ഹൈലൈറ്റ്:
- ശ്രേയസ് അയ്യർക്ക് ഫിഫ്റ്റി
- പഞ്ചാബ് കിങ്സിന് വീണ്ടും 200 പ്ലസ് ടോട്ടൽ
- ഇന്ന് ജയിച്ചാൽ പഞ്ചാബിന് തലപ്പത്തെത്താം
ഡൽഹി ക്യാപിറ്റൽസ്(ഫോട്ടോസ്- AP)സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ഗംഭീറിന് താൽപര്യമില്ല,
2016ൽ ആർസിബിക്കെതിരേ സൺറെെസേഴ്സ് ഹെെദരാബാദ് 20 ഓവറും പേസർമാരെ ഉപയോഗിച്ച് എറിഞ്ഞ് തീർത്തിരുന്നു. ഇതിന് ശേഷം ഒരു ടീം ഇതിന് ധെെര്യം കാട്ടുന്നത് ഇതാദ്യമാണ്. പഞ്ചാബ് കിങ്സിന്റെ ബാറ്റ്സ്മാൻമാരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവർ ആയതിനാലാവാം ഇത്തരമൊരു നീക്കം ഡൽഹി നടത്തിയിരിക്കുന്നത്.
മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 57 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോൾ ആക്വിബ് നബി ദാർ 4 ഓവറിൽ 32 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ലൂങ്കി എൻഗിഡി നാല് ഓവറിൽ 46 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റിലേക്കെത്താനായില്ല. മുകേഷ് കുമാർ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മാധവ് തിവാരി നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. അഞ്ച് പേസർമാരെ ഉപയോഗിച്ച് 20 ഓവറും ഡൽഹി എറിഞ്ഞ് തീർത്തു.
കുൽദീപ് യാദവിനെ ഡൽഹി പരിഗണിച്ചിരുന്നില്ലെങ്കിലും ക്യാപ്റ്റൻ അക്ഷർ പട്ടേൽ സ്പിന്നറായി ടീമിലുണ്ടായിരുന്നു. എന്നാൽ ഒരോവർ പോലും പന്തെറിയാൻ അക്ഷർ പട്ടേൽ തയ്യാറായില്ല. പരീക്ഷണം നടത്താൻ പോലും അക്ഷർ ധെെര്യം കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. മിച്ചൽ സ്റ്റാർക്ക് ആദ്യ ഓവറിൽ 22 റൺസ് വഴങ്ങിയ സാഹചര്യത്തിൽ ഒരോവറെങ്കിലും സ്പിന്നിനെ പരിഗണിക്കാമായിരുന്നു.
ഐപിഎൽ ചരിത്രത്തിൽ ഇത് 12ാം തവണയാണ് ഒരു ടീം ഇത്തരത്തിൽ പേസർമാരെ മാത്രം ഉപയോഗിച്ച് 20 ഓവർ പൂർത്തിയാക്കുന്നത്. ഇത് 39ാം തവണയാണ് പഞ്ചാബ് കിങ്സ് 200ന് മുകളിൽ ടീം സ്കോർ നേടുന്നത്. 40 തവണ ഈ നേട്ടത്തിലെത്തിയ സിഎസ്കെയും ആർസിബിയുമാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. ശ്രേയസ് അയ്യർ മികച്ച ഫോമിൽ മുന്നോട്ട് പോകുന്നതാണ് പഞ്ചാബിന്റെ കരുത്ത്.
IPL 2026: ഇവർക്ക് ഇതുവരെ അവസരമില്ല, ഡൽഹി, ലഖ്നൗ, മുംബെെ ടീമുകൾ ഇനി ഈ താരങ്ങളെ കളിപ്പിക്കണം; മിന്നിക്കുമെന്നുറപ്പ്
50, 69, 66, 71, 59 എന്നിങ്ങനെ അഞ്ച് അർധ സെഞ്ചുറി പ്രകടനങ്ങളാണ് ഈ സീസണിൽ ശ്രേയസ് നേടിയത്. കെ എൽ രാഹുൽ സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ പഞ്ചാബിനെതിരേ പുറത്താവാതെ 152 റൺസ് നേടിയിരുന്നു. എന്നാൽ ഇന്ന് എട്ട് പന്തിൽ ഒമ്പത് റൺസെടുത്താണ് രാഹുൽ പുറത്തായത്. അർഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്.








English (US) ·