Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 Apr 2026, 11:56 americium IST
IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ വലിയ കുതിപ്പാണ് ആദ്യ മത്സരങ്ങളിൽ നടത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ തലപ്പത്താണുള്ളത് എന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- രാജസ്ഥാൻ മിന്നും ഫോമിൽ
- റെക്കോഡുകൾ വാരിക്കൂട്ടി വെെഭവ്
- മുംബെെക്കെതിരേ കസറി വെെഭവ്
വെെഭവ് സൂര്യവംശിതൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ
'2022-23 സമയത്താണ് എന്നാണ് എന്റെ ഓർമ്മ. രാജസ്ഥാന്റെ അലിസ്റ്റുകളിൽ ഒരാൾ എന്നോട്ട് പറഞ്ഞു വെെഭവ് സൂര്യവംശി എന്നൊരു യുവതാരമുണ്ടെന്ന്. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അക്ഷയ് കരൺജി ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു. ആ അത്ഭുത ബാലന്റെ പ്രകടനം കണ്ടിട്ടുണ്ടെന്നും അവനിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. അടുത്ത തവണത്തെ യുവതാരങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇവനേയും പരിഗണിക്കാം എന്നായിരുന്നു നിലപാട്.
അങ്ങനെയാണ് വെെഭവ് സൂര്യവംശിയിലേക്ക് ഞങ്ങൾ എത്തിപ്പെടുന്നത്. അവനെ കണ്ടെത്താൻ പ്രത്യേക സമയം കണ്ടെത്തി അവനെ ട്രയൽസിന് ക്ഷണിച്ചു. വെെഭവിന്റെ ട്രയൽസിലെ ബാറ്റിങ് അഞ്ച് മിനുട്ട് കണ്ടപ്പോഴേക്കും വെറുമൊരു താരമല്ലെന്ന് വ്യക്തമായി. 2022ൽ രാജസ്ഥാൻ നിര ശക്തമായിരുന്നു. അനുഭവസമ്പന്നരായ നിരവധി താരങ്ങൾ ഉണ്ടായിരുന്നു. യുസി, അശ്വിൻ, ഹെറ്റ്മെയർ, ബട്ലർ, ജയ്സ്വാൾ, സഞ്ജു ഇവരെല്ലാം ടീമിന്റെ ഭാഗമായിരുന്നു.
എന്നാൽ ടീമിന്റെ തത്വത്തിൽ ചെറിയൊരു മാറ്റം വരുത്താൻ തീരുമാനിച്ചു. ഈ താരങ്ങൾക്ക് ബാക്കപ്പായി താരങ്ങളെ കണ്ടെത്തി വളർത്താനായിരുന്നു പദ്ധതി. ഇതിനായി മികച്ച യുവതാരങ്ങളെ കണ്ടെത്താനും ടീമിലേക്കെത്തിക്കാനും ശ്രമം ആരംഭിച്ചു. ഇപ്പോഴും മികച്ച യുവതാരങ്ങളെ ടീം നോക്കുകയാണ്' കുമാർ സങ്കക്കാര പറഞ്ഞു.
വെെഭവ് സൂര്യവംശിയുടെ വരവ് രാജസ്ഥാനെ സംബന്ധിച്ച് വളരെ സുപ്രധാന നീക്കമായിരുന്നു. അടുത്ത ഇതിഹാസ താരമായി മാറാൻ വെെഭവിന് സാധിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനും അത് മുതൽക്കൂട്ടാവുമെന്നുറപ്പാണ്. രാജസ്ഥാൻ റോയൽസിനൊപ്പം വരുന്ന മത്സരങ്ങളിലും തിളങ്ങാൻ വെെഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
IPL 2026: മുംബെെക്ക് ഇത് എന്തുപറ്റി? ഹാർദിക്കിന് കീഴിൽ മികവ് കാട്ടാനാവുന്നില്ല, ചാമ്പ്യൻ നിരയെ പിന്നോട്ടടിച്ച് ഇക്കാര്യങ്ങൾ
നിലവിൽ യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും നൽകുന്ന ഗംഭീര തുടക്കമാണ് രാജസ്ഥാന് കരുത്താകുന്നത്. ഈ കൂട്ടുകെട്ട് ഫ്ളോപ്പായാൽ രാജസ്ഥാനേയും അത് പ്രതികൂലമായി ബാധിക്കും. സഞ്ജു സാംസൺ രാജസ്ഥാൻ വിട്ടത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സഞ്ജു സാംസണിന്റെ ഓർമ്മ പോലും രാജസ്ഥാൻ ആരാധകർക്ക് തോന്നിക്കാത്ത വിധം ബാറ്റ് ചെയ്യാൻ വെെഭവ് സൂര്യവംശിക്ക് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.









English (US) ·