IPL 2026: 30 ലക്ഷം പ്രതിഫലം, അരങ്ങേറ്റത്തിൽ ചരിത്രമെഴുതിയ പ്രഫുൽ ആരാണ്? വരുൺ ആരോൺ കണ്ടെത്തിയ നിധി, ടീമിലെത്തിയത് ഇങ്ങനെ

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam14 Apr 2026, 7:06 americium IST

IPL 2026: നാല് തുടർ ജയങ്ങളുടെ കരുത്തുമായി എത്തിയ രാജസ്ഥാൻ റോയൽസ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സൺറെെസേഴ്സ് ഹെെദരാബാദ് നൽകിയത്. ഇതിന് കാരണമായത് രണ്ട് അരങ്ങേറ്റ ബൗളർമാരാണ്

ഹൈലൈറ്റ്:

  • റെക്കോഡിട്ട് പ്രഫുൽ ഹിൻഗെ
  • സാക്കിബ് ഹുസെെനും മിന്നിച്ചു
  • വരുൺ ആരോണിന് ആരാധകരുടെ കെെയടി

Praful Hinge, varun aaronപ്രഫുൽ ഹിൻഗെ, വരുൺ ആരോൺ (Photo: AP, ANI)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനെ സൺറെെസേഴ്സ് ഹെെദരാബാദ് 57 റൺസിന് പരാജയപ്പെടുത്തിയിരിക്കുകയാണ്. തോൽവി അറിയാതെ നാല് മത്സരങ്ങളും ജയിച്ച രാജസ്ഥാനെ ഹെെദരാബാദിലെ ഫ്ളാറ്റ് പിച്ചിൽ ഓറഞ്ച് ആർമി പൂട്ടിയപ്പോൾ എല്ലാ കെെയടികളും ഏറ്റുവാങ്ങുന്നത് രണ്ട് അരങ്ങേറ്റക്കാരാണ്. പ്രഫുൽ ഹിൻഗെ, സാക്കിബ് ഹുസെെൻ എന്നീ രണ്ട് യുവതാരങ്ങളാണ് രാജസ്ഥാന്റെ കഥ കഴിച്ചത്.ഒറ്റ ഓവർകൊണ്ട് പ്രഫുൽ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചു എന്ന് പറയുന്നതാണ് ശരി. ആദ്യ ഓവറിൽ വെെഭവ് സൂര്യവംശി, ദ്രുവ് ജുറേൽ, ലുഹാൻ ഡ്രി പ്രിട്ടോറിയസ് എന്നിവരെ പുറത്താക്കി ഐപിഎല്ലിലെ അരങ്ങേറ്റക്കാരന്റ ഏറ്റവും മികച്ച പ്രകടനമാണ് പ്രഫുൽ കാഴ്ചവെച്ചത്. ആദ്യമായാണ് ഐപിഎല്ലിലെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് പ്രകടനം ഒരു താരം കാഴ്ചവെക്കുന്നത്.

നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?


നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി പ്രഫുൽ കെെയടികൾ ഏറ്റുവാങ്ങുമ്പോൾ ഹെെദരാബാദ് ആരാധകരും ടീമും നന്ദി പറയുന്നത് വരുൺ ആരോൺ എന്ന ബൗളിങ് പരിശീലകനോടാണ്. വരുൺ കണ്ടെത്തിയ നിധിയാണ് പ്രഫുലും സാക്കിബ് ഹുസെെനും. മിനി താരലേലത്തിൽ 30 ലക്ഷം രൂപക്ക് ടീമിലേക്കെത്തിച്ച താരങ്ങളാണ് ഇരുവരും. ആർക്കും വേണ്ടാതിരുന്നവരിൽ നിന്ന് ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ കെെയടികൾ ഇവർ ഏറ്റുവാങ്ങുമ്പോൾ അതിന് കാരണം വരുൺ ആരോണാണെന്ന് നിസംശയം പറയാം.

മത്സരത്തിന് ശേഷം രണ്ട് പേരും വരുൺ ആരോണാണ് തങ്ങളുടെ കരിയറിന് പുതിയ സ്വപ്നങ്ങൾ സമ്മാനിച്ചതെന്ന് തുറന്ന് പറയുകയും ചെയ്തു. 24കാരനായ പ്രഫുൽ 2024-25ലെ രഞ്ജി ട്രോഫിയിലൂടെയാണ് തന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തുന്നത്. വിദർഭയുടെ താരമായിരുന്ന പ്രഫുൽ 10 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ആറ് ലിസ്റ്റ് എ ക്രിക്കറ്റിൽ നിന്ന് അഞ്ച് വിക്കറ്റും നേടിയ പ്രഫുൽ ഇതിന് മുമ്പ് ഒരു ടി20 മത്സരം മാത്രമാണ് കളിച്ചതെന്നതാണ് കൗതുകകരം.
Samayam MalayalamIPL 2026: ജയിച്ച് തുടങ്ങി, പിന്നെ ദെെവത്തിന്റെ പോരാളികൾക്ക് എന്തുപറ്റി? മുംബെെയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിതാ
എംആർഎഫ് പേസ് അക്കാദമിയിൽ വെച്ചാണ് വരുൺ ആരോൺ പ്രഫുലിനെ ശ്രദ്ധിക്കുന്നത്. അതുവരെ ടി20യിൽ ആർക്കും വേണ്ടാതിരുന്ന താരത്തിന്റെ ലെെനും ലെങ്തും വേഗവും വരുണിനെ ആകർഷിച്ചു. വലിയ സാമ്പത്തിക അടിത്തറയില്ലാത്ത സാഹചര്യത്തിൽ നിന്നാണ് പ്രഫുൽ വരുന്നതെന്ന് തിരിച്ചറിഞ്ഞ വരുൺ പ്രത്യേക പരിഗണന യുവതാരത്തിന് നൽകി. ഗ്ലെൻ മഗ്രാത്തിനൊപ്പം എംആർഎഫ് പേസ് അക്കാദമിയിൽ പ്രവർത്തിച്ചതും പ്രഫുലിന് കരുത്തായി.

ഓസ്ട്രേലിയയിൽ ജോഷ് ഹെയ്സൽവുഡിനൊപ്പം ബൗളിങ് പരിശീലനം നടത്തിയതും താരത്തിന്റെ ബൗളിങ് മെച്ചപ്പെടുത്താൻ സഹായിച്ചു. രണ്ടര വർഷത്തോളം പരിക്കിന്റെ പിടിയിലായ താരമാണ് പ്രഫുൽ എന്നതാണ് എടുത്തു പറയേണ്ടത്. പുറം വേദനയെത്തുടർന്ന് വളരെയധികം പ്രയാസപ്പെട്ട പ്രഫുലിന്റെ കരിയർ മുന്നോട്ട് പോവുക പ്രയാസമാണെന്ന് പോലും പലരും വിധിയെഴുതിയിരുന്നു. എന്നാൽ അവിടേയും വരുണിന്റെ സഹായമാണ് പ്രഫുലിനെ ശക്തമായി തിരിച്ചെത്താൻ സഹായിച്ചത്.


'അന്ന് കിട്ടിയതാണ്, ഇപ്പോഴിതാ വീണ്ടും'; മുംബൈയുടെ തോൽവി ഹാർദ്ദിക്കിൻ്റെ ക്യാപ്റ്റൻസി ശരാശരിയ്ക്കും താഴെയെന്ന് അശ്വിൻ

മുൻ വിദർഭ ക്രിക്കറ്റ് താരം രഞ്ജിത് പരാദ്ക്കറാണ് അണ്ടർ 19, 23 തലത്തിൽ പ്രഫുലിനെ പരിശീലിപ്പിച്ചത്. എന്തായാലും പ്രഫുലും സാക്കിബും ഹെെദരാബാദിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന രണ്ട് പേസർമാർ ഇന്ന് ഹെെദരാബാദി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌നെ കെെപിടിച്ച് ഉയർത്തുകയാണ്. രണ്ട് പേരും വരുന്ന മത്സരങ്ങളിലും ഇതേ മികവ് ആവർത്തിക്കുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

മത്സരത്തിലേക്ക് വരുമ്പോൾ ഇഷാൻ കിഷന്റെ ബാറ്റിങ് കരുത്തിലാണ് 6 വിക്കറ്റിന് 216 എന്ന വമ്പൻ സ്കോറിലേക്ക് ഹെെദരാബാദ് എത്തിയത്. 44 പന്തിൽ എട്ട് ഫോറും ആറ് സിക്സും ഉൾപ്പെടെ 91 റൺസാണ് ഇഷാൻ നേടിയത്. രാജസ്ഥാനായി ഡൊനോവൻ ഫെരെയ്റ (69) അർധ സെഞ്ചുറി നേടിയപ്പോൾ രവീന്ദ്ര ജഡേജ 45 റൺസും നേടി. മറ്റൊരു താരത്തിനും മികവ് കാട്ടാൻ സാധിച്ചില്ലെന്നതാണ് രാജസ്ഥാനെ നിരാശപ്പെടുത്തിയത്. പ്രഫുലും സാക്കിബും നാല് വിക്കറ്റുകൾ പങ്കിട്ടപ്പോൾ ഈഷാൻ മലിങ്ക രണ്ട് വിക്കറ്റും വീഴ്ത്തി.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article