IPL 2026: അത് എങ്ങനെ ക്യാച്ചാവും? ക്ലാസന്റെ വിക്കറ്റിൽ ക്രിക്കറ്റ് ലോകം രണ്ട് തട്ടിൽ; ഔട്ടല്ലെന്ന് ​ഗവാസ്ക്കറും വോണും, വിവാദം

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 8:45 americium IST

IPL 2026: സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ ആറ് വിക്കറ്റിന്റെ വമ്പൻ ജയമാണ് ആർസിബി നേടിയത്. എന്നാൽ ഈ വിജയത്തിന്റെ ശോഭ കെടുത്തിയാണ് ഇപ്പോൾ ക്യാച്ച് വിവാ​ദം ഉണ്ടായിരിക്കുന്നത്. ഇതോടെ ആരാധകർ രണ്ട് തട്ടിലായിരിക്കുകയാണ്

ഹൈലൈറ്റ്:

  • ഫിൽ സാൾട്ടിന്റെ ക്യാച്ച് വിവാദത്തിൽ
  • ഹെൻ റിച്ച് ക്ലാസന്റെ വിക്കറ്റ് മത്സരത്തിൽ വഴിത്തിരിവ്
  • ആർസിബിക്ക് ആറ് വിക്കറ്റ് ജയം
heinrich klaasen, phil salt, rcb vs srhഹെൻ റിച്ച് ക്ലാസൻ, ഫിൽ സാൾട്ട്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചിരിക്കുകയാണ് ആർസിബി. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് 9 വിക്കറ്റിന് 201 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആർസിബി 26 പന്ത് ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 200 റൺസ് പിന്തുടർന്ന് നേടുന്ന ജയമാണിത്.നിലവിലെ ചാമ്പ്യന്മാരായ ആർസിബി 19ാം സീസണിലേക്കുള്ള വരവ് ഗംഭീരമാക്കിയെങ്കിലും ഫിൽ സാൾട്ടിന്റെ ക്യാച്ചിന്റെ പേരിൽ വിവാദം കത്തുകയാണ്. ഹെെദരാബാദിന്റെ ഹെൻ റിച്ച് ക്ലാസനെ പുറത്താക്കാനായി ഫിൽ‌ സാൾട്ട് ബൗണ്ടറി ലെെനിൽ നേടിയ തകർപ്പൻ ഡെെവിങ് ക്യാച്ചാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. 14ാം ഓവറിലെ ആദ്യ പന്തിലാണ് ക്ലാസൻ പുറത്താവുന്നത്. 29ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ഹെെദരാബാദ് തകർന്നിടത്തുനിന്ന് ഇഷാൻ കിഷനും ക്ലാസനും ചേർന്ന് ഹെെദരാബാദിനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


97 റൺസ് കൂട്ടുകെട്ടുമായി ഇരുവരും മുന്നേറവെയാണ് ക്ലാസൻ വിവാദ ക്യാച്ചിൽ പുറത്താവുന്നത്. 22 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 31 റൺസാണ് ക്ലാസൻ നേടിയത്. ക്ലാസന്റെ ഷോട്ട് ബൗണ്ടറി ലെെന് തൊട്ടരികെ ഡെെവിങ് ക്യാച്ചിലൂടെയാണ് ഫിൽ സാൾട്ട് കെെയിലാക്കുന്നത്. ബൗണ്ടറി ലെെനരികെ തലകുത്തി മറിഞ്ഞാണ് സാൾട്ട് ഇത് ക്യാച്ചാക്കിയത്.

ഓൺഫീൽഡ് അംപയർ ഇത് തേർഡ് അംപയറുടെ പരിശോധനക്ക് വിട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ വിക്കറ്റാണെന്ന് വിധിക്കുകയായിരുന്നു. എന്നാൽ വേണ്ടത്ര പരിശോധനകളില്ലാതെയാണ് തേർഡ് അംപയർ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പറയാം. ഔട്ട് വിധിച്ചതിൽ നിരാശ പ്രകടിപ്പിച്ചാണ് ക്ലാസൻ ഗ്രൗണ്ട് വിട്ടതും. പിന്നീട് ഇതിന്റെ വീഡിയോ വെെറലായപ്പോൾ ബൗണ്ടറി റോപ്പ് അനങ്ങുന്നുണ്ടെന്ന സംശയം ഉയർന്നു.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
എന്നാൽ വ്യത്യസ്ത ആംഗിളുകളിൽ നിന്ന് പരിശോധന നടത്താതെയാണ് ഇത്തരമൊരു വിധി അംപയർ നടത്തിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മുൻ താരങ്ങളടക്കം തേർഡ് അംപയർക്കെതിരേ ശക്തമായി രംഗത്തെത്തി. ബൗണ്ടറി ലെെനിൽ കാല് കൊണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ആർസിബിയെ സംബന്ധിച്ച് ഇത് നിർണ്ണായക വിധിയായി മാറി.

അവന്റെ കാല് കൊണ്ട് ബൗണ്ടറി റോപ്പ് അൽപ്പം ചലിക്കുന്നതാണ് കാണാനായത് എന്നാണ് മെെക്കൽ വോൺ പറഞ്ഞത്. മുന്നിൽ നിന്ന് നോക്കുമ്പോൾ ബൗണ്ടറി ലെെൻ സാൾട്ടിന്റെ കാലുകൊണ്ട് അനങ്ങുന്നത് കാണാം എന്നാണ് സുനിൽ ഗവാസ്ക്കറും അഭിപ്രായപ്പെട്ടത്. എന്തായാലും ഹെെദരാബാദിനെ പ്രതികൂലമായി ബാധിച്ച വിക്കറ്റായിരുന്നു ക്ലാസന്റേത്.
IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ
ക്ലാസനും ഇഷാനും ചേർന്ന് അതേ ഫോമിൽ സ്കോർ ഉയർത്തിയിരുന്നെങ്കിൽ വലിയ സ്കോറിലേക്കുയരാൻ ഹെെദരാബാദിന് സാധിക്കുമായിരുന്നു. എന്നാൽ ക്ലാസന്റെ വിക്കറ്റ് നിർണ്ണായകമായി മാറി. ഇത്തരമൊരു ക്യാച്ച് ഉണ്ടാവുമ്പോൾ കൂടുതൽ‌ വ്യക്തമായ പരിശോധന തേർഡ് അംപയർ നടത്തേണ്ടതായിരുന്നു. എന്നാൽ‌ ഇതിന് മുതിരാതെ തിടുക്കപ്പെട്ട് തേർഡ് അംപയർ‌ തീരുമാനം എടുക്കുകയായിരുന്നു. എന്തായാലും ഈ വിക്കറ്റ് മത്സര ഫലം മാറ്റി മറിക്കുന്നതിൽ നിർണ്ണായകമായെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article