IPL 2026: 7 റൺസിന് 2 വിക്കറ്റ്, പിന്നെ ഡൽഹിയുടെ തിരിച്ചുവരവ്; സമീർ റിസ്വി മുംബെെയുടെ വിജയ മോഹം തകർത്ത് എങ്ങനെ?

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam4 Apr 2026, 7:15 p.m. IST

IPL 2026: തുടർച്ചയായ രണ്ടാം ജയം എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ മുംബെെ ഇന്ത്യൻസിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഡൽഹി നൽകിയിരിക്കുന്നത്. സമീർ റിസ്വിയുടെ പ്രകടനമാണ് ഡൽഹിക്ക് കരുത്തായി മാറിയത്

ഹൈലൈറ്റ്:

  • ഹാർദിക് പാണ്ഡ്യയില്ലാതെ മുംബെെ ഇന്ത്യൻസ്
  • ഡൽഹിക്ക് തുടർച്ചയായ രണ്ടാം ജയം
  • മുംബെെയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തി
Sameer Rizviസമീർ റിസ്വി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ വിജയം തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. കരുത്തരായ മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബെെ 6 വിക്കറ്റിന് 162 റൺസെടുത്തപ്പോൾ 6 വിക്കറ്റും 11 പന്തും ബാക്കിയാക്കി ഡൽഹി വിജയം നേടിയെടുത്തു. സമീർ റിസ്വിയുടെ ബാറ്റിങ് മികവാണ് മത്സരം ഡൽഹിക്ക് അനുകൂലമാക്കിയത്. മുംബെെയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരം കാട്ടാതെ വന്നപ്പോൾ കിടിലൻ അർധ സെഞ്ചുറിയോടെ റിസ്വി ഡൽഹിയിലേക്ക് കളി തിരിക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സമീർ റിസ്വി മികവ് കാട്ടുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ മാച്ച് വിന്നറായി മാറി കെെയടി നേടിയ സമീർ‌ റിസ്വി തുടർ‌ച്ചയായ രണ്ടാം മത്സരത്തിലും മികവ് കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. സമ്മർദ്ദ സാഹചര്യത്തിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ റിസ്വിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


ചെന്നെെ സൂപ്പർ കിങ്സ് കണ്ടെത്തിയ നിധിയാണ് സമീറെങ്കിലും ആ നിധിയെ അനുഭവിക്കാനുള്ള യോഗം സിഎസ്കെയ്ക്കുണ്ടായില്ല. ഇപ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും കിടിലൻ പ്രകടനത്തോടെ ഡൽഹിയുടെ നട്ടെല്ലായി മാറാൻ സമീറിന് സാധിച്ചിരിക്കുകയാണ്. ആദ്യ 17 പന്തിൽ വെറും 11 റൺസാണ് റിസ് വിക്ക് നേടാനായത്. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി പതിയെ തുടങ്ങിയ റിസ് വി പിന്നീട് താളം കണ്ടെത്തുകയായിരുന്നു.

51 പന്തിൽ 90 റൺസെടുത്താണ് റിസ് വി പുറത്തായത്. 7 വീതം ഫോറും സിക്സും ഉൾപ്പെടെയാണ് റിസ് വി കസറിയത്. 176.47 സ്ട്രെെക്ക് റേറ്റിലാണ് റിസ്വി കത്തിക്കയറിയത്. മുംബെെയുടെ വിജയ പ്രതീക്ഷകളെ തകർത്തുകളഞ്ഞ ബാറ്റിങ് പ്രകടനമാണ് റിസ്വി കാഴ്ചവെച്ചത്. 163 എന്ന താരതമ്യേനെ കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പിഴച്ചു. ഏഴ് റൺസിന് രണ്ട് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. എന്നാൽ റിസ്വിയുടെ പ്രകടനം ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
Samayam MalayalamIPL 2026: സ്ഥിരതകാട്ടാതെ സഞ്ജു, വേട്ടയാടുന്നത് ആ പഴയ പ്രശ്നം, യുവരാജ് സിങ്ങിന്റെ ഉപദേശവും ഫലിച്ചില്ലേ? സിഎസ്കെയ്ക്ക് ആശങ്ക
നാലാമനായി ഇറങ്ങിയാണ് റിസ്വി കസറിയത്. ഓപ്പണർ കെ എൽ രാഹുൽ 1 റൺസിലും നിതീഷ് റാണ അക്കൗണ്ട് തുടങ്ങാതെയും മടങ്ങിയപ്പോൾ ഓപ്പണർ പതും നിസങ്ക 30 പന്തിൽ 44 റൺസ് നേടി. ആറ് ഫോറും 1 സിക്സുമാണ് നിസങ്ക നേടിയത്. മുംബെെയുടെ പേരുകേട്ട ബൗളിങ് നിരയെ നിലംപരിശാക്കുന്ന ബാറ്റിങ് പ്രകടനമാണ് റിസ്വി കാഴ്ചവെച്ചതെന്ന് പറയാം.

റിസ്വി പുറത്താവുമ്പോൾ 16.2 ഓവറിൽ 4 വിക്കറ്റിന് 151എന്ന മികച്ച നിലയിലേക്ക് ഡൽഹി എത്തിയിരുന്നു. മുംബെെയുടെ ബാറ്റിങ് നിരയെ മെരുക്കിയ ‍ഡൽഹി ക്യാപ്റ്റനായ അക്ഷർ പട്ടേലും കെെയടി അർഹിക്കുന്നു. ബാറ്റ്സ്മാനെ അറിഞ്ഞ് തന്ത്രം മെനയാൻ അക്ഷറിന് സാധിച്ചു. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇറങ്ങിയ മുംബെെയെ സൂര്യകുമാർ യാദവാണ് നയിച്ചത്. 36 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 51 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബെെയുടെ ടോപ് സ്കോറർ.

IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ

രോഹിത് ശർമ 26 പന്തിൽ 35 റൺസെടുത്ത് പുറത്തായപ്പോൾ തിലക് വർമ ഡക്കിനും പുറത്തായി. റിയാൻ റിക്കൽറ്റൻ 9 റൺസെടുത്തപ്പോൾ ഷെർഫെയ്ൻ റൂതർഫോർഡ് 5 റൺസും സ്വന്തമാക്കി. നമാൻ ധിർ 28 റൺസാണ് നേടിയത്. മിച്ചൽ സാന്റ്നർ 13 പന്തിൽ 18 റൺസും കോർബിൻ ബോഷ് 4 പന്തിൽ 11 റൺസും പുറത്താവാതെ നിന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article