എന്നാൽ ഗുജറാത്തിനെ ഭയപ്പെടുത്തുന്ന താരം രാജസ്ഥാൻ റോയൽസിന്റെ വെെഭവ് സൂര്യവംശിയാണ്. 15കാരനായ താരത്തെ എങ്ങനെയാവും ഗുജറാത്ത് പൂട്ടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ രാജസ്ഥാന്റെ വിജയശിൽപ്പിയായത് വെെഭവായിരുന്നു. 29 പന്തിൽ 97 റൺസോടെ മത്സരം ഹെെദരാബാദിൽ നിന്ന് തട്ടിയെടുത്തത് വെെഭവാണെന്ന് പറഞ്ഞാലും തെറ്റാകില്ല.
ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!
അതുകൊണ്ടുതന്നെ രണ്ടാം ക്വാളിഫയറിൽ വെെഭവിനെ തുടക്കത്തിലേ പുറത്താക്കേണ്ടത് ഗുജറാത്തിന്റെ വിജയത്തിൽ നിർണ്ണായകമായി മാറും. എങ്ങനെയാവും ഗുജറാത്ത് വെെഭവിനെതിരേ തന്ത്രം മെനയുക?. ആശിഷ് നെഹ്റയെന്ന ബുദ്ധിമാനായ പരിശീലകൻ ഇതിനോടകം വെെഭവിന്റെ വെല്ലുവിളിയെ പൂട്ടിയിരുന്നു. അത് രണ്ടാം ക്വാളിഫയറിൽ ആവർത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
സീസണിൽ ആദ്യം നേർക്കുനേർ എത്തിയ മത്സരത്തിൽ വെെഭവ് സൂര്യവംശിക്ക് 18 പന്തിൽ 31 റൺസാണ് നേടാനായത്. റാഷിദ് ഖാന്റെ സ്പിൻ കെണിയിലാണ് അന്ന് വെെഭവ് വീണത്. സീസണിൽ രണ്ടാം തവണ നേരിട്ടപ്പോൾ 16 പന്തിൽ 36 റൺസാണ് വെെഭവിന് നേടാനായത്. മുഹമ്മദ് സിറാജാണ് വെെഭവിനെ പുറത്താക്കിയത്. രണ്ടാം ക്വാളിഫയറിൽ വെെഭവിനെ തുടക്കത്തിലേ പുറക്കാത്താൻ ബൗൺസർ തന്ത്രമാവും പ്രധാനമായും ഗുജറാത്ത് പയറ്റുക.
IPL 2026: എല്ലാ പ്രശംസയും വെെഭവിന്, ജയ്സ്വാളിന്റെ വിലപോയി; രാജസ്ഥാൻ വിട്ട് മുംബെെയിൽ ചേരൂ, നിർദേശവുമായി റായുഡു
വെെഭവ് കടന്നാക്രമണത്തിന് തുടക്കം മുതൽ ശ്രമിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ മുഹമ്മദ് സിറാജും കഗിസോ റബാഡയും ന്യൂബോളിൽ ബൗൺസർ തന്ത്രമാവും പ്രധാനമായും പയറ്റാൻ സാധ്യത. മുഹമ്മദ് സിറാജിനോട് വെെഭവിന്റെ തലക്ക് ആക്രമിക്കാൻ നെഹ്റ നിർദേശം നൽകിയതും അത് ഫലപ്രദമായി നടപ്പിലാക്കാൻ സിറാജിന് സാധിക്കുകയും ചെയ്തിരുന്നു, ഇന്നും സിറാജിന് അത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
പേസർമാർക്കെതിരേ വെെഭവ് താളം കണ്ടെത്തുന്ന സാഹചര്യം ഉണ്ടായാൽ റാഷിദ് ഖാന്റെ സ്പിൻ കെണി തന്നെയാവും വെെഭവിനെതിരേ പയറ്റുക. സ്റ്റംപിന് ആക്രമിച്ച് വെെഭവിനെ പൂട്ടുകയെന്നത് എളുപ്പമാവില്ല. ഓഫ് സ്റ്റംപിന് പുറത്ത് എത്തുന്ന പന്തിനെ യാതൊരു ദയയുമില്ലാതെ വെെഭവ് തല്ലിപ്പറത്തുമെന്നും ഉറപ്പാണ്. ഗൂഗ്ലിയിലൂടെ വെെഭവിനെ വീഴ്ത്താൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ലെെനും ലെങ്തും മാറിയാൽ വെെഭവ് തല്ലിപ്പറത്തും. അതുകൊണ്ടുതന്നെ കൃത്യമായ ലെെനിലും ലെങ്തിലും പന്തെറിയാൻ ഗുജറാത്ത് ബൗളർമാർക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സീസണിൽ കൂടുതൽ തവണയും വെെഭവ് പുറത്തായത് ഷോർട്ട് ബോളുകളിലാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള തന്ത്രത്തോടെയാവും വെെഭവും ഇറങ്ങുക.
വെെഭവ് നിരാശപ്പെടുത്തിയാൽ രാജസ്ഥാന് കാര്യങ്ങൾ പ്രയാസമാവും. കാരണം കഴിഞ്ഞ മത്സരങ്ങളെല്ലാം നോക്കുമ്പോൾ വെെഭവ് മാത്രമാണ് സ്ഥിരതയോടെ രാജസ്ഥാനായി കളിക്കുന്നത്. ദ്രുവ് ജുറേലിനും റിയാൻ പരാഗിനുമൊന്നും സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല. മധ്യനിരയും നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വെെഭവിന്റെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. വെെഭവ് ഫ്ളോപ്പായാൽ രാജസ്ഥാന്റെ വിജയ പ്രതീക്ഷകളെ അത് കാര്യമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.








English (US) ·