Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•31 Mar 2026, 10:33 p.m. IST
IPL 2026: പഞ്ചാബ് കിങ്സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് താരങ്ങൾക്ക് പ്രതീക്ഷിച്ച വെടിക്കെട്ട് പ്രകടനം നടത്താനായില്ല. 150 സ്ട്രെെക്ക് റേറ്റിൽ പോലും കളിക്കാൻ ഒരു താരത്തിനും സാധിച്ചില്ല
ഹൈലൈറ്റ്:
- ശുഭ്മാൻ ഗിൽ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല
- ഗുജറാത്ത് താരങ്ങളുടെ സ്ട്രെെക്ക് റേറ്റിന് വിമർശനം
- മൂന്ന് സിക്സുകളാണ് ഗുജറാത്ത് ആകെ നേടിയത്
ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ(ഫോട്ടോസ്- AP)ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഗുജറാത്ത് ടെെറ്റൻസിനെ ടെസ്റ്റ് കളിപ്പിക്കാൻ വിടണമെന്നാണ് ആരാധകർ പറയുന്നത്. ശുഭ്മാൻ ഗില്ലിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞക് ശരിയായ തീരുമാനം ആണെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. 27 പന്തിൽ 39 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ആറ് ഫോർ നേടിയ ഗില്ലിന്റെ സ്ട്രെെക്ക് റേറ്റ് 144.44 ആയിരുന്നു. ജോസ് ബട്ലർ 33 പന്തിൽ 38 റൺസെടുത്തു.
3 ഫോറും 2 സിക്സും ഉൾപ്പെടെ 115.15 സ്ട്രെെക്ക് റേറ്റിലാണ് ബട്ലർ കളിച്ചത്. ഗ്ലെൻ ഫിലിപ്സ് വെടിക്കെട്ട് ബാറ്റ്സ്മാനാണെങ്കിലും 17 പന്തിൽ 25 റൺസാണ് നേടാനായത്. വാഷിങ്ടൺ സുന്ദർ 16 പന്തിൽ 18 റൺസും നേടി. സായ് സുദർശൻ 11 പന്തിൽ 13 റൺസാണ് നേടിയത്. 150 സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ഗുജറാത്തിന്റെ ഒരു താരത്തിനും സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
യുവതാരങ്ങളെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മറ്റ് ടീമുകൾക്കൊപ്പം കെെയടി നേടവെയാണ് ഗുജറാത്ത് താരങ്ങൾ ഇത്തരമൊരു നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയത്. ആദ്യത്തെ മൂന്ന് മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനങ്ങൾ കാണാൻ ആരാധകർക്ക് സാധിച്ചു. എന്നാൽ ഗുജറാത്തിന്റെ ബാറ്റിങ് ടെസ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്.
ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താമെന്നത് ഇനി ശുഭ്മാൻ ഗില്ലിന്റെ സ്വപ്നം മാത്രമായിരിക്കുമെന്നും ആരാധകർ ട്രോളുന്നു. ഗുജറാത്തിന്റെ ജോസ് ബട്ലറിന്റെ ടി20 കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം. അവസാന 15 ടി20 ഇന്നിങ്സിൽ നിന്ന് 232 റൺസാണ് ബട്ലർ ആകെ നേടിയത്. 115.42 മാത്രമാണ് ബട്ലറുടെ പ്രഹര ശേഷി. ഈ താരങ്ങളെയെല്ലാം ഉപയോഗിച്ച് എങ്ങനെയാണ് ഗുജറാത്ത് മുന്നോട്ട് പോവുകയെന്നാണ് ആരാധകർ ചോദിക്കുന്നത്.
IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു
എന്തായാലും ഇത്തവണത്തെ സീസണിൽ ഗുജറാത്തിന് പ്ലേ ഓഫിലെങ്കിലും എത്താൻ സാധിക്കാതെ പോയാൽ വലിയ വിമർശനം താരത്തിന് നേരിടേണ്ടി വരും. ക്യാപ്റ്റൻ സ്ഥാനം പോകാനും സാധ്യത കൂടുതലാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങൾ ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് നിസംശയം വിലയിരുത്താം.









English (US) ·