Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 May 2026, 8:05 americium IST
IPL 2026: മൂന്ന് ടീമുകൾ ഐപിഎല്ലിലെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. ഇനി നാലാം സ്ഥാനക്കാരായി ആരാണ് പ്ലേ ഓഫിലേക്കെത്തുകയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മൂന്ന് ടീമുകളാണ് ഈ സീറ്റ് ലക്ഷ്യമിടുന്നത്
ഹൈലൈറ്റ്:
- രാജസ്ഥാനാണ് നിലവിൽ നാലാം സ്ഥാനത്ത്
- അത്ഭുതം പ്രതീക്ഷിച്ച് പഞ്ചാബ്
- കെകെആർ പ്രതീക്ഷ നിലനിർത്തി
റിയാൻ പരാഗ്, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- IANS)അഞ്ചാം നമ്പറിൽ ആര് കളിക്കും? വലം കെെയൻമാരുടെ നീണ്ട നിര,
നെറ്റ് റൺറേറ്റ് +0.083 ആണ്. അവസാന മത്സരം ജയിച്ചാൽ 16 പോയിന്റോടെ യാതൊരു വെല്ലുവിളിയുമില്ലാതെ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താൻ സാധിക്കും. മുംബെെ ഇന്ത്യൻസിന്റെ നിലവിലെ ഫോം നോക്കുമ്പോൾ രാജസ്ഥാൻ റോയൽസ് വിജയത്തിലേക്കെത്താൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിലവിലെ ഫോമിൽ രാജസ്ഥാൻ പ്ലേ ഓഫിലെത്താനാണ് കൂടുതൽ സാധ്യത.
പഞ്ചാബ് കിങ്സ് അവസാന ആറ് മത്സരത്തിലും തോൽവി നേരിട്ടതാണ് തിരിച്ചടിയായത്. ആദ്യത്തെ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത ടീമാണ് പഞ്ചാബ്. എന്നാൽ പിന്നീട് തുടർ തോൽവികൾ നേരിട്ടു. പഞ്ചാബിന് പ്ലേ ഓഫ് കടക്കാൻ ആദ്യം രാജസ്ഥാൻ റോയൽസ് തോൽക്കണം. കൂടാതെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ വലിയ ജയം നേടാൻ സാധിക്കുകയും വേണം. കെകെആർ-ഡൽഹി ക്യാപിറ്റൽസ് മത്സരഫലവും പഞ്ചാബിന് നിർണ്ണായകമാവും.
കെകെആറിനും 13 മത്സരത്തിൽ നിന്ന് 13 പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ഡൽഹിയെ വമ്പൻ സ്കോറിന് കെകെആർ തോൽപ്പിക്കണം. കൂടാതെ രാജസ്ഥാൻ മുംബെെയോടും പഞ്ചാബ് ലഖ്നൗവിനോടും തോൽക്കണം. ഇതെല്ലാം അനുകൂലമായി വന്നാൽ കെകെആറിന് സർപ്രെെസായി പ്ലേ ഓഫിലേക്കെത്താൻ സാധിക്കും. എന്നാൽ ഇതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്.
ഡൽഹിക്ക് പ്ലേ ഓഫിലെത്താൻ കെകെആറിനെ വലിയ സ്കോറിന് തോൽപ്പിക്കുകയും ഒപ്പം ലഖ്നൗ പഞ്ചാബിനെ തോൽപ്പിക്കുകയും മുംബെെ രാജസ്ഥാനെ തോൽപ്പിക്കുകയും ചെയ്യണം. ഇനിയുള്ള എല്ലാ മത്സരങ്ങളുടേയും ഫലങ്ങൾ നോക്കുമ്പോഴും പ്ലേ ഓഫിലേക്കെത്തുക ഡൽഹിക്ക് വളരെ പ്രയാസമാവും. സിഎസ്കെയെ സംബന്ധിച്ചും ഇനി വലിയ പ്രതീക്ഷ വേണ്ട. ഗുജറാത്തിനെ വലിയ സ്കോറിന് തോൽപ്പിച്ചാലും മറ്റ് മൂന്ന് ടീമുകളുടേയും ഫലം അനുകൂലമായി വന്നാലേ സിഎസ്കെയ്ക്ക് പ്ലേ ഓഫിൽ പ്രതീക്ഷ വെക്കാനാവൂ.
MI vs KKR IPL 2026: രോഹിത്തിന് ഇത് എന്തുപറ്റി? വീണ്ടും ഫ്ളോപ്പ്, കോഹ്ലിയെ മാതൃകയാക്കണം; ഇല്ലെങ്കിൽ ഏകദിന ലോകകപ്പ് സീറ്റ് പോയേക്കും
നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്ലേ ഓഫ് സാധ്യത രാജസ്ഥാൻ റോയൽസിന് തന്നെയാണ്. എന്നാൽ അവസാന മത്സരത്തിൽ ജയിക്കാൻ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്. വെെഭവ് സൂര്യവംശിയുടെ പ്രകടനമാവും രാജസ്ഥാന് നിർണ്ണായകമായി മാറുക. സഞ്ജു സാംസൺ ടീം വിട്ട ശേഷം നടക്കുന്ന ആദ്യ സീസണിൽ റിയാൻ പരാഗിന് കീഴിൽ പ്ലേ ഓഫിലേക്കെത്താൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·