ഹൈലൈറ്റ്:
- വെെഭവ് അവസാന സീസണിൽ മിന്നിച്ചു
- സഞ്ജു സാംസൺ സിഎസ്കെയിൽ
- രാജസ്ഥാന് വെെഭവിന്റെ പ്രകടനം നിർണ്ണായകം
വെെഭവ് സൂര്യവംശി, സഞ്ജു സാംസൺഐപിഎല്ലിലെ വൺ സീസൺ വണ്ടർമാരിൽ വെടിക്കെട്ട് ബാറ്റർമാരും
'വെെഭവിന്റെ അരങ്ങേറ്റ മത്സരത്തിന് മുമ്പ് രാഹുൽ സാർ (രാഹുൽ ദ്രാവിഡ്) എന്നെ വിളിച്ചു. നമുക്ക് അവനോട് ഒന്ന് സംസാരിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അവൻ പ്രായം കുറഞ്ഞ താരമാണ്. എന്താണ് ചെയ്യേണ്ടതെന്ന് അവന് നമ്മൾ വിശദീകരിച്ച് നൽകേണ്ടതായുണ്ടെന്ന് പറഞ്ഞു. ദ്രാവിഡ് സാർ അവനോട് എന്താണ് നിന്റെ പദ്ധതിയെന്ന് ചോദിച്ചു. പ്രത്യേകിച്ച് ഒന്നുമില്ല കളിക്കുക എന്നത് മാത്രമാണെന്നാണ് വെെഭവ് പറഞ്ഞത്.
എന്താണ് നിന്റെ ഗെയിം പ്ലാനെന്നും ദ്രാവിഡ് സാർ ചോദിച്ചു. ആദ്യ പന്ത് എന്റെ കരുത്തുള്ള ഭാഗത്ത് ലഭിച്ചാൽ ഞാൻ ഉയർത്തി അടിക്കും എന്നാണ് അവൻ പറഞ്ഞത്. ഇതാണ് സത്യസന്ധമായി അവൻ പറഞ്ഞത്.' സഞ്ജു സാംസൺ പറഞ്ഞു. വെെഭവിന് 14 വയസുള്ളപ്പോഴാണ് രാജസ്ഥാൻ ടീമിലെടുക്കുന്നത്. 1.1 കോടിക്ക് എന്തിനാണ് 14കാരനെ ടീമിലെടുത്തതെന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു.
എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് വെെഭവിന്റെ അരങ്ങേറ്റം വരെ മാത്രമായിരുന്നു ആയുസ്. ഗുജറാത്ത് ടെെറ്റൻസിനെതിരേ 38 പന്തിൽ 101 റൺസാണ് വെെഭവ് നേടിയത്. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വെെഭവ് നേടിയത്. ഇന്ത്യയുടെ സീനിയർ പേസർമാരെയെല്ലാം നിഷ്പ്രഭമായാണ് വെെഭവ് നേരിട്ടത്. ഇപ്പോൾ വെെഭവ് എന്ന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തും എന്നതിനെക്കുറിച്ചാണ് ആരാധകർ ചോദിക്കുന്നത്.
'അത്രത്തോളം തന്റെ പ്രതിഭ തെളിയിക്കാൻ കുറഞ്ഞ കാലയളവിലൂടെ വെെഭവിന് സാധിച്ചു. ഇത്തവണത്തെ തന്റെ ലക്ഷ്യത്തെക്കുറിച്ചും വെെഭവ് സൂര്യവംശി തുറന്ന് പറഞ്ഞു. എന്റെ ഇത്തവണത്തെ ഐപിഎല്ലിലെ ലക്ഷ്യം ടീമിന് കിരീടം നേടിക്കൊടുക്കുകയെന്നതാണ്. ഞങ്ങൾ കിരീടം നേടിയാൽ ഫ്രാഞ്ചെെസിയിലെ എല്ലാവർക്കും ഗുണം ചെയ്യും.
കിരീടം നേടുന്നതിനുവേണ്ടി എനിക്ക് സാധിക്കുന്നതിന്റെ പരമാവധി പ്രകടനം പുറത്തെടുക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം' എന്നാണ് വെെഭവ് സൂര്യവംശി പറയുന്നത്. വെെഭവ് സൂര്യവംശിയെ സംബന്ധിച്ച് ഇത്തവണത്തെ പ്രകടനം വളരെ നിർണ്ണായകമാണ്. ഏറ്റവും മികച്ച പ്രകടനത്തോടെ തിളങ്ങി വെെകാതെ ഇന്ത്യൻ ടീമിലേക്കെത്താൻ വെെഭവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·