IPL 2026: 7 സിക്സുകൾ, ധോണിയെ അനുസ്മരിപ്പിച്ച് ഹെലികോപ്ടർ ഷോട്ടും; ആരാണ് മുകുൾ ചൗധരി? ലഖ്നൗ സൂപ്പർ ഫിനിഷറെക്കുറിച്ച് അറിയാം

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 Apr 2026, 7:29 americium IST

IPL 2026: കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് തോൽക്കുമെന്ന് കരുതിയിടത്തുനിന്നാണ് തകർപ്പൻ ജയം ലഖ്നൗ നേടിയത്. ഇതിന് കരുത്തായത് മുകുൾ ചൗധരിയുടെ പ്രകടനമാണ്

ഹൈലൈറ്റ്:

  • അത്ഭുത പ്രകടനവുമായി മുകുൾ ചൗധരി
  • രാജസ്ഥാൻ ടീമിലെത്തിക്കാൻ ശ്രമിച്ച താരമാണ് മുകുൾ
  • 2.6 കോടിയാണ് മുകുളിന്റെ പ്രതിഫലം

Mukul Choudharyമുകുൾ ചൗധരി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 15ാം മത്സരം അവസാനിക്കുമ്പോൾ എല്ലാവരും വാഴ്ത്തുന്നത് മുകുൾ ചൗധരിയെന്ന യുവതാരത്തെയാണ്. മുമ്പ് ആരാധകർക്ക് അത്ര കേട്ട് കേഴ്വി ഇല്ലാത്ത പേരാണിതെങ്കിലും ഇനി മുകുൾ ചക്രവർത്തിയെന്ന പേര് അത്ര വേഗമൊന്നും ക്രിക്കറ്റ് ആരാധകർ മറക്കില്ലെന്ന കാര്യം ഉറപ്പാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വിജയിപ്പിച്ചതിന് പിന്നാലെ ഇപ്പോൾ മുകുൾ തരംഗമാണുള്ളത്.ലഖ്നൗ തോൽക്കുമെന്ന് കരുതിയ മത്സരമാണ് മുകുളിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ജയിച്ച് കയറിയത്. 27 പന്തിൽ 54 റൺസാണ് മുകുൾ നേടിയത്. 2 ഫോറും 7 സിക്സും ഉൾപ്പെടെ 200 സ്ട്രെെക്ക് റേറ്റിൽ നടത്തിയ മുകുളിന്റെ വെടിക്കെട്ടിൽ ക്രിക്കറ്റ് ലോകം കണ്ണു തള്ളിയിരിക്കുകയാണെന്ന് പറയാം. എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ‌ ഹെലികോപ്ടർ ഷോട്ടടക്കം കളിച്ചാണ് മുകുൾ എല്ലാവരേയും വിസ്മയിപ്പിച്ചത്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


അത്ഭുത പ്രകടനത്തോടെ മുകുൾ ഹീറോയായതോടെ താരത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്. 21 വയസ് മാത്രം പ്രായമുള്ള മുകുൾ ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാൻ താരമാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ കളിക്കുന്ന മുകുൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാല് മത്സരത്തിൽ നിന്ന് 103 റൺസാണ് നേടിയിട്ടുള്ളത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ‌ അഞ്ച് മത്സരത്തിൽ നിന്ന് 71 റൺസും നേടിയ താരം 10 ടി20യിൽ നിന്ന് 280 റൺസാണ് നേടിയിട്ടുള്ളത്. 46.66 ശരാശരിയിലും 164.70 സ്ട്രെെക്ക് റേറ്റിലുമാണ് മുകുൾ ടി20യിൽ ശോഭിക്കുന്നത്. മറ്റ് ഫോർമാറ്റുകളിൽ ഇതുവരെ കാര്യമായ മികവ് കാട്ടാൻ മുകുളിന് സാധിച്ചിട്ടില്ല. എന്നാൽ ടി20യിൽ തന്റെ മികവ് ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കാൻ മുകുളിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
Samayam MalayalamIPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ
2.6 കോടിക്കാണ് ലഖ്നൗ മുകുളിലെ ടീമിലേക്ക് കൊണ്ടുവരുന്നത്. തന്നെ ക്രിക്കറ്റ് താരം ആക്കുകയെന്നത് അച്ഛന്റെ സ്വപ്നമായിരുന്നു എന്നാണ് മുകുൾ പറയുന്നത്. 'എന്റെ കഥ ആരംഭിക്കുന്നത് എന്റെ പിതാവിന്റെ കല്യാണം കഴിയുന്നതിന് മുമ്പാണ്. അദ്ദേഹത്തിന്റെ സ്വപ്നം മകൻ ക്രിക്കറ്റ് താരം ആകണമെന്നതായിരുന്നു. ചെറുപ്പം മുതൽ പരിശീലനം ആരംഭിച്ചെങ്കിലും സിക്കിമിൽ‌ അന്ന് മികച്ച ക്രിക്കറ്റ് അക്കാദമികൾ ഇല്ലായിരുന്നു.

ഡൽഹിയിലടക്കം ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചതാണ് കരിയറിൽ നിർണ്ണായകമായത്. ഉത്തർ പ്രദേശിനെതിരേ അണ്ടർ 19 കളിക്കുമ്പോൾ എനിക്ക് നിർണ്ണായക സ്കോർ നേടാനായി. ആ പ്രകടനം കണ്ടപ്പോൾ‌ എനിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് പിതാവിന് തോന്നി. കാരണം അത് എന്റെ രണ്ടാമത്തെ മത്സരം മാത്രമായിരുന്നു.



വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ

ഇപ്പോൾ ദെെവം എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയിരിക്കുകയാണ്. സമ്മർദ്ദം നിറഞ്ഞ സാഹചര്യം ആയിരുന്നെങ്കിലും എന്റെ പേര് എല്ലാവർക്കും മനസിലാക്കിക്കൊടുക്കാനുള്ള അവസരമായാണ് ഞാൻ ഇതിനെ കണ്ടത്. അവസാനം വരെ ബാറ്റ് ചെയ്യുക അപ്പോൾ എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നതായിരുന്നു മനസിൽ ഉണ്ടായിരുന്നത്.

ആദ്യ രണ്ട് മത്സരത്തിലും ഒരു സിക്സർ പോലും നേടാനായിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ സിക്സർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നാല് പന്തിൽ ഒരു മോശം പന്തുണ്ടാകുമെന്ന് അറിയാമായിരുന്നു. അതിനായാണ് കാത്തിരുന്നത്. ചെറുപ്പം മുതൽ സിക്സർ നേടാൻ വളരെ ഇഷ്ടമാണ്' മുകുൾ ചൗധരി മത്സര ശേഷം പറഞ്ഞു.

രാജസ്ഥാൻ റോയൽസ് മുകുളിനെ ടീമിലെത്തിക്കാൻ ശക്തമായ നീക്കം നടത്തിയിരുന്നു. മീഡിയം പേസറായി തുടങ്ങിയ താരം പിന്നീട് വിക്കറ്റ് കീപ്പർ റോളിലേക്ക് മാറുകയായിരുന്നു. 2025-26ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 173 റൺസ് നേടിയതാണ് ഐപിഎൽ ടീമുകളുടെ ശ്രദ്ധ മുകുളിലേക്ക് എത്താൻ കാരണമായത്. എന്തായാലും ഐപിഎല്ലിലെ വരുന്ന മത്സരങ്ങളിൽ എല്ലാവരും ശ്രദ്ധിക്കുന്ന പേരായി മുകുൾ മാറിയിരിക്കുകയാണെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article