CSK vs LSG IPL 2026: ഈ ടീമിന് 'സെൻസില്ല', സിഎസ്കെ എന്തിന് ആ പരീക്ഷണം നടത്തുന്നു? ഇനി സഞ്ജുവിന്റെ ഊഴം, പിഴവ് ചൂണ്ടിക്കാട്ടി ബദരിനാഥ്

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 May 2026, 10:17 americium IST

CSK vs LSG IPL 2026: ചെന്നെെ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരം ജീവൻ മരണ പോരാട്ടമായിരുന്നു. എന്ത് വിലകൊടുത്തും ജയിക്കേണ്ട മത്സരത്തിൽ സൂപ്പർ താരങ്ങളെല്ലാം നിരാശപ്പെടുത്തി

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്തുക എളുപ്പമല്ല
  • റുതുരാജിന്റെ ക്യാപ്റ്റൻസിക്ക് വിമർശനം
  • സഞ്ജു സാംസൺ നായകനാവണമെന്ന് ആരാധകർ
ruturaj gaikwad, sanju samsonസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് സിഎസ്കെ നേരിട്ടിരിക്കുന്നത്. പ്ലേ ഓഫിലേക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കെ സിഎസ്കെയ്ക്ക് കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെ വിലയിരുത്താം. സിഎസ്കെയുടെ സൂപ്പർ താരങ്ങളിൽ സ്ഥിരത കാട്ടാൻ ആർക്കും സാധിക്കുന്നില്ല.ലഖ്നൗവിനോട് ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കളിമറന്നുവെന്നതാണ് വസ്തുത. സിഎസ്കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി നേരിട്ടതോടെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനെതിരേയാണ് കൂടുതലും വിമർശനം ഉയരുന്നത്. റുതുരാജിന്റെ ഈ സീസണിലെ ബാറ്റിങ് പ്രകടനം മോശമാണ്. കൂടാതെ ക്യാപ്റ്റൻസിയും നിലവാരം കാട്ടുന്നില്ല. ഇതിനെതിരേയാണ് ഇപ്പോൾ മുൻ സിഎസ്കെ താരങ്ങളടക്കം രംഗത്തെത്തിയിരിക്കുന്നത്.

ഹാർ‌ദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ


സിഎസ്കെയുടെ മുൻ താരമായ സുബ്രമണ്യം ബദരിനാഥ് റുതുരാജിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ടീമിനെ അനാവശ്യ പരീക്ഷണങ്ങളെയാണ് ബദരിനാഥ് വിമർശിച്ചിരിക്കുന്നത്. 'സിഎസ്കെയുടെ തോൽവിക്ക് കാരണം ടീം തെരഞ്ഞെടുപ്പിലെ പാളിച്ചയാണ്. ഈ സീസണിലുടെനീളം ഇത് കാണാനാവും. അക്കീൽ ഹൊസെെനെ ഇത്തരമൊരു പിച്ചിൽ പുറത്തിരുത്തിയത് ബുദ്ധിശൂന്യതയാണ്. മറ്റൊരു മത്സരത്തിൽ മറ്റൊരു അവസരം കൂടി ടീം നഷ്ടമാക്കിയിരിക്കുകയാണ്' എന്നാണ് ബദരിനാഥ് പറഞ്ഞത്.

നായകനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദ് മാറ്റം ഉൾക്കൊള്ളുന്നില്ല. മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറ്റം വരുത്തി മുന്നോട്ട് പോകാൻ റുതുരാജിന് സാധിക്കുന്നില്ല. ബുദ്ധിമാനായ നായകനാണ് റുതുരാജ് എന്ന് പറയാനാവില്ല. ഒരേ വഴിയിലൂടെ നടക്കുന്ന നായകൻ മാത്രമാണ് അദ്ദേഹം. എംഎസ് ധോണിയെപ്പോലൊരു ഇതിഹാസ നായകൻ നയിക്കുകയും അഞ്ച് കിരീടത്തിലേക്കെത്തിക്കുകയും ചെയ്ത സിഎസ്കെയെ റുതുരാജിന് നിലവാരം ഉയർത്തി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല.
Samayam MalayalamIND vs IRE T20: 'അവൻ ഒരു ഉറപ്പാണ്', സഞ്ജു സാംസണെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കണം; പിന്തുണയുമായി രവി ശാസ്ത്രി രം​ഗത്ത്
സിഎസ്കെയുടെ നായകനായി മുന്നിൽ നിന്ന് നയിക്കാനും റുതുരാജിന് സാധിക്കാതെ വരുന്നതോടെ സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ഒരുവശത്ത് നിന്ന് ഉയരുകയാണ്. സഞ്ജു രാജസ്ഥാൻ റോയൽസിനെ ഫെെനലിലടക്കം കളിപ്പിച്ച നായകനാണ്. വരുന്ന സീസണിൽ സഞ്ജുവിനെ നായകനാക്കിയാൽ സിഎസ്കെയ്ക്ക് കപ്പ് നേടാനാകുമെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

ലഖ്നൗവിനെതിരായ തോൽവിക്ക് പിന്നാലെ പേസ് ബൗളർമാരെയാണ് റുതുരാജ് പഴിച്ചത്. ലഖ്നൗവിന്റെ പേസ് ബൗളർമാരുടെ ഹാർഡ് ലെങ്തിനെ മറികടന്ന് സ്കോർ നേടാൻ പലപ്പോളും സിഎസ്കെ ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. എന്നാൽ 160-170 സ്കോർ പ്രതീക്ഷിച്ചിടത്തുനിന്ന് 180ന് മുകളിലേക്ക് സ്കോർ എത്തി. ബൗളർമാർ മികവ് കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാത്തതാണ് തിരിച്ചടിയായത്.
CSK vs LSG IPL 2026: കളി മറന്ന് സഞ്ജുവും റുതുരാജും, നിർണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് പതറി; പവർപ്ലേയിൽ പവർ കാട്ടാതെ സിഎസ്കെ

അവരുടെ ബാറ്റ്സ്മാൻമാർ നന്നായി കളിച്ചു. മെച്ചപ്പെടുത്തേണ്ടത് മെച്ചപ്പെടുത്തി ശക്തമായി തിരിച്ചെക്കും. ഒന്നും എളുപ്പവുമല്ല പ്രയാസവുമല്ല. ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ല. അടുത്ത രണ്ട് മത്സരത്തിന് ശ്രദ്ധ നൽകി മുന്നോട്ട് പോകുമെന്നാണ് റുതുരാജ് പറയുന്നത്. എന്നാൽ റുതുരാജിന് സഹതാരങ്ങൾക്ക് ആത്മവിശ്വാസം നൽകാനാവുന്നില്ല. മെെതാനത്തെ ഉറക്കം തൂങ്ങി ക്യാപ്റ്റനാണ് റുതുരാജ്. ഈ സീസണിൽ പ്ലേ ഓഫിലെത്താനായില്ലെങ്കിൽ‌ റുതുരാജിനെ മാറ്റാൻ സാധ്യത കൂടുതലാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article