Hardik Pandya: ഹാർദിക്കിനെ വിട്ടുതരൂ, മുംബെെക്ക് ഓഫർ നൽകി സിഎസ്കെ; 10 കോടിയും ഒപ്പം ആയുഷ് മാത്രയേയും ബ്രെവിസിനേയും നൽകും

1 month ago 5
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസൺ അവസാനിച്ചതിന് പിന്നാലെ തന്നെ കൂടുമാറ്റങ്ങൾക്കായുള്ള ചരടുവലികളും ടീമുകൾ ആരംഭിച്ചതാണ്. ഇതിനോടകം പല കൂടുമാറ്റങ്ങളും സംഭവിച്ച് കഴിഞ്ഞു. ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് കൂടുമാറിയപ്പോൾ ലഖ്നൗ സൂപ്പർ ജയ്ന്റ്സിലേക്ക് കുൽദീപ് യാദവ് എത്തിയിട്ടുണ്ട്. എന്നാൽ എല്ലാവരും ഉറ്റുനോക്കുന്ന കൂടുമാറ്റം ഹാർദിക് പാണ്ഡ്യയുടേതാണ്.

മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യ കൂടുമാറ്റം നടത്താൻ പോവുകയാണെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. മുംബെെയിൽ ഹാർദിക് സംതൃപ്തനല്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തന്നെ പല കൂടുമാറ്റ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നെെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെല്ലാം ഹാർദിക്കിൽ ഒപ്പം കൂട്ടാൻ താൽപര്യം അറിയിച്ചിരുന്നു.

വെെഭവിന്റെ വളർച്ച സഞ്ജുവിന് ഭീഷണി, കൂടുതൽ പിന്തുണ യുവതാരത്തിന് ലഭിച്ചേക്കും


എന്നാൽ ഇപ്പോഴത്തെ പുതിയ റിപ്പോർട്ട് പ്രകാരം സിഎസ്കെ യാണ് ഹാർദിക്കിനെ ഒപ്പം കൂട്ടാൻ കൂടുതൽ താൽപര്യം കാട്ടുന്നത്. സിഎസ്കെ മുംബെെക്ക് മുന്നിൽ വെച്ച പുതിയ ഓഫർ വലിയ ചർച്ചയാവുകയാണ്. മുംബെെ ഹാർദിക്കിന് 20 കോടിയെങ്കിലും വേണമെന്ന നിലപാടിലാണ്. സിഎസ്കെയുടെ പുതിയ ഓഫർ പ്രകാരം 10 കോടി രൂപയും ഒപ്പം ആയുഷ് മാത്രെയേയും ഡെവാൾഡ് ബ്രെവിസിനേയും മുംബെെക്ക് നൽകും. ഈ ഡീലിന് മുംബെെ സമ്മതം മൂളുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബ്രെവിസിന് പകരം ശിവം ദുബെയേയും കെെമാറാൻ തയ്യാറാണെന്ന് സിഎസ്കെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതിനോട് മുംബെെ പ്രതികരിച്ചിട്ടില്ലെന്നും ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നുമാണ് വിവരം. ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെക്ക് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. എന്നാൽ ​ഗുജറാത്ത് ടെെറ്റൻസിനെ അരങ്ങേറ്റ സീസണിൽ കപ്പടിപ്പിച്ച നായകനാണ് ഹാർദിക്.

Samayam MalayalamIND vs ZIM 2nd T20: ആദ്യ ഓവറിൽ ഇഷാന്റെ പിഴവിൽ രക്ഷപെട്ടു, നാലാം ഓവറിൽ ഇഷാന്റെ ക്യാച്ചിൽ പുറത്ത്; കൗതുകമായി ബ്രിയാൻ ബെന്നറ്റിന്റെ വിക്കറ്റ്
തൊട്ടടുത്ത സീസണിൽ ഹാർദിക്കിന് കീഴിൽ ​ഗുജറാത്ത് റണ്ണറപ്പുമായി. പക്ഷെ മുംബെെയിലെത്തിയപ്പോൾ ഈ മികവ് ആവർത്തിക്കപ്പെടാൻ ഹാർദിക്കിന് സാധിച്ചില്ല. മുംബെെ ടീമിൽ ഹാർദിക്കിന് പിന്തുണ ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ഇതാണ് ഹാർദിക് മുംബെെ വിടാൻ ആലോചിക്കാൻ കാരണം. മുംബെെക്ക് ഹാർദിക് പോയാൽ മികച്ചൊരു ഓൾറൗണ്ടറെ ആവശ്യമാണ്.

ഈ റോളിലേക്കാണ് സിഎസ്കെ ശിവം ദുബെയെ നൽകാൻ തയ്യാറാവുന്നത്. എന്നാൽ ഈ നീക്കത്തോടെ മുംബെെക്ക് താൽപര്യമില്ല. ആയുഷ് മാത്രെയെ മുംബെെ നോട്ടമിടുന്നത് രോഹിത് ശർമയുടെ പകരക്കാരനായാണ്. ചിലപ്പോൾ ഒരു സീസൺകൂടി കളിക്കാൻ രോഹിത്തിന് സാധിച്ചേക്കും. അതിൽ കൂടുതൽ കളിക്കാൻ അദ്ദേഹത്തെ പ്രായം അനുവദിച്ചേക്കില്ലെന്ന് തന്നെ പറയാം.


IND vs ZIM 2nd T20: തകർപ്പൻ ഫിഫ്റ്റി, രോഹിത്തിനേയും കോഹ്ലിയേയും മറികടന്ന് ഇഷാൻ കിഷൻ, റൺവേട്ടക്കാരിൽ മുന്നിൽ 2 പേർ മാത്രം

അതുകൊണ്ടുതന്നെ രോഹിത്തിന്റെ ബാക്കപ്പായി ആയുഷ് മാത്രെയെ വളർത്തിക്കൊണ്ട് വരാനാവും മുംബെെ ലക്ഷ്യമിടുക. എന്നാൽ ഹാർദിക്കിനെപ്പോലൊരു താരം സിഎസ്കെയിലേക്കെത്തുമ്പോൾ നായകസ്ഥാനം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. റുതുരാജ് ​ഗെയ്ക് വാദിന് കീഴിൽ സിഎസ്കെ നിരാശപ്പെടുത്തുകയാണ്. നിലവിൽ സഞ്ജു സാംസൺ സിഎസ്കെയിലുണ്ട്.

എന്നാൽ സഞ്ജുവിനേയും മറികടന്ന് ഹാർദിക്കിനെ സിഎസ്കെ നായകനാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. എന്തായാലും ഹാർ​ദിക്കിനെ ടീമിലേക്കെത്തിക്കാൻ സിഎസ്കെ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണെന്ന് തന്നെ പറയാം. ഇത് നടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article