ സെവാഗ്, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് സിഎസ്കെയ്ക്ക് നേരിട്ടിരിക്കുന്നത്. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ ആറാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് അവസാന രണ്ട് മത്സരത്തിലും അത്ഭുത പ്രകടനത്തിലൂടെ പ്ലേ ഓഫിലേക്കെത്താൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായ ലഖ്നൗവിനോട് മികച്ച പോരാട്ടം പോലും കാഴ്ചവെക്കാതെയാണ് സിഎസ്കെ തോറ്റത്. ഇപ്പോഴിതാ ലഖ്നൗവിനോടേറ്റ തോൽവിക്ക് പിന്നാലെ വലിയ വിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരമായ വീരേന്ദർ സെവാഗ്. ആരാണ് സിഎസ്കെയ്ക്കായി ഈ തീരുമാനങ്ങൾ എടുക്കുന്നതെന്ന ചോദ്യം ഉയർത്തുകയാണ് സെവാഗ്. പേസർ ഗുർജപ്നീത് സിങ്ങിനെ ഇംപാക്ട് പ്ലയറായി ബൗളിങ്ങിൽ ഇറക്കിയതിനെയാണ് ഇപ്പോൾ സെവാഗ് വിമർശിക്കുന്നത്.

ഹാർ‌ദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ


സ്പിന്നറായ അക്കീൽ ഹൊസീനെയായിരുന്നു സിഎസ്കെ കളിപ്പിക്കേണ്ടിയിരുന്നത് എന്നാണ് സെവാഗ് പറയുന്നത്. ഗുർജപനീതിനെ കളിപ്പിക്കണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ക്യാപ്റ്റൻസി അൽപ്പം ദുർബലമാണ്. പവർപ്ലേയിൽ സ്പിന്നിനെ ഒരു തവണ പോലും ഉപയോഗിക്കാൻ ശ്രമിച്ചില്ല. മാർഷ് പേസർമാർക്കെതിരേ മികച്ച പ്രകടനമാണ് നടത്തിയത്.

സ്പിന്നർ തുടക്കത്തിലേ ഒരു വിക്കറ്റ് നേടിയെടുക്കാനുള്ള സാധ്യതപോലും വിനിയോഗിക്കാനായില്ല. സ്പിന്നറെ കൊണ്ടുവന്നാൽ സിക്സും ഫോറും വഴങ്ങുമെന്നാണ് ചിന്ത. എന്നാൽ പേസർമാരും ഇതുതന്നെയല്ലേ വഴങ്ങിയത്. അതുകൊണ്ടാണ് പേസറിന് പകരം അക്കീൽ ഹൊസീനെ കളിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടത്. നൂറിനെയെങ്കിലും പവർപ്ലേയിൽ ഉപയോഗിക്കാമായിരുന്നു.
Samayam MalayalamIND vs IRE T20: 'അവൻ ഒരു ഉറപ്പാണ്', സഞ്ജു സാംസണെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കണം; പിന്തുണയുമായി രവി ശാസ്ത്രി രം​ഗത്ത്
അവർ ആക്രമണത്തിന് ശ്രമിക്കുമ്പോൾ വിക്കറ്റ് ലഭിക്കാനുള്ള സാധ്യതകളും ഉണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദ് എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രശാന്ത് വീറിന് ഒരോവർ എങ്കിലും നൽകാമായിരുന്നില്ലേ. നൂറിനെ നേരിടാൻ ലഖ്നൗ താരങ്ങൾ പ്രയാസപ്പെട്ടപ്പോഴെങ്കിലും പ്രശാന്ത് വീറിന് അവസരം നൽകാമായിരുന്നു.

റുതുരാജിന്റെ ക്യാപ്റ്റൻസി വളരെ മോശമായിരുന്നു. അവൻ എന്താണ് ആലോചിച്ചുകൊണ്ടിരുന്നതെന്ന് എനിക്കറിയില്ല' എന്നാണ് ക്രിക്ക്ബസിൽ സംസാരിക്കവെ വീരേന്ദർ സെവാഗ് പറഞ്ഞത്. സിഎസ്കെയുടെ ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതിവേഗം റൺസുയർത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പല താരങ്ങൾക്കും അതിന് സാധിക്കുന്നില്ല.
CSK vs LSG IPL 2026: ലഖ്നൗവിനോട് തോറ്റു, ഇനി സിഎസ്കെ പ്ലേ ഓഫ് കാണില്ലേ? മഞ്ഞപ്പടക്ക് തിരിച്ചടിയായത് ഇക്കാര്യങ്ങൾ

ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിന് സ്ഥിരതയില്ല. സ‍ഞ്ജു സാംസണെ അമിതമായി ആശ്രയിക്കുന്ന ബാറ്റിങ് നിരയാണ് സിഎസ്കെയുടേത് എന്ന് ഒരിക്കൽ കൂടി വ്യക്തം. ലഖ്നൗവിനെതിരേ സഞ്ജു നിരാശപ്പെടുത്തിയത് സിഎസ്കെയുടെ തോൽവിക്ക് കാരണമായി മാറിയിട്ടുണ്ട്. സിഎസ്കെയെ ഈ സീസണിൽ പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.

ജാമി ഓവർട്ടനാണ് അവസാനമായി പരിക്കേറ്റ് പുറത്തായത്. സ്റ്റാർ ഓൾറൗണ്ടറുടെ അഭാവം സിഎസ്കെയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. ഇനിയുള്ള രണ്ട് മത്സരത്തിലും വലിയ ജയം നേടി തിരിച്ചുവന്നാലും സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ സാധിക്കുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. എന്താവും സിഎസ്കെയുടെ വിധിയെന്നത് കാത്തിരുന്ന് കാണാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article