CSK vs SRH IPL 2026: വെടിക്കെട്ടോടെ തുടങ്ങി, പക്ഷെ വമ്പൻ സ്കോറിലേക്കുയരാതെ സഞ്ജു; കമ്മിൻസിന്റെ ആ കെണിയിൽ വീണു

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 May 2026, 8:15 p.m. IST

CSK vs SRH IPL 2026: ചെന്നെെ സൂപ്പർ കിങ്സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ഹെെദരാബാദിനെതിരേ ജയം അത്യാവശ്യമാണ്. എന്നാൽ നിർണ്ണായക മത്സരത്തിൽ സഞ്ജുവിന് വലിയ സ്കോർ നേടാനായില്ല

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ മികച്ച തുടക്കം നൽ‌കി
  • ഉർവിൽ പട്ടേലിനും തിളങ്ങാനായില്ല
  • ധോണി പരിക്കിന്റെ പിടിയിലെന്ന് റുതുരാജ്
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ കാമിയോയുമായി സഞ്ജു സാംസൺ മടങ്ങിയിരിക്കുകയാണ്. ചെന്നെെയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനാവാത്ത പക്ഷം സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്കെയ്ക്കായി തകർപ്പൻ തുടക്കമാണ് സഞ്‍ജു നൽകിയത്.ആക്രമിച്ച് തുടങ്ങിയ സഞ്ജു 13 പന്തിൽ 27 റൺസെടുത്താണ് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 207.69 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജു ബാറ്റു വീശിയത്. വലിയ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും സഞ്ജുവിനെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. ഓഫ് സെെഡ് കെണിയിലാണ് സഞ്ജുവിനെ കമ്മിൻസ് പൂട്ടിയത്. എഡ്ജായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


സഞ്ജു റിവ്യൂ ചെയ്ത് നോക്കിയെങ്കിലും എഡ്ജായതിനെത്തുടർന്ന് പുറത്താവുകയായിരുന്നു. പവർപ്ലേയിൽ മികച്ച തുടക്കം സിഎസ്കെയ്ക്ക് നൽകാൻ സഞ്ജുവിന് സാധിച്ചെങ്കിലും വലിയ സ്കോറിലേക്കുയരാൻ സാധിക്കാത്തത് നിരാശയായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം സിഎസ്കെയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. സഞ്ജു വലിയ സ്കോറിലേക്കുയരാത്തത് സിഎസ്കെയെ സംബന്ധിച്ച് തിരിച്ചടിയാണെന്ന് പറയാം.

നിർണ്ണായക മത്സരങ്ങളിൽ സഞ്ജു മുന്നിൽ നിന്ന് നയിക്കുന്നതാണ് സമീപകാലത്തായി കാണാനാവുന്നത്. ടി20 ലോകകപ്പിലടക്കം നിർണ്ണായക ക്വാർട്ടർ ഫെെനലിലും സെമിയിലും ഫെെനലിലുമെല്ലാം കിടിലൻ പ്രകടനങ്ങളോടെ മാച്ച് വിന്നറാവാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇതേ മികവ് സിഎസ്കെയ്ക്കൊപ്പവും പ്രതീക്ഷിച്ചിരുന്നെങ്കിലും അതേ നിലവാരം കാട്ടാൻ സാധിക്കാതെ പോയി.
Samayam MalayalamIPL 2026: രാജസ്ഥാൻ പ്ലേ ഓഫിൽ കടക്കരുത്, ഈ ടീം അത് അർഹിക്കുന്നില്ല; കാരണം പറഞ്ഞ് ക്യാപ്റ്റൻ റിയാൻ പരാ​ഗ്
എങ്കിലും സിഎസ്കെയുടെ ഈ സീസണിലെ റൺവേട്ടക്കാരിൽ തലപ്പത്താണ് സഞ്ജുവുള്ളത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ച് സിഎസ്കെയിലേക്കെത്തിയ സഞ്ജു ആദ്യ സീസണിൽത്തന്നെ തന്റെ കരുത്തുകാട്ടിയിരിക്കുകയാണ്. ഈ സീസണിൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ സാധിക്കാതെ പോയാൽ റുതുരാജിനെ മാറ്റി സഞ്ജു നായകസ്ഥാനത്തേക്കെത്താൻ സാധ്യതകളേറെയാണ്.

ഉർവിൽ പട്ടേലിന് വെടിക്കെട്ട് തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്കുയരാൻ സാധിക്കാതെ പോയി. എട്ട് പന്തിൽ 13 റൺസെടുത്ത ഉർവിലിനെ സാക്കിബ് ഹുസെെൻ ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. ഉർവിൽ പാറ്റ് കമ്മിൻസിനെതിരേ രണ്ട് സിക്സുകൾ നേടിയെങ്കിലും പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. മൂന്നാം നമ്പറിൽ കരുത്തുകാട്ടാനുള്ള സുവർണ്ണാവസരമാണ് താരം നഷ്ടപ്പെടുത്തിയത്.

IPL 2026: ഋഷഭിന് ഏകദിന ടീമിലെ സീറ്റ് മാത്രമല്ല, ടെസ്റ്റ് ടീമിലെ ആ സ്ഥാനവും പോയേക്കും; ഐപിഎല്ലിലെ ഫ്ളോപ്പ് ഷോ തിരിച്ചടിയായി

സിഎസ്കെ യുടെ ഈ സീസണിലെ അവസാന ഹോം മത്സരമായിരുന്നു ഇന്നത്തേത്. അതുകൊണ്ടുതന്നെ എംഎസ് ധോണിയെ സിഎസ്കെ ടീമിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ധോണി കളിക്കാനില്ലെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് വ്യക്തമാക്കിയതോടെ ആരാധകർ നിരാശരായി. ധോണിയുടെ വിരമിക്കൽ മത്സരം പ്രതീക്ഷിച്ച് ചെന്നെെയിൽ നിറഞ്ഞ ആരാധകരാണെത്തിയതെങ്കിലും അദ്ദേഹം പരിക്കിന്റെ പിടിയിലാണെന്നാണ് ക്യാപ്റ്റൻ വ്യക്തമാക്കിയത്.

ഇനിയൊരു സീസൺ കളിക്കാൻ ധോണിക്ക് ബാല്യമില്ല. അതുകൊണ്ടുതന്നെ ധോണി ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിക്കാനാണ് സാധ്യത. ധോണിക്ക് ഇന്ത്യൻ ടീമിനൊപ്പവും സിഎസ്കെയ്ക്കൊപ്പവും വിരമിക്കൽ മത്സരം ലഭിക്കാതെ കളമൊഴിയേണ്ടി വരുമെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article