GT vs SRH IPL 2026: ആദ്യ 2 മത്സരത്തിൽ തോൽവി, അവസാന 5 മത്സരത്തിലും ജയം; ​ഹെെദരാബാദിനെ തകർത്ത് തലപ്പത്ത്, ​ഗുജറാത്ത് കപ്പ് തൂക്കുമോ?

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam13 May 2026, 6:57 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ നിശബ്ദ പോരാളികളായാണ് ​ഗുജറാത്ത് ടെെറ്റൻസ് മുന്നോട്ട് പോകുന്നത്. അധികം സംസാരങ്ങളൊന്നുമില്ലാതെ കപ്പിലേക്കെത്താനുള്ള പ്രകടന മികവ് കാട്ടാനാണ് ​ഗുജറാത്ത് ശ്രമിക്കുന്നത്

ഹൈലൈറ്റ്:

  • ഗുജറാത്ത് ഹെെദരാബാദിനെ തോൽപ്പിച്ചു
  • ഗുജറാത്ത് പോയിന്റ് പട്ടികയിൽ തലപ്പത്ത്
  • കഗിസോ റബാഡ മിന്നും ഫോമിൽ
shubman gill, gt vs srhശുഭ്മാൻ ഗിൽ, ജിടി vs എസ്ആർഎച്ച്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നിശബ്ദ പോരാളികളായി ഗുജറാത്ത് ടെെറ്റൻസ് മുന്നോട്ട് പോവുകയാണ്. അവസാന അഞ്ച് മത്സരത്തിലും വിജയിച്ച ഗുജറാത്ത് ഇപ്പോൾ പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. അവസാന മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെ 82 റൺസിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് അഞ്ച് വിക്കറ്റിന് 168 റൺസാണ് നേടാനായത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഹെെദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കാൻ ഗുജറാത്തിനായി. വെറും 86 റൺസിനാണ് ഹെെദരാബാദ് ഓൾഔട്ടായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാഡയും ജേസൻ ഹോൾഡറുമാണ് ഹെെദരാബാദിനെ തകർത്തത്.

തുടർച്ചയായ തോൽവികൾ; പഞ്ചാബ് കിങ്സിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ!


മുഹമ്മദ് സിറാജ് ഒരു വിക്കറ്റാണ് വീഴ്ത്തിയതെങ്കിലും നിർണ്ണായകമായ ട്രെവിസ് ഹെഡിന്റെ വിക്കറ്റ് സിറാജിന് നേടാനായി. പ്രസിദ്ധ് കൃഷ്ണ രണ്ടും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. ട്രാവിസ് ഹെഡ് പൂജ്യത്തിനും അഭിഷേക് ശർമ ആറ് റൺസിലും പുറത്തായതാണ് ഹെെദരാബാദിന് തിരിച്ചടിയായത്. ഇത്തവണത്തെ ഗുജറാത്ത് ടെെറ്റൻസിന്റെ കുതിപ്പ് കപ്പിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

സീസണിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റ് തുടങ്ങിയ നിരയാണ് ഗുജറാത്ത്. എന്നാൽ അവസാന അഞ്ച് മത്സരങ്ങളും ജയിച്ചാണ് അവർ പ്ലേ ഓഫിന് തൊട്ടരികിലേക്ക് എത്തിയിരിക്കുന്നത്. ശക്തമായ തിരിച്ചുവരവാണ് ശുഭ്മാൻ ഗില്ലും സംഘവും നടത്തിയിരിക്കുന്നത്. ഗുജറാത്തിന്റെ കിടിലൻ തിരിച്ചുവരവിന് കരുത്താകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കുമ്പോൾ അതിൽ ബൗളർമാരുടെ മികവാണ് എടുത്തു പറയേണ്ടത്.
Samayam MalayalamPBKS vs DC IPL 2026: ആദ്യ 7 മത്സരത്തിൽ തോൽവി അറിഞ്ഞില്ല, ഇപ്പോൾ 4 തുടർ തോൽവി; പഞ്ചാബ് പ്ലേ ഓഫ് കാണില്ലേ? ടീമിന് പിഴക്കുന്നത് എവിടെ?
മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയിൽ കിടിലൻ ഫോമിലാണ് പന്തെറിയുന്നത്. എതിരാളികളെ പവർപ്ലേയ്ക്കുള്ളിൽ വിറപ്പിക്കാൻ ഇരുവർക്കും സാധിക്കുന്നുണ്ട്. ഇതാണ് ഗുജറാത്തിന്റെ പ്രധാന കരുത്തും. ഈ സീസണിൽ പവർപ്ലേയിൽ മാത്രം കഗിസോ റബാഡ 15 വിക്കറ്റുകളാണ് നേടിയത്. ഇത് ഗുജറാത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഗുജറാത്തിന്റെ പേസ് നിര ഏറ്റവും മികച്ച ഫോമിൽ പന്തെറിയുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്. വരുന്ന മത്സരങ്ങളിലും പേസ് നിരയുടെ പ്രകടനം നിർണ്ണായകമാവും. മധ്യ ഓവറുകളിൽ ജേസൻ ഹോൾഡർ ഉണ്ടാക്കുന്ന ഇംപാക്ടും വളരെ വലുതാണ്. തല്ലുകൊള്ളി ബൗളർ വിശേഷണമുള്ള ഹോൾഡർ ഈ സീസണിൽ ഗുജറാത്തിന്റെ നട്ടെല്ലായി മാറുകയാണ്. നിർണ്ണായക വിക്കറ്റുകൾ വീഴ്ത്താൻ താരത്തിന് സാധിക്കുന്നുണ്ട്.

Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

ഹെെദരാബാദിനെതിരേ മൂന്ന് വിക്കറ്റുകളോടെ തിളങ്ങാൻ ഹോൾഡർക്കായി. റാഷിദ് ഖാൻ ചെയ്തുകൊണ്ടിരുന്ന ദൗത്യം കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്യാൻ ഇപ്പോൾ ഹോൾഡർക്ക് സാധിക്കുന്നുണ്ട്. ഇത് ഗുജറാത്തിനെ സംബന്ധിച്ച് ബോണസാണെന്ന് പറയാം. എന്തായാലും ഗുജറാത്തിന് ഇപ്പോൾ ശക്തി പകരുന്നത് ബൗളർമാരുടെ കിടിലൻ പ്രകടനമാണ്.

ബാറ്റിങ് നിരയിൽ സായ് സുദർശൻ ഫോമിലേക്കെത്തിയതോടെ ഗുജറാത്തിന്റെ പ്രശ്നങ്ങൾക്ക് വിരാമമായിരിക്കുകയാണെന്ന് പറയാം. ആദ്യ മത്സരങ്ങളിൽ സായിക്ക് കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സായ് സുദർശൻ കിടിലൻ പ്രകടനത്തോടെ കെെയടി നേടുകയാണ്. 2024, 2025, 2026 സീസണുകളിൽ 500 റൺസ് പിന്നിട്ട താരമായി സായ് സുദർശൻ മാറി.

തുടർച്ചയായ മൂന്ന് സീസണിലും താരത്തിന് ഈ നേട്ടത്തിലേക്കെത്താനായി. പ്രയാസമുള്ള പിച്ചിൽ പോലും സായ് സുദർശൻ മികവ് കാട്ടുന്നു. ഹെെദരാബാദിനെതിരേ 44 പന്തിൽ 61 റൺസോടെ ഗുജറാത്തിനെ താങ്ങിനിർത്തിയത് സായ് സുദർശന്റെ പ്രകടനമാണ്. വരുന്ന മത്സരങ്ങളിലും സായ് സുദർശന്റെ പ്രകടനം ഗുജറാത്തിന് നിർണ്ണായകമാവുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലും കെെയടി നേടുന്നു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article