IPL 2026 Playoff: പ്ലേ ഓഫിൽ കോഹ്ലി വിശ്വസ്തനോ? ആർസിബിക്ക് ആശങ്കയായി ഈ കണക്ക്, ധോണിയെ മറികടക്കാൻ ​ഗില്ല്

6 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 May 2026, 7:19 americium IST

IPL 2026 Playoff: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കാൻ പോവുകയാണ്. ആർസിബിയും ​ഗുജറാത്ത് ടെെറ്റൻസും ആദ്യ പ്ലേ ഓഫിൽ നേർക്കുനേർ ഏറ്റുമുട്ടും

ഹൈലൈറ്റ്:

  • വിരാട് കോഹ്ലിയിൽ വലിയ പ്രതീക്ഷ
  • സമീപകാല ഫോമിൽ ജിടിക്ക് മുൻതൂക്കം
  • ശുഭ്മാൻ ഗിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത്
virat kohli, shubman gillവിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ഒന്നാം പ്ലേ ഓഫ് ഇന്ന് നടക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ ആർസിബിയും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടെെറ്റൻസുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫെെനൽ കളിക്കും. തോൽക്കുന്ന ടീമിന് രണ്ടാം പ്ലേ ഓഫ് കളിച്ച് ഫെെനലിലേക്കെത്താനുള്ള അവസരമുണ്ട്.ജയത്തോടെ ഫെെനൽ ടിക്കറ്റ് ഉറപ്പിക്കാനുറച്ചാവും ആർസിബിയും ജിടിയും ഇന്നിറങ്ങുക. സൂപ്പർ പോരാട്ടത്തിന് ധരംശാലയിൽ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും ബാറ്റിങ് പ്രകടനത്തിലേക്കാണ്. ഈ രണ്ട് താരങ്ങളും മികച്ച ഫോമിലാണുള്ളത്. ഇവരുടെ ഫോം മത്സരഫലം തീരുമാനിക്കുന്നതിൽ നിർണ്ണായകമാവും.

ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി


എന്നാൽ വിരാട് കോഹ്ലിയുടെ ഐപിഎല്ലിലെ പ്ലേ ഓഫിലെ പ്രകടനങ്ങൾ‌ നോക്കുമ്പോൾ ആർസിബിക്ക് ചെറിയ ആശങ്കയാണുള്ളത്. 11 പ്ലേ ഓഫ് കളിച്ച ആർസിബിക്കായി കോഹ്ലി 26.40 ശരാശരിയിൽ നേടിയത് 396 റൺസാണ്. 121.10 മാത്രമാണ് കോഹ്ലിയുടെ സ്ട്രെെക്ക് റേറ്റ്. പൊതുവേ വലിയ മത്സരങ്ങളിൽ മികവ് കാട്ടുന്ന താരമാണ് കോഹ്ലി. എന്നാൽ ഐപിഎല്ലിലെ കോഹ്ലിയുടെ പ്ലേ ഓഫ് കണക്കുകൾ ആർസിബിക്ക് വലിയ പ്രതീക്ഷ നൽകുന്നതല്ല.

രണ്ട് അർധ സെഞ്ചുറികളാണ് കോഹ്ലി ആകെ നേടിയത്. ഇന്ന് ഗുജറാത്തിനെതിരേ കോഹ്ലി മിന്നിക്കാത്ത പക്ഷം ആർസിബി സമ്മർദ്ദത്തിലാകാൻ സാധ്യതകളേറെയാണ്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് തുടർച്ചയായ രണ്ടാം കിരീടത്തിലേക്കെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ക്യാപ്റ്റൻ രജത് പാട്ടീധാറും സംഘവും ഇത്തവണ ശക്തമാണെങ്കിലും പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.
Samayam MalayalamMI vs RR IPL 2026: മുംബെെയെ തകർത്തു, രാജസ്ഥാൻ പ്ലേ ഓഫിൽ; പഞ്ചാബ് പുറത്ത്, ഹീറോയായി ജോഫ്രാ ആർച്ചർ
അതേ സമയം ഗുജറാത്ത് ടെെറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ വലിയ പ്രതീക്ഷയോടെയാണ് പ്ലേ ഓഫ് കളിക്കാൻ ഇറങ്ങുന്നത്. 11 തവണ പ്ലേ ഓഫിൽ കളിക്കാൻ ഭാഗ്യം ലഭിച്ച ഗിൽ 47.50 ശരാശരിയിൽ 475 റൺസാണ് നേടിയത്. 144.81 എന്ന മോശമില്ലാത്ത സ്ട്രെെക്ക് റേറ്റും ഗില്ലിനുണ്ട്. 523 റൺസ് നേടി പ്ലേ ഓഫിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള എംഎസ് ധോണിയെ മറികടക്കാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ട്. 714 റൺസെടുത്ത സുരേഷ് റെയ്നയാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്.

ഗുജറാത്തിനായി 13 മത്സരത്തിൽ നിന്ന് 616 റൺസോടെ ഗിൽ ഇത്തവണത്തെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. 47.38 ശരാശരിയിൽ കളിക്കുന്ന ഗിൽ ആറ് അർധ സെഞ്ചുറി പ്രകടനങ്ങളും നടത്തിക്കഴിഞ്ഞു. സായ് സുദർശൻ 14 മത്സരത്തിൽ നിന്ന് 638 റൺസോടെയാണ് തലപ്പത്തുള്ളത്. ഏഴ് അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയാണ് സായ് സുദർശൻ മിന്നിച്ചത്.


RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ

ഗുജറാത്തിന്റെ ഈ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം മത്സരഫലത്തിൽ നിർണ്ണായകമായി മാറുമെന്നുറപ്പാണ്. ഈ കൂട്ടുകെട്ടിനെ തുടക്കത്തിലെ പൊളിക്കാൻ ഭുവനേശ്വർ കുമാറിനും ജോഷ് ഹെയ്സൽവുഡിനും സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും ബാറ്റിങ് കരുത്തിലും ബൗളിങ് കരുത്തിലും ഗുജറാത്ത് ആർസിബിയെക്കാൾ ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article