IPL 2026: അക്ഷറും കുൽദീപും രാഹുലും സൂക്ഷിച്ചോ? കളി കണ്ട് ​ഗംഭീറിന് അതൃപ്തി, പ്രതികരണം വെെറൽ; ഇന്ത്യൻ ടീമിലെ സീറ്റ് തെറിക്കുമോ?

3 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam9 May 2026, 7:52 americium IST

IPL 2026: ഡൽഹി ക്യാപിറ്റൽസ് തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ടാണ് കൂടുതൽ നിരാശപ്പെടുത്തുന്നത്. തട്ടകത്തിൽ പോലും മികച്ച പോരാട്ടം നടത്താൻ ഡൽഹിക്ക് സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി
  • സ്ഥിരത കാട്ടാതെ കെ എൽ രാഹുൽ
  • അക്ഷർ പട്ടേലിനെ സമ്മർദ്ദം ബാധിക്കുന്നു
kl rahul, gautam gambhir, axar patelകെ എൽ രാഹുൽ, ഗൗതം ഗംഭീർ, അക്ഷർ പട്ടേൽ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ‍ ലീഗിന്റെ 2026 സീസണിലെ ഡൽഹി ക്യാപിറ്റൽസും കെകെആറും തമ്മിൽ നടന്ന മത്സരത്തിൽ കെകെആർ അനായാസ ജയം നേടിയെടുത്തിരിക്കുകയാണ്. ‍ഡൽഹിയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആർ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 8 വിക്കറ്റിന് 142 റൺസിൽ ഒതുങ്ങിയപ്പോൾ കെകെആർ 14.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഡൽഹിയുടെ നാണംകെട്ട തോൽവി കണ്ട് ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറും സെലക്ടർമാരും സഹ പരിശീലകരുമെല്ലാം സ്റ്റേഡിയത്തിലുണ്ടായിരുന്നു. കെകെആറിന്റെ മുൻ നായകനും പരിശീകനുമായ ഗംഭീറിന് കെകെആറിന്റെ ജയം സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. എന്നാൽ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ടീമിന്റെ ജയത്തേക്കാളുപരിയായി താരങ്ങളുടെ പ്രകടനത്തിലേക്കാണ് ഗംഭീർ ഉറ്റുനോക്കുക.

ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾ; ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക്


ഇന്ത്യയുടെ പ്രധാന താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനം കണ്ട് ഗൗതം ഗംഭീർ നിരാശപ്പെടുന്നതാണ് കാണാനായത്. താരങ്ങളുടെ മോശം പ്രകടനം കണ്ട് ഗംഭീറും സെലക്ടർമാരും പരസ്പരം ചർച്ച ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അഴിച്ചുപണികളുടെ വാർത്തകൾ പുറത്തുവരവെ ഗംഭീറിന്റേയും സെലക്ടർമാരുടേയും ചർച്ച താരങ്ങൾക്കുള്ള മുന്നറിയിപ്പായിത്തന്നെ വേണം കണക്കാക്കാൻ.

കെ എൽ രാഹുൽ ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും താരം നേടി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ രാഹുലിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല. സ്വാർത്ഥമായ ഇന്നിങ്സുകളാണ് പലപ്പോഴും രാഹുൽ കാഴ്ചവെക്കുന്നതെന്ന് പറയാം. രാഹുലിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം.
Samayam MalayalamIPL 2026: 22 പന്തിൽ 11, ഇതെന്ത് ബാറ്റിങ്? ഡൽഹി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറൂ, അക്ഷർ പട്ടേലിന് 'പൊങ്കാലയിട്ട് ' ആരാധകർ
എന്നാൽ ഏകദിനത്തിലെ സീറ്റ് പോകുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. സഞ്ജു സാംസണെ ഇന്ത്യ ഏകദിന ടീമിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്. കൂടാതെ സഞ്ജുവിനൊപ്പം ഇഷാൻ കിഷനെ കൂടി കൊണ്ടുവരണമോ അതോ രാഹുലിനെ നിലനിർത്തണമോ എന്നതാണ് പ്രധാന ചോദ്യം. രാഹുലിന്റെ മോശം സ്ട്രെെക്ക് റേറ്റ് ഇതിനോടകം വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ടെന്ന് തന്നെ പറയാം.

അക്ഷർ പട്ടേലാണ് നിരാശപ്പെടുത്തുന്ന മറ്റൊരു താരം. ഡൽഹി ക്യാപിറ്റൽസ് നായകനും ഇടം കെെയൻ സ്പിൻ ഓൾറൗണ്ടറുമായ അക്ഷർ പട്ടേലിന് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല. അക്ഷറിന്റെ ഏകദിന, ടി20 ടീമിലെ സീറ്റ് സുരക്ഷിതമല്ലെന്ന് തന്നെ പറയാം. അക്ഷറിന് പകരം വാഷിങ്ടൺ സുന്ദറിനെ പരിഗണിക്കണമോയെന്ന ചോദ്യം സെലക്ടർമാർക്ക് മുന്നിലുണ്ടാവും.

IPL 2026: നേടിയത് 14 പന്തിൽ 23 റൺസ്, പക്ഷെ മറ്റാർക്കും നേടാനാവാത്ത റെക്കോഡിട്ട് കെ എൽ രാഹുൽ; ചരിത്രത്തിൽ ഇതാദ്യം

കു‍ൽദീപ് യാദവിന് വലിയ പിന്തുണ നൽകുന്ന പരിശീലകനല്ല ഗൗതം ഗംഭീർ. അതുകൊണ്ടുതന്നെ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാത്ത കുൽദീപിന്റെ ചീട്ടുകീറാനുള്ള സാധ്യതകളും നിലനിൽക്കുന്നു. രവി ബിഷ്നോയ്ക്ക് കൂടുതൽ പിന്തുണ സെലക്ടർമാർ നൽകാൻ സാധ്യതയുണ്ട്. എന്തായാലും ഐപിഎല്ലിന് ശേഷം ചില നിർണ്ണായക പൊളിച്ചെഴുത്തിലേക്ക് ഇന്ത്യൻ ടീം കടക്കുമെന്നുറപ്പാണ്. എന്തൊക്കെ മാറ്റങ്ങളാവും ഇന്ത്യൻ ടീമിൽ ഉണ്ടാവുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article