IPL 2026: 5 പന്തിൽ 5, സൂര്യകുമാറിന് ഇനിയും എത്ര അവസരം വേണം? നിരാശപ്പെടുത്തൽ തുടരുന്നു, സീറ്റ് നഷ്ടമാവാൻ സാധ്യത

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Apr 2026, 8:45 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിന് മികച്ച തുടക്കമാണ് റിയാൻ റിക്കിൽറ്റനും വിൽ ജാക്സും ചേർന്ന് നൽകിയത്. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്

ഹൈലൈറ്റ്:

  • സൂര്യകുമാറിന്റെ സീറ്റ് തെറിക്കാൻ സാധ്യത
  • ഹെെദരാബാദിനെതിരേയും സൂര്യ ഫ്ളോപ്പ്
  • കാമിയോയുമായി വിൽ ജാക്സ്
suryakumar yadavസൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂര്യകുമാർ യാദവിന്റെ മോശം പ്രകടനം തുടരുന്നു. പ്ലേ ഓഫിലെത്താൻ മുംബെെക്ക് തുടർ ജയം അത്യാവശ്യമായ സാഹചര്യത്തിലും ബാറ്റിങ്ങിൽ തിളങ്ങാൻ സൂര്യകുമാറിന് സാധിക്കാതെ പോവുകയാണ്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ അഞ്ച് പന്തിൽ അഞ്ച് റൺസെടുത്താണ് സൂര്യകുമാർ പുറത്തായത്. ഒന്നാം വിക്കറ്റിൽ 91 റൺസിന്റെ കൂട്ടുകെട്ട് വിൽ ജാക്സും റിയാൻ റിക്കിൽട്ടനും ചേർന്ന് സൃഷ്ടിച്ചു.മികച്ച അടിത്തറ ലഭിച്ച ശേഷം ക്രീസിലേക്കെത്തിയിട്ടും സൂര്യക്കത് മുതലാക്കാൻ സാധിച്ചില്ല. ഇഷാൻ മലിംഗയുടെ ഷോർട്ട് ബോളിൽ പുൾഷോട്ടിന് ശ്രമിച്ച സൂര്യക്ക് പിഴച്ചു. ഇതോടെ ബൗണ്ടറി ലെെനിൽ അഭിഷേക് ശർമയുടെ ക്യാച്ചിൽ സൂര്യ പുറത്താവുകയായിരുന്നു. ഈ സീസണിൽ എട്ട് ഇന്നിങ്സിൽ നിന്ന് 162 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. 20.25 ശരാശരിയിൽ കളിക്കുന്ന സൂര്യയുടെ സ്ട്രെെക്ക് റേറ്റ് 140.86 മാത്രമാണ്.

സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി


ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സീനിയർ താരവുമായ സൂര്യക്ക് പഴയ മികവ് നഷ്ടമായിട്ട് നാളുകളേറെയായെന്ന് പറയാം. അവസാന ടി20 ലോകകപ്പിലടക്കം സൂര്യയുടെ ബാറ്റ്സ്മാനെന്ന നിലയിലെ ഇംപാക്ട് വളരെ കുറവായിരുന്നു. ഇന്ത്യ കപ്പ് നേടിയതുകൊണ്ടാണ് സൂര്യകുമാർ അന്ന് വലിയ വിമർശനം കേൾക്കാതെ തടിയൂരിയത്. ഇപ്പോൾ മുംബെെ ഇന്ത്യൻസിനൊപ്പവും നിരാശപ്പെടുത്തുന്ന സൂര്യക്ക് ഇനി അധികനാൾ മുന്നോട്ട് പോവുക പ്രയാസമാവും.

മുംബെെക്ക് പ്ലേ ഓഫിലെത്താൻ തുടർ ജയങ്ങൾ അത്യാവശ്യമാണെന്നിരിക്കെ സൂര്യകുമാറിനെ പ്ലേയിങ് ഇലവനിൽ നിന്ന് തഴയാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. ഇന്ത്യൻ ടീമിലെ സൂര്യകുമാറിന്റെ സീറ്റും വലിയ ചോദ്യം ഉയർത്തുകയാണ്. സൂര്യയെ നായകസ്ഥാനത്ത് നിന്ന് നീക്കി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാനുള്ള നീക്കം ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ പരിഗണനയിലാണുള്ളത്.
Samayam MalayalamIPL 2026: പഞ്ചാബിനെ പഞ്ചറാക്കി വെെഭവ് സൂര്യവംശി, വീണ്ടും ചരിത്ര നേട്ടത്തിൽ; ഇതുവരെ ആർക്കും സാധിക്കാത്ത റെക്കോഡിട്ടു
ശ്രേയസിന് കീഴിൽ പഞ്ചാബ് കിങ്സ് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ്. ബാറ്റ്സ്മാനെന്ന നിലയിലും ശ്രേയസ് മികവ് കാട്ടുന്നു. ആർസിബി ക്യാപ്റ്റനായ രജത് പാട്ടീധാറും സൂര്യയുടെ സീറ്റ് ലക്ഷ്യമിടുകയാണ്. അതുകൊണ്ടുതന്നെ സൂര്യക്ക് ഈ പ്രകടനംകൊണ്ട് അധികനാൾ മുന്നോട്ട് പോവുക പ്രയാസമായിരിക്കും.

ഹെെദരാബാദിനെതിരേ മുംബെെക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവർപ്ലേയിൽ ഒന്നിലധികം വിക്കറ്റുകൾ മുംബെെക്ക് നഷ്ടമായിരുന്നു. എന്നാൽ റിക്കിൽറ്റൻ-വിൽ ജാക്സ് കൂട്ടുകെട്ട് 7.1 ഓവറിൽ 93 റൺസാണ് സൃഷ്ടിച്ചത്. 22 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 46 റൺസെടുത്ത വിൽ ജാക്സ് ആദ്യം പുറത്തായി. പിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ മടക്കം.
Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ

മോശം ഫോമിലായിരുന്ന റിയാൻ റിക്കൽറ്റൻ 23 പന്തിൽ അർധ സെഞ്ചുറിയോടെ ശക്തമായ തിരിച്ചുവരവ് ഹെെദരാബാദിനെതിരേ നടത്തിയത്. രോഹിത് ശർമക്ക് അൽപ്പം കൂടി വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പരിക്കിന്റെ പിടിയിലുള്ള രോഹിത് പൂർണ്ണ ഫിറ്റ്നസിലേക്കെത്തിയിട്ടില്ലെന്നാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറയുന്നത്. എന്തായാലും മുംബെെക്ക് പ്ലേ ഓഫിലേക്കെത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article