ഹൈലൈറ്റ്:
- ആർസിബിയാണ് പട്ടികയിൽ തലപ്പത്ത്
- കെകെആറിന് ഇനി വലിയ പ്രതീക്ഷ വേണ്ട
- സിഎസ്കെയും പഞ്ചാബും പ്രതീക്ഷയിൽ
സിഎസ്കെ, ആർസിബി(ഫോട്ടോസ്- ANI)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
20 പോയിന്റ് നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം
പ്ലേ ഓഫ് ഉറപ്പിക്കാൻ ഇത്തവണ 20 പോയിന്റ് വേണ്ട അവസ്ഥയാണുള്ളത്. ആർസിബിക്കും ഗുജറാത്ത് ടെെറ്റൻസിനും 12 മത്സരത്തിൽ നിന്ന് 16 പോയിന്റുകൾ വീതമാണുള്ളത്. ഇവർക്ക് നെറ്റ് റൺറേറ്റും പോസിറ്റീവാണ്. എന്നാൽ പ്ലേ ഓഫ് സീറ്റുറപ്പിക്കാൻ ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയം അത്യാവശ്യമാണ്. ഒരു ജയത്തോടെ 18 പോയിന്റാണ് നേടുന്നതെങ്കിൽ മറ്റ് ടീമുകളുടെ പ്രകടനം ഇവരുടെ പ്ലേ ഓഫ് സാധ്യത തീരുമാനിക്കും.
ഇനിയുള്ള ജയങ്ങളിൽ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനുള്ള ശ്രമവും വേണം. അല്ലാത്ത പക്ഷം അവസാന സമയം നെറ്റ് റൺറേറ്റ് കാര്യങ്ങൾ തീരുമാനിക്കും. സൺറെെസേഴ്സ് ഹെെദരാബാദിനും പഞ്ചാബ് കിങ്സിനും ചെന്നെെ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും 18 പോയിന്റിലേക്കെത്താൻ സാഹചര്യം ഉള്ളതിനാൽ ആർസിബിക്കും ജിടിക്കും പ്ലേ ഓഫ് ഇപ്പോഴും ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
സിഎസ്കെയ്ക്കും പഞ്ചാബിനും വമ്പൻ ജയങ്ങൾ വേണം
ഹെെദരാബാദിന് രണ്ട് മത്സരങ്ങൾ ശേഷിക്കെ 14 പോയിന്റാണുള്ളത്. പരമാവധി 18 പോയിന്റിലേക്കെത്താൻ ഹെെദരാബാദിന് അവസരമുണ്ട്. ഗുജറാത്തിനോട് വലിയ സ്കോറിന് തോറ്റത് ഹെെദരാബാദിന് ക്ഷീണമായിട്ടുണ്ട്. 18 പോയിന്റിലേക്കെത്താൻ അടുത്ത മത്സരവും വലിയ സ്കോറിൽ ജയിക്കാൻ ഹെെദരാബാദിന് സാധിക്കേണ്ടതായുണ്ട്.
പഞ്ചാബ് കിങ്സ് ആദ്യ ഏഴ് മത്സരത്തിലും ജയം നേടിയപ്പോൾ അവസാന നാല് മത്സരവും തോറ്റു. മൂന്ന് മത്സരം ശേഷിക്കെ 13 പോയിന്റാണ് പഞ്ചാബിനുള്ളത്. അവസാന മൂന്ന് മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ 19 പോയിന്റിലേക്കെത്താനും പ്ലേ ഓഫിലേക്കെത്താനും പഞ്ചാബിന് സാധിക്കും. ശക്തമായ ടീം കരുത്തുള്ള പഞ്ചാബിന് നാല് തുടർ തോൽവിയിൽ നിന്ന് എങ്ങനെ തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
IPL 2026: ഇങ്ങനെ തുടർന്നാൽ കാര്യം ഉണ്ടാകില്ല, വെെഭവിന് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്; നൽകിയ ഉപദേശം ഇതാണ്
ചെന്നെെ സൂപ്പർ കിങ്സിന് മൂന്ന് മത്സരങ്ങളിലും ജയിക്കണം. അങ്ങനെ വന്നാൽ 18 പോയിന്റിലേക്കെത്താൻ സാധിക്കും. എന്നാൽ നെറ്റ് റൺറേറ്റിൽ നിലവിലെ ടോപ് ഫോറിനെക്കാൾ സിഎസ്കെ പിന്നിലാണ്. ഈ സാഹചര്യത്തിൽ ജയം എന്നതിലുപരിയായി വമ്പൻ ജയം നേടേണ്ടത് സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യതകൾ തീരുമാനിക്കുന്നതിൽ നിർണ്ണായകമാവും.
രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവില്ല
11 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനും 18 പോയിന്റിലേക്കെത്താൻ അവസരമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റ് +0.082 ആണ് രാജസ്ഥാനുള്ളത്. ഇതുവെച്ച് 18 പോയിന്റിലേക്കെത്തിയാലും കാര്യങ്ങൾ പ്രയാസമാവും. അതുകൊണ്ടുതന്നെ രാജസ്ഥാന് വമ്പൻ ജയങ്ങൾ അത്യാവശ്യമാണെന്ന് പറയാം. ഇതിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഡൽഹി ക്യാപിറ്റൽസിന് 12 മത്സരത്തിൽ നിന്ന് 10 പോയിന്റും കെകെആറിന് 11 മത്സരത്തിൽ നിന്ന് 9 പോയിന്റുമാണുള്ളത്. ഈ രണ്ട് ടീമിനും പ്ലേ ഓഫിലേക്കെത്തുക ഇനി ഏറെക്കുറെ അസാധ്യമാണ്. മുംബെെയും ലഖ്നൗവും ഇതിനോടകം പുറത്തായിക്കഴിഞ്ഞു.








English (US) ·