CSK: ഫ്ളമിങ്ങിനെ പുറത്താക്കി സിഎസ്കെ, പകരം വരുന്നത് ഹേമങ് ബദാനി; ധോണി പരിശീലകനാവണമെന്ന് ആരാധകർ, പ്രതികരണം അറിയാം

1 week ago 2
ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്റ്റീഫൻ ഫ്ളമിങ് ചെന്നെെ സൂപ്പർ കിങ്സ് കൂട്ടുകെട്ടിന് ഒടുവിൽ വിരാമമായിരിക്കുകയാണ്. 2009ൽ സിഎസ്കെയുടെ പരിശീലകസ്ഥാനത്തേക്കെത്തിയ ഫ്ളമിങ് ഇപ്പോൾ ടീം വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഫ്ളമിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ കാര്യം സിഎസ്കെ ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

മുൻ ന്യൂസീലൻഡ് നായകൻ കൂടിയായ ഫ്ളമിങ് സിഎസ്കെ വിടുമ്പോൾ പകരക്കാരനായി ഹേമങ് ബദാനിയാവും സിഎസ്കെ നായകനാവുകയെന്നാണ് റിപ്പോർട്ട്. മുൻ ഇന്ത്യൻ താരമായ ബദാനിയാവും പുതിയ സിഎസ്കെ പരിശീലകനായി എത്തുകയെന്നതാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് സീസണുകളിലാണ് ബദാനി ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാണ്. 2025 സീസണിൽ അഞ്ചാം സ്ഥാനത്തും 2026ൽ ആറാം സ്ഥാനത്തുമാണ് ബദാനിക്ക് കീഴിൽ ഡൽഹിക്ക് എത്താനായത്.

എക്സ്ട്രാ ടൈമിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് അർജൻ്റീന ലോകകപ്പ് സെമിയിൽ


സിഎസ്കെ ഫ്ളമിങ്ങിന് കീഴിൽ സമീപകാലത്തായി മികവ് കാട്ടാത്തതിനാലാണ് ഇപ്പോൾ ഫ്ളമിങ്ങിനെ പുറത്താക്കിയത്. പകരം പ്രതീക്ഷ നൽകുന്ന പരിശീലകനെ ആരാധകർ കാത്തിരിക്കുമ്പോഴാണ് ബദാനി എത്തുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ഇതിൽ ആരാധകർ സന്തുഷ്ടരല്ലെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബദാനിയെക്കാൾ ഭേദം ഫ്ളമിങ്ങാണെന്നാണ് ആരാധകരുടെ പ്രതികരണം.

എംഎസ് ധോണി എന്തായാലും ഇനി താരമായി കളിക്കാനിറങ്ങില്ല. ഫിറ്റ്നസ് അതിന് സമ്മതിക്കില്ലെന്നുറപ്പ്. ഈ സാഹചര്യത്തിൽ ധോണി സിഎസ്കെയുടെ പരിശീലകനായി വരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനുള്ള സാധ്യത വിരളമാണെന്ന് തന്നെ പറയാം. ധോണി ഇപ്പോൾ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ യാതൊരു സാധ്യതയുമില്ല. സിഎസ്കെയുടെ ഉപദേഷ്ടാവിന്റെ റോളിൽ പ്രതീക്ഷിക്കാമെങ്കിലും മുഖ്യ പരിശീലകനാവാൻ ധോണി തയ്യാറായേക്കില്ല.


Samayam MalayalamFIFA World Cup 2026: ഇം​ഗ്ലണ്ട് മുറിവേറ്റ സിംഹങ്ങൾ, അർജന്റീനയുടെ ചതികൾ എങ്ങനെ മറക്കും? വീണ്ടും കണക്കുതീർക്കാൻ ത്രീലയൺസ്
ധോണി ഇതിനോടകം നിരവധി സംരഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം ഇതുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ധോണിയുടെ ഓർ​ഗാനിക് കൃഷി വളരെ ഹിറ്റാണ്. ഇതിനിടെ സിഎസ്കെയുടെ പരിശീലകസ്ഥാനത്തേക്ക് പെട്ടെന്ന് ധോണി എത്തില്ലെന്ന് തന്നെയാണ് വിവരം. എന്നാൽ സിഎസ്കെ ടീമിനൊപ്പം തുടർന്നും ധോണി പ്രവർത്തിക്കുമെന്ന കാര്യം നിസംശയം പറയാം.

ഫ്ളമിങ്ങിന് കീഴിൽ സിഎസ്കെയുടെ സമീപകാല പ്രകടനങ്ങൾ മോശമാണെങ്കിലും സിഎസ്കെയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പരിശീലകനാണ് ഫ്ളമിങ്. 2009ൽ സിഎസ്കെയുടെ പരിശീലകനായ ഫ്ളമിങ് ടീമിന് വിലക്ക് നേരിട്ട 2016ലും 2017ലും റെെസിങ് പൂനെ സൂപ്പർജയ്ന്റിനേയും പരിശീലിപ്പിച്ചു. 2017ൽ അവരെ ഫെെനലും കളിപ്പിച്ചു. ഫ്ളമിങ്ങിന് കീഴിൽ സിഎസ്കെ 11 ഫെെനലുകൾ കളിച്ചു.

England vs Argentina Semi Final: മെസിയെ ഞങ്ങൾ ഉറക്കും, വെല്ലുവിളിയുമായി മുൻ ഇംഗ്ലണ്ട് താരം; സെമിയിൽ അർജന്റീനക്ക് സമ്മർദ്ദം


10 ഐപിഎൽ ഫെെനലും ഒരു തവണ ചാമ്പ്യൻസ് ലീഗിലും ഫെെനൽ കളിപ്പിച്ചു. ആറ് കിരീടം സിഎസ്കെയ്ക്ക് നേടിക്കൊടുക്കാൻ ഫ്ളമിങ്ങിനായി. 2024ൽ പ്ലേ ഓഫിലേക്കെത്താൻ സിഎസ്കെയ്ക്കായില്ല. 2025ൽ 10ാം സ്ഥാനത്തും 2026ൽ എട്ടാം സ്ഥാനത്തുമാണ് സിഎസ്കെയ്ക്ക് എത്താൻ സാധിച്ചത്. ഇതോടെയാണ് ഫ്ളമിങ്ങിനെ മാറ്റുന്നതിനെക്കുറിച്ച് സിഎസ്കെ ആലോചിക്കാൻ കാരണം.

നിലവിലെ നായകൻ റുതുരാജ് ​ഗെയ്ക് വാദിനെ മാറ്റി പകരം സഞ്ജു സാംസണെ സിഎസ്കെ നായകനാക്കുമോയെന്നതും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. എന്തായാലും വീണ്ടും ചില പ്രധാന മാറ്റങ്ങൾ വരുന്ന സീസണിന് മുമ്പ് സിഎസ്കെയിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article