Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 8:37 p.m. IST
IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ ആദ്യം ബാറ്റ് ചെയ്യാനെത്തിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് തുടക്കത്തിലേ തകർച്ച നേരിട്ടു. പിന്നാലെ യുവതാരം അൻകൃഷ് രഘുവംശിയുടെ പുറത്താകൽ വലിയ വിവാദമായിരിക്കുകയാണ്
ഹൈലൈറ്റ്:
- ഋഷഭ് പന്ത് മാന്യത കാട്ടിയില്ലെന്ന് ആരോപണം
- തേർഡ് അംപയർക്കെതിരേ ആരാധക രോഷം
- അൻകൃഷിന്റെ പുറത്താകൽ വിവാദത്തിൽ
അൻകൃഷ് രഘുവംശി(ഫോട്ടോസ്- ANI)ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
പ്രിൻസ് യാദവിന്റെ ഫുൾലങ്ത് പന്തിൽ അൻകൃഷ് മിഡ് ഓണിലേക്ക് ഷോട്ട് കളിച്ചു. അൻകൃഷ് സിംഗിളിനായി ഓടിയെങ്കിലും പന്ത് നേരിട്ട് മുഹമ്മദ് ഷമിയുടെ കെെയിലേക്ക്. ഇത് കണ്ട നോൺസ്ട്രെെക്കിലായിരുന്ന കാമറൂൺ ഗ്രീൻ സിംഗിൾ നിരസിച്ചു. ഇതോടെ അൻകൃഷ് തിരിച്ച് സ്ട്രെെക്കിലേക്കോടി. ഫീൽഡറായിരുന്ന മുഹമ്മദ് ഷമിയുടെ ത്രോ അൻകൃഷിന്റെ ദേഹത്താണ് കൊണ്ടത്.
ഇത് കണ്ട ലഖ്നൗ ക്യാപ്റ്റനായ ഋഷഭ് പന്തും ഫീൽഡറായിരുന്ന മുഹമ്മദ് ഷമിയും വിക്കറ്റിനായി അപ്പീൽ ചെയ്തു. റണ്ണൗട്ടവസരം അൻകൃഷ് മനപ്പൂർവ്വം തടസപ്പെടുത്തിയെന്നായിരുന്നു ലഖ്നൗവിന്റെ ആരോപണം. ഓൺഫീൽഡ് അംപയർ തീരുമാനം തേർഡ് അംപയർക്ക് വിട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ അൻകൃഷ് മനപ്പൂർവ്വം റണ്ണൗട്ടവസരം തടസപ്പെടുത്തുകയായിരുന്നു എന്നാണ് വിധിയുണ്ടായത്.
പാതിവഴിയിൽ നിന്ന് അൻകൃഷ് തിരിച്ച് ക്രീസിലേക്ക് ഓടിയപ്പോൾ പന്തിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം ഓട്ടത്തിന്റെ ദിശ അൽപ്പം മാറ്റിയെന്നാണ് തേർഡ് അംപയർ വിലയിരുത്തിയത്. ഇത് റണ്ണൗട്ടവസരം തടസപ്പെടുത്തുന്നതിനായിട്ടായിരുന്നു എന്നായിരുന്നു തേർഡ് അംപയറുടെ തീരുമാനം. എന്നാൽ പന്ത് ഫീൽഡറുടെ കെെയിൽ എത്തിയത് നോക്കിയ ശേഷം നേരെയായിരുന്നു അൻകൃഷ് ഓടിയത്.
മനപ്പൂർവ്വം റണ്ണൗട്ടവസരം പാഴാക്കാനുള്ള നീക്കമാണ് അൻകൃഷ് നടത്തിയതെന്ന് പറയാനാവില്ല. ഷമിയുടെ ത്രോ അൻകൃഷിന്റെ ദേഹത്ത് തട്ടിയതിന്റെ പേരിൽ ഇത്തരമൊരു തീരുമാനം തേർഡ് അംപയറുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. തീർത്തും അനീതിയാണിതെന്നാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.
IPL 2026: ഇവർ കളിക്കുന്നത് ടീമിനെ തോൽപ്പിക്കാനോ? ബാധ്യതയാകുന്ന താരങ്ങൾ ഇവരാണ്; നാല് ക്യാപ്റ്റന്മാരും പട്ടികയിൽ
മുഹമ്മദ് ഷമിയും ഋഷഭ് പന്തും ക്രിക്കറ്റിന്റെ മാന്യത കാട്ടിയില്ലെന്നും അത് മനപ്പൂർവ്വം റണ്ണൗട്ട് തടസപ്പെടുത്തുന്ന നീക്കം ആയിരുന്നില്ലെന്നുമാണ് ആരാധകർ പറയുന്നത്. ഇതോടെ ലഖ്നൗ താരങ്ങൾക്കെതിരേ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അൻകൃഷ് ഓൺഫീൽഡ് അംപയറോട് വാദിച്ചെങ്കിലും തേർഡ് അംപയറുടെ തീരുമാനം അന്തിമമായിരുന്നു.
അൻകൃഷിന്റെ വിക്കറ്റ് കെകെആറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ കെകെആർ പരിശീലകൻ അഭിഷേക് നായരും അംപയറോട് തർക്കിച്ചു. എന്നാൽ അംപയറുടെ തീരുമാനത്തിനനുസരിച്ച് യുവതാരത്തിന് ദൗർഭാഗ്യകരമായ രീതിയിൽ പുറത്തുപോകേണ്ടി വരികയായിരുന്നു.








English (US) ·