ഹൈലൈറ്റ്:
- മുംബെെയുടെ ബൗളർമാർ മോശം ഫോമിൽ
- രജത് പാട്ടീധാറിന് കിടിലൻ ഫിഫ്റ്റി
- ബാറ്റിങ് വെടിക്കെട്ടുമായി ഫിൻ അലൻ
രജത് പാട്ടീധാർ(ഫോട്ടോസ്- AP)ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?
2025ൽ സിഎസ്കെയ്ക്കെതിരേയായിരുന്നു ഷെഫേർഡിന്റെ കിടിലൻ ഫിഫ്റ്റി. ആർസിബിക്കായി വിരാട് കോഹ്ലിയും ഫിൽ സാൾട്ടും തകർപ്പൻ തുടക്കമാണ് നൽകിയത്. കോഹ്ലി ആംഗർ റോളിൽ കളിച്ചപ്പോൾ സാൾട്ട് കത്തിക്കയറി. 36 പന്തിൽ ആറ് വീതം സിക്സും ഫോറും ഉൾപ്പെടെ 78 റൺസാണ് സാൾട്ട് നേടിയത്. വിരാട് കോഹ്ലിയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്.
38 പന്ത് നേരിട്ട് അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 50 റൺസാണ് കോഹ്ലിക്ക് നേടാനായത്. പിന്നീടാണ് പാട്ടീധാറിന്റെ വെടിക്കെട്ട്. 20 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 53 റൺസെടുത്താണ് പാട്ടീധാർ പുറത്തായത്. 265 സ്ട്രെെക്ക് റേറ്റിലായിരുന്നു പാട്ടീധാർ മിന്നിച്ചത്. മുംബെെയുടെ പേരുകേട്ട ബൗളർമാരെല്ലാം നന്നായി തല്ലുവാങ്ങിയെന്നതാണ് എടുത്തു പറയേണ്ടത്.
മുംബെെ എല്ലാക്കാലത്തും മികച്ച ബൗളിങ് കരുത്തുള്ള ടീമാണ്. ഇത്തവണയും മികച്ച പേസ് കരുത്ത് ടീമിനുണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് പ്രശ്നം. പ്രധാനമായും ട്രന്റ് ബോൾട്ടിന് ഫോമിലേക്കെത്താൻ സാധിക്കുന്നില്ല. പവർപ്ലേയിൽ കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർമാരിലൊരാളാണ് ബോൾട്ട്. എന്നാൽ ഇടം കെെയൻ പേസർക്ക് ഇപ്പോൾ പഴയ മികവിലേക്ക് എത്താൻ സാധിക്കുന്നില്ല.
ഇതോടെ പവർപ്ലേയിൽ മുംബെെ നന്നായി തല്ലുവാങ്ങുകയാണ്. ജസ്പ്രീത് ബുംറയാണ് മുംബെെയുടെ കുന്തമുന. ടി20 ലോകകപ്പിൽ കിടിലൻ പ്രകടനം പുറത്തെടുത്ത ബുംറക്ക് ഇപ്പോൾ പഴയ ഫോമിലേക്കെത്താൻ സാധിക്കുന്നില്ല. ഇതും മുംബെെയെ പ്രതികൂലമായി ബാധിക്കുകയാണ്. മുംബെെയുടെ സ്പിൻ ദൗർബല്യം നേരത്തെ തന്നെ ചർച്ചയാക്കപ്പെട്ടതാണ്.
IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ
ഇത് അതുപോലെ സംഭവിച്ചിരിക്കുകയാണ്. മായങ്ക് മാർക്കണ്ഡെയും മിച്ചൽ സാന്റ്നറും നന്നായി തല്ലുവാങ്ങുകയാണ്. ഇത് മുംബെെയുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. മുംബെെയുടെ ബൗളർമാർ നിരാശപ്പെടുത്തുന്നതാണ് ഈ സീസണിൽ ടീമിനെ പിന്നോട്ടടിക്കുന്നത്. ജയിച്ച് തുടങ്ങിയിട്ടും പിന്നീട് തുടർ തോൽവികളിലേക്ക് മുംബെെ പോകാൻ കാരണം ബൗളർമാരുടെ മോശം പ്രകടനമാണ്.
ബാറ്റിങ് നിരക്ക് സ്ഥിരതയില്ലാത്തതും പ്രശ്നമാണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ ഇവരൊന്നും നിലവാരത്തിനൊത്ത് ഉയരുന്നില്ല. സ്വന്തം തട്ടകത്തിൽ പോലും മികവ് കാട്ടാൻ മുംബെെക്ക് സാധിക്കുന്നില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.








English (US) ·