അതേ സമയം ആർസിബിയോട് തോറ്റ ശേഷം രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ മറികടന്നാണ് ഗുജറാത്ത് ഫെെനൽ സീറ്റ് നേടിയെടുത്തിരിക്കുന്നത്. ഇനി കപ്പിലേക്കെത്താൻ ആർക്കാവും ഭാഗ്യം ഉണ്ടാവുക എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ടീമും കരുത്തരുടെ നിരയായതിനാൽ ഭാഗ്യത്തിനും നിർണ്ണായക പങ്കുണ്ട്. എന്തായാലും തീപാറും പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
ആർസിബിക്ക് മുൻതൂക്കം ഈ കാര്യങ്ങളിൽ
ഫെെനൽ പോരിനിറങ്ങുന്ന ആർസിബി ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ്. വിരാട് കോഹ്ലി , രജത് പാട്ടീധാർ എന്നിവരുടെ ബാറ്റിങ് പ്രകടനം ആർസിബിക്ക് വളരെ നിർണ്ണായകമാവും. രണ്ട് പേരും മികച്ച ഫോമിൽ കളിക്കുന്നത് ആർസിബിയുടെ പ്രതീക്ഷ ഉയർത്തുന്നു. ആർസിബിയുടെ ബാറ്റിങ് നിര ഗുജറാത്തിനെക്കാളും ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം.
വെങ്കടേഷ് അയ്യർ, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീധാർ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ് എന്നിങ്ങനെ നീണ്ടു നിൽക്കുന്ന ബാറ്റിങ് കരുത്താണ് ആർസിബിക്കുള്ളത്. ബൗളിങ്ങിൽ ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവരുടെ അനുഭവസമ്പത്തുമുണ്ട്. റാസിഖ് സലാം ധാർ എന്ന യുവ പേസറും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാലറ്റംവരെ നീണ്ടുനിൽക്കുന്ന ബാറ്റിങ്ങിൽ വിശ്വസിച്ചാണ് ആർസിബി ഫെെനൽ പോരിന് ഇറങ്ങുന്നത്.
IPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?
ഗുജറാത്തിന്റെ പ്രതീക്ഷ ടോപ് ത്രീയിൽ
ഏത് വലിയ സ്കോറിനേയും മറികടക്കാൻ ശേഷിയുള്ള ടോപ് ത്രീയാണ് ഗുജറാത്ത് ടെെറ്റൻസിനുള്ളത് എന്ന് പറഞ്ഞാലും അത് തെറ്റാകില്ല. സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവരാണ് ഗുജറാത്തിന്റെ ടോപ് ത്രീയിലുള്ളത്. ഇവരുടെ പ്രകടനമാണ് ഗുജറാത്തിന്റെ നട്ടെല്ലെന്ന് പറയാം. ശുഭ്മാൻ ഗിൽ 15 മത്സരത്തിൽ നിന്ന് 722 റൺസെടുത്തപ്പോൾ സായ് സുദർശൻ 16 മത്സരത്തിൽ നിന്ന് 710 റൺസും നേടി. 16 മത്സരത്തിൽ നിന്ന് 507 റൺസാണ് ജോസ് ബട്ലറുടെ സമ്പാദ്യം.
ഗുജറാത്തിന്റെ ബൗളിങ്ങിലേക്ക് വരുമ്പോൾ പവർപ്ലേയിലെ പ്രകടനമാണ് എടുത്തു പറയേണ്ടത്. മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയ്ക്കുള്ളിൽ കിടിലൻ പ്രകടനം കാഴ്ചവെക്കുന്നു. റബാഡ 16 മത്സരത്തിൽ നിന്ന് 28 വിക്കറ്റുകൾ നേടി വിക്കറ്റ് വേട്ടക്കാരിൽ തലപ്പത്താണുള്ളത്. സിറാജ് 16 മത്സരത്തിൽ നിന്ന് 18 വിക്കറ്റും നേടിയിട്ടുണ്ട്. എന്നാൽ മധ്യ ഓവറുകളിലും ഡെത്തോവറുകളിലും ഗുജറാത്ത് ബൗളിങ് നിര തല്ലുകൊള്ളുന്നു. പ്രധാനമായും റാഷിദ് ഖാൻ നിരാശപ്പെടുത്തു. പ്രസിദ്ധ് കൃഷ്ണക്ക് സ്ഥിരത കാട്ടാനാവാത്തതും ഗുജറാത്തിന് തിരിച്ചടിയാകുന്നു.
IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ
നേർക്കുനേർ കണക്ക് ഇങ്ങനെ
നേർക്കുനേർ കണക്കുകളിൽ ആർസിബിക്ക് നേരിയ മുൻതൂക്കം അവകാശപ്പെടാം. 9 മത്സരത്തിൽ അഞ്ച് തവണയും ജയം ആർസിബി നേടി. നാല് തവണയാണ് ഗുജറാത്ത് ജയിച്ചത്. ഗുജറാത്തിന്റെ ആർസിബിക്കെതിരായ ഉയർന്ന സ്കോർ 254 റൺസും കുറഞ്ഞ സ്കോർ 155 റൺസുമാണ്. അതേ സമയം ഗുജറാത്തിന്റെ ഉയർന്ന സ്കോർ 205 റൺസും കുറഞ്ഞ സ്കോർ 147 റൺസുമാണ്. ഗുജറാത്തിനെതിരേ ഈ സീസണിൽ മൂന്ന് തവണ നേർക്കുനേർ എത്തിയപ്പോൾ രണ്ട് തവണ ആർസിബി ജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്തു.
പിച്ചിന്റെ മുൻതൂക്കം ഗുജറാത്തിനോ?
ഫെെനൽ മത്സരം ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിൽ വെച്ചുവെന്നത് ഇതിനോടകം വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. എന്തുകൊണ്ട് നൂട്രൽ വേദിയിൽ ഫെെനൽ വെച്ചില്ലെന്ന ചോദ്യം ആരാധകർ ഉയർത്തിക്കഴിഞ്ഞു. അഹമ്മദാബാദിൽ സ്വാഭാവികമായും ഗുജറാത്തിന് മുൻതൂക്കം ലഭിക്കും. ഫ്ളാറ്റ് പിച്ചിൽ റണ്ണൊഴുകുമെന്നുറപ്പ്. ശുഭ്മാൻ ഗില്ലിന് വലിയ റെക്കോഡുള്ള വേദിയാണ് അഹമ്മദാബാദിലേത്. 1347 റൺസാണ് ഗില്ല് ഇവിടെ നേടിയിട്ടുള്ളത്. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതൽ.







English (US) ·