ഹൈലൈറ്റ്:
- ഗുജറാത്തിനോട് പരാജയപ്പെട്ട് സിഎസ്കെ പുറത്ത്
- റുതുരാജ് ഗെയ്ക് വാദിന് കീഴിൽ ടീം തകർന്നു
- സിഎസ്കെ പ്ലേ ഓഫ് കാണാതെ പുറത്ത്
റുതുരാജ് ഗെയ്ക് വാദ്, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- ANI)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
ഇപ്പോഴിതാ ഇത്തവണത്തെ സിഎസ്കെയുടെ തകർച്ചയെക്കുറിച്ച് നായകനായ റുതുരാജ് ഗെയ്ക് വാദ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'വളരെ പ്രയാസമുള്ള സീസണായിരുന്നു ഇത്. ആദ്യം മൂന്ന് മത്സരം തോറ്റു. പിന്നീട് ഞങ്ങൾ ആ താളം നേടിയെടുക്കുകയും മികച്ച ടീമിനെ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ അപ്പോഴാണ് പരിക്ക് തിരിച്ചടി നൽകുന്നത്. രാമകൃഷ്ണ ഘോഷിന്റേയും ജാമി ഓവർട്ടന്റേയും അഭാവം നികത്താനാവാത്തതാണ്.
അവസാന മൂന്ന് മത്സരത്തിലും ഒരു ബാറ്റ്സ്മാന്റെയും ഒരു ബൗളറുടേയും അഭാവം ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾ ഇപ്പോൾ പരിവർത്തന ഘട്ടത്തിലൂടെ കടന്ന് പോകുന്ന യുവ ടീമാണ്. അനുഭവസമ്പത്തില്ലാത്ത നിരവധി താരങ്ങളുണ്ട്. ടീമിലെ 8-10 താരങ്ങളോളം 20 മത്സരം പോലും കളിച്ച് അനുഭവസമ്പത്തില്ലാത്തവരാണ്. ഞങ്ങളുടെ കുറവുകളെന്താണെന്ന് കണ്ടെത്തും. ഇപ്പോഴും ആറ് എവേ ജയങ്ങൾ ഞങ്ങൾക്കുണ്ട് എന്നതിൽ ടീമെന്ന നിലയിൽ അഭിമാനമുണ്ട്' ഗുജറാത്തിനെതിരായ മത്സരശേഷം റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു.
സിഎസ്കെയെ ചതിച്ചത് പരിക്കാണെന്ന് ക്യാപ്റ്റൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇത്തവണ തലമുറ മാറ്റത്തിലേക്ക് കടക്കാനുള്ള ശ്രമമാണ് സിഎസ്കെ നടത്തിയത്. 14.2 കോടി മുടക്കി ടീമിലേക്ക് കൊണ്ടുവന്ന കാർത്തിക് ശർമയും പ്രശാന്ത് വീറുമെല്ലാം യുവതാരങ്ങളാണ്. ഇവർക്കെല്ലാം വളർന്ന് വരാൻ അൽപ്പം കൂടി സമയം ആവശ്യമാണ്.
തുടർ പരിക്കുകൾ സിഎസ്കെയെ വേട്ടയാടിയ സീസൺ കൂടിയാണിത്. പ്രധാനപ്പെട്ട താരങ്ങൾ ഉൾപ്പെടെ എട്ടോളം താരങ്ങൾക്ക് പരിക്കേറ്റ് പുറത്താകേണ്ടി വന്നു. ഈ വിടവ് നികത്താൻ സിഎസ്കെയ്ക്ക് സാധിക്കാതെ പോയി. ആയുഷ് മാത്രെയുടേയും ഖലീൽ അഹമ്മദിന്റേയും പരിക്ക് ടീമിനെ കാര്യമായി ബാധിച്ചു. എംഎസ് ധോണി പരിക്കിനെത്തുടർന്ന് ഒരു മത്സരം പോലും കളിച്ചില്ല.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗിൽ; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
ഇങ്ങനെ സിഎസ്കെയ്ക്ക് എന്തുകൊണ്ടും മോശം സീസണായിരുന്നു ഇത്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയുടെ അവസാന മൂന്ന് സീസണിലേയും നിരാശപ്പെടുത്തുന്ന പ്രകടനം ടീമിന്റെ മൂല്യത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സഞ്ജു സാംസണിന്റെ വരവ് മാറ്റി നിർത്തിയാൽ സിഎസ്കെയ്ക്ക് കാര്യമായൊന്നും ഇത്തവണ അവകാശപ്പെടാനാവില്ല. രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ സഞ്ജു സിഎസ്കെയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.
എന്തായാലും റുതുരാജ് ഗെയ്ക് വാദിന് ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മുന്നോട്ട് പോക്ക് പ്രയാസമായിരിക്കുകയാണ്. സിഎസ്കെയുടെ ആരാധകരടക്കം റുതുരാജിനെതിരേ വലിയ വിമർശനമാണ് ഉയർത്തുന്നത്. എന്തായാലും വരുന്ന സീസണിൽ സിഎസ്കെയിൽ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം.








English (US) ·