Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 10:09 p.m. IST
IPL 2026: ഡൽഹി ക്യാപിറ്റൽസ് ഇത്തവണത്തെ സീസണിന് മുമ്പ് നടത്തിയ ട്രേഡുകളിലൊന്നായിരുന്നു ഡൊനോവൻ ഫെരെയ്റയുടേത്. ഇത് രാജസ്ഥാൻ റോയൽസിന് ഗുണകരമായി മാറുന്നതാണ് കാണാൻ സാധിക്കുന്നത്
ഹൈലൈറ്റ്:
- രാജസ്ഥാനായി തിളങ്ങി ഫെരെയ്റ
- രാജസ്ഥാൻ 1 കോടിക്കാണ് ഫെരെയ്റയെ വാങ്ങിയത്
- ഡൽഹിയിൽ നിന്നാണ് ഫെരെയ്റ രാജസ്ഥാനിലെത്തിയത്
ഡൊനോവൻ ഫെരെയ്റ(ഫോട്ടോസ്- ANI)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
ഒരു കോടി രൂപക്ക് രാജസ്ഥാൻ ടീമിലേക്കെത്തിച്ച താരമാണ് ഇപ്പോൾ ടീമിന്റെ നട്ടെല്ലായി ഡെത്തോവറിൽ കസറുന്നത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി ഇതാദ്യമായല്ല ഫെരെയ്റ കസറുന്നത്. 44 പന്തിൽ 69 റൺസോടെ മിന്നിച്ച താരം 16 പന്തിൽ 33 റൺസും നേടി. 26 പന്തിൽ പുറത്താവാതെ 52 റൺസും നേടി ഫെരെയ്റ കസറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന മറ്റൊരു പ്രകടനം കൂടി നടത്തിയിരിക്കുന്നത്.
നിതീഷ് റാണയെക്കാൾ ടീമിന് ഉപകാരിയാകുന്ന താരമാണ് ഫെരെയ്റ. നിതീഷിന് വലിയൊരു പ്രകടനം കാഴ്ചവെക്കാൻ ഈ സീസണിൽ സാധിക്കുന്നില്ല. അതേ സമയം ഡൽഹി കെെവിട്ട താരം രാജസ്ഥാനായി കസറുകയും ചെയ്യുന്നു. രാജസ്ഥാൻ റോയൽസിന്റെ ബുദ്ധിപരമായ നീക്കം ഈ സീസണിൽ അവർക്ക് ഗുണകരമാകുന്നുണ്ടെന്ന് നിസംശയം പറയാം.
രാജസ്ഥാൻ റോയൽസ് ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ടീമുകളിലൊന്നാണ്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടതോടെ ടീം പ്രതിസന്ധിയിലാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും റിയാൻ പരാഗിന് കീഴിൽ ടീം മികവ് കാട്ടുന്നു. ആദ്യത്തെ നാല് മത്സരത്തിലും രാജസ്ഥാൻ ജയിച്ചാണ് തുടങ്ങിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയങ്ങളോടെ രാജസ്ഥാൻ നാലാം സ്ഥാനത്തുണ്ട്.
ഡൽഹിക്കെതിരേ ജയിക്കാനായാൽ പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കാൻ രാജസ്ഥാന് സാധിക്കും. ഡൽഹിക്കെതിരേ 12 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായിട്ടും 225 എന്ന മികച്ച സ്കോറിലേക്കെത്താൻ രാജസ്ഥാന് സാധിച്ചു. ക്യാപ്റ്റൻ റിയാൻ പരാഗ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചു. 50 പന്തിൽ 90 റൺസാണ് റിയാൻ പരാഗ് നേടിയത്.
IPL 2026: ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും
എട്ട് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ രാജസ്ഥാന്റെ രക്ഷകനായി മാറാൻ പരാഗിനായി. ഇത്തവണ വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും മികച്ച ഫോമിൽ കളിക്കുന്നതാണ് രാജസ്ഥാന് കരുത്തായി മാറുന്നത്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാൻ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണുള്ളത്.








English (US) ·