Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 May 2026, 8:35 p.m. IST
IPL 2026: ഡൽഹി ക്യാപിറ്റൽസിന് സ്വന്തം തട്ടകത്തിൽ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനമല്ല കാഴ്ചവെക്കാൻ സാധിച്ചത്. ടോപ് ഓഡർ താരങ്ങൾ സിഎസ്കെയ്ക്കെതിരേ നിരാശപ്പെടുത്തി. കരുൺ നായരും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല
ഹൈലൈറ്റ്:
- കരുൺ നായർക്ക് അവസരം മുതലാക്കാനായില്ല
- ഡൽഹിക്ക് ബാറ്റിങ് തകർച്ച നേരിട്ടു
- കെ എൽ രാഹുലും നിരാശപ്പെടുത്തി
കരുൺ നായർ(ഫോട്ടോസ്- ANI)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
ഇത് ടീമിന്റെ തോൽവിയിൽ നിർണ്ണായകമായി. ഇതോടെ ക്യാപ്റ്റൻ അക്ഷർ പട്ടേലടക്കം കരുണിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. വലിയ ട്രോളുകളും വിമർശനങ്ങളും കരുണിനെതിരേ ഉയരുകയും ചെയ്തു. എല്ലാ വിമർശകരുടേയും വായടപ്പിക്കാനുള്ള അവസരമാണ് സിഎസ്കെയ്ക്കെതിരേ കരുണിന് ലഭിച്ചത്. എന്നാൽ അവസരം മുതലാക്കാൻ താരത്തിന് സാധിക്കാതെ പോയി.
13 പന്തുകൾ നേരിട്ട് 13 റൺസെടുത്താണ് കരുൺ പുറത്തായത്. നൂർ അഹമ്മദിന്റെ സ്പിൻ കെണിയിലാണ് കരുൺ മടങ്ങിയത്. ഇതോടെ വീണ്ടും കരുൺ വിമർശനം ഏറ്റുവാങ്ങുകയാണ്. നേരത്തെ ഇന്ത്യൻ ടീമിലേക്കടക്കം തിരിച്ചുവരാൻ കരുണിന് അവസരം ലഭിച്ചെങ്കിലും ഇത് മുതലാക്കാതെ ഇന്ത്യൻ ടീമിൽ നിന്നും കരുൺ പുറത്തായിരുന്നു. കരുൺ അവസരം മുതലാക്കാതെ വീണ്ടും വീണ്ടും അവസരം ചോദിക്കുന്നത് സ്വയം അപഹാസ്യനാവുന്നതിന് കാരണമാകുന്നുവെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ ഡൽഹിയുടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. സീനിയർ താരവും ഓപ്പണറുമായ കെ എൽ രാഹുലിനും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി. അക്കീൽ ഹൊസീന്റെ മുന്നിലാണ് രാഹുൽ വീണത്. 13 പന്ത് നേരിട്ട് രണ്ട് ഫോറടക്കം 12 റൺസാണ് രാഹുൽ നേടിയത്. 92.31 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ട്രെെക്ക് റേറ്റ്.
പതും നിസങ്ക പ്രതീക്ഷ നൽകിയെങ്കിലും വലിയ സ്കോറിലേക്കുയരാതെ മടങ്ങി. 15 പന്തിൽ 19 റൺസാണ് പതും നിസങ്ക നേടിയത്. നിതീഷ് റാണ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയിരുന്നത്. എന്നാൽ സിഎസ്കെയ്ക്കെതിരായ നിർണ്ണായക മത്സരത്തിൽ നിരാശപ്പെടുത്തി. 13 പന്തിൽ രണ്ട് ഫോറടക്കം 15 റൺസാണ് നിതീഷിന് നേടാനായത്.
IPL 2026: രോഹിത് വന്നു, മുംബെെ കിടിലൻ ജയവും നേടി; പണി കിട്ടുക ഹാർദിക്കിനോ? സൂര്യ നായകനായി തുടരണമെന്ന് ആരാധകർ
ഇന്നത്തെ മത്സരം സിഎസ്കെയ്ക്കും ഡൽഹിക്കും വളരെ പ്രധാനപ്പെട്ടതാണ്. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ ഇരു ടീമിനും തുടർ ജയങ്ങൾ അത്യാവശ്യമാണ്. തുടർ ജയങ്ങൾ നേടാത്ത പക്ഷം രണ്ട് ടീമുകൾക്കും മുന്നേറ്റം എളുപ്പമാവില്ല. അതുകൊണ്ടുതന്നെ സിഎസ്കെയ്ക്കെതിരേ സ്വന്തം തട്ടകത്തിൽ ഡൽഹി താരങ്ങൾ നിരാശപ്പെടുത്തിയത് ടീമിന് വലിയ തിരിച്ചടി നൽകുന്ന കാര്യമാണെന്ന് നിസംശയം പറയാൻ സാധിക്കും.








English (US) ·