IPL 2026: 8 റൺസിന് 6 വിക്കറ്റ്, വിറപ്പിച്ച് ഭുവിയും ഹെയ്സൽവുഡും; ഐപിഎല്ലിലെ ഏറ്റവും വലിയ തകർച്ച, നാണക്കേടിന്റെ റെക്കോഡിട്ട് ഡൽഹി

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam27 Apr 2026, 8:38 p.m. IST

IPL 2026: സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഇത്തരമൊരു തകർച്ച സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. കെ എൽ രാഹുലടക്കം ഫ്ളോപ്പായതോടെ ചരിത്ര നാണക്കേടിലേക്കാണ് ഡൽഹി എത്തിയത്

ഹൈലൈറ്റ്:

  • പവർപ്ലേയിൽ ഡൽഹിക്ക് ആറ് വിക്കറ്റ് നഷ്ടം
  • ഭുവിക്കും ഹെയ്സൽവുഡിനും മൂന്ന് വിക്കറ്റ്
  • നാണക്കേടിന്റെ റെക്കോഡിൽ ഡൽഹി
bhuvneshwar kumar, josh hazlewood, rcb vs dcഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആർസിബിക്കെതിരേ സ്വന്തം തട്ടകത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചില്ല. ആർസിബിയുടെ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും കളം നിറഞ്ഞ് പന്തെറിഞ്ഞപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് ഡൽഹി ക്യാപിറ്റൽസ് കൂപ്പുകുത്തിയത്. വെറും എട്ട് റൺസിനിടെ ആറ് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറവ് റൺസിന് ആറ് വിക്കറ്റ് നഷ്ടമാകുന്ന ടീമെന്ന നാണക്കേടിലേക്ക് ഡൽഹി എത്തിയിരിക്കുകയാണ്.പവർപ്ലേയിൽ 13 റൺസിന് ഡൽഹിയുടെ ആറ് വിക്കറ്റുകളാണ് വീണത്. ഐപിഎൽ ചരിത്രത്തിലെ പവർപ്ലേയിലെ ഏറ്റവും വലിയ തകർച്ചയെന്ന നാണക്കേടിലേക്കും ഡൽഹിക്ക് പേരുചേർക്കേണ്ടി വന്നു. പതും നിസങ്കയെ മാറ്റി കെ എൽ രാഹുലിനൊപ്പം യുവതാരം സഹിൽ പരാഖിനെയാണ് ഡൽഹി ഓപ്പണിങ്ങിലിറക്കിയത്. ഈ തീരുമാനം പാളുന്നതാണ് കാണാനായത്. രണ്ട് പന്ത് നേരിട്ട സഹിലിനെ ക്ലീൻബൗൾഡാക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

സൂര്യയയുടെ പിൻഗാമിയായി ശ്രേയസ് അയ്യർ എത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?


തകർപ്പൻ ഇൻസ്വിങ്ങറിൽ യുവതാരം ക്ലീൻബൗൾ‌ഡാവുകയായിരുന്നു. വലിയൊരു തകർച്ചയുടെ തുടക്കമായിരുന്നു ഇത്. ആദ്യ ഓവറിൽ ഒരു വിക്കറ്റ് നഷ്ടമായ ഡൽഹിക്ക് രണ്ടാം ഓവറിൽ വലിയ തകർച്ചയാണ് നേരിട്ടത്. ആദ്യ പന്തിൽത്തന്നെ കെ എൽ രാഹുലിനെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. എക്സ്ട്രാ ബൗൺസുള്ള അതിവേഗ പന്തിൽ പുൾഷോട്ടിനാണ് രാഹുൽ ശ്രമിച്ചത്.

പ്രതീക്ഷിച്ചപോലെ പന്ത് കണക്ടാകാതിരുന്നപ്പോൾ പന്ത് വായുവിൽ ഉയർന്നു. ഇതോടെ വിക്കറ്റ് കീപ്പറുടെ ക്യാച്ചിൽ‌ രാഹുൽ മടങ്ങി. സമീർ റിസ്വി വന്നതും പോയതും ഒരുപോലെയായിരുന്നു. ഹെയ്സൽവുഡിന്റെ പന്തിൽ എഡ്ജായ സമീർ ജിതേഷിന് ക്യാച്ച് നൽകി പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സിനെ (5) ഭുവനേശ്വർ കുമാർ ദേവ്ദത്ത് പടിക്കലിന്റെ കെെയിലെത്തിച്ചു.
Samayam MalayalamIPL 2026: പൃഥ്വി ഷായെ എന്തിന് തഴയുന്നു? ഓപ്പണിങ്ങിൽ വീണ്ടും തകർന്ന് ഡൽഹി; ആർസിബിക്കെതിരേ വൻ നാണക്കേട്
പിന്നാലെ ക്രീസിലെത്തിയ അക്ഷർ പട്ടേൽ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്. എന്നാൽ ഭുവിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷിന്റെ ക്യാച്ചിൽ പുറത്തായി. മികച്ച ഫോമിലുള്ള നിതീഷ് റാണയെങ്കിലും ടീമിനെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഒമ്പത് പന്തിൽ ഒരു റൺസെടുത്ത നിതീഷിനെ ജോഷ് ഹെയ്സൽവു‍ഡ് പുറത്താക്കി. ഇതോടെ 3.5 ഓവറിൽ‌ എട്ട് റൺസിന് ആറ് വിക്കറ്റ് എന്ന ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചയിലേക്ക് ഡൽഹി വീണു.

ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവു‍ഡും മൂന്ന് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. പവർപ്ലേയിൽ വെറും 13 റൺസിലേക്ക് ഡൽഹി ഒതുങ്ങി. ഇംപാക്ട് പ്ലയറായെത്തിയ അഭിഷേക് പോറലും ഡേവിഡ് മില്ലറും ചേർന്ന് പതിയെ സ്കോർ ഉയർത്തി പ്രതീക്ഷ നൽകി. സ്കോർ 43ൽ നിൽക്കവെ മില്ലർ പുറത്തായി. 18 പന്തിൽ മൂന്ന് ഫോറടക്കം 19 റൺസെടുത്ത മില്ലറെ റാസിഖ് സലാം ദാറാണ് മടക്കിയത്. ജിതേഷ് ശർമയുടെ ക്യാച്ചിലാണ് മില്ലർ പുറത്തായത്.

MS Dhoni: ധോണി ഈ സീസണിൽ കളിക്കും, പക്ഷെ സിഎസ്കെയ്ക്ക് അത് സംഭവിക്കണം; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

ഐപിഎല്ലിൽ പല ബാറ്റിങ് തകർച്ചകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു തകർച്ച ഇതാദ്യമായാണെന്ന് പറയാം. പേരുകേട്ട ഡൽഹി ബാറ്റിങ് നിര ഒരിക്കലും പ്രതീക്ഷിക്കാത്ത തകർച്ചയാണ് ആർസിബിക്കെതിരേ സംഭവിച്ചതെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article