Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 4:02 p.m. IST
IPL 2026: ടി20യിൽ തകർപ്പൻ ബാറ്റിങ് റെക്കോഡ് അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് അഭിഷേക് ശർമ. എന്നാൽ സമീപകാലത്തായി പഴയ സ്ഥിരത കാട്ടാൻ അഭിഷേകിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം
ഹൈലൈറ്റ്:
- ലഖ്നൗവിനെതിരേ ഹെെദരാബാദിന് ബാറ്റിങ് തകർച്ച
- അഭിഷേക് ശർമക്ക് പഴയ മികവില്ല
- അഭിഷേകിനെ പുറത്താക്കി മുഹമ്മദ് ഷമി
അഭിഷേക് ശർമ, മുഹമ്മദ് ഷമി(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
ടി20 ലോകകപ്പിൽ ഹാട്രിക്ക് ഡക്കടക്കം നേരിട്ട അഭിഷേകിന്റെ ഇന്ത്യൻ ടീമിലെ സീറ്റിന് ഇതിനോടകം ഇളക്കം തട്ടിയതാണ്. ഇപ്പോൾ ഐപിഎല്ലിലും നിരാശപ്പെടുത്തുന്നതോടെ താരത്തിന് മുകളിൽ സമ്മർദ്ദം ഉയരുകയാണ്. ഇന്ത്യയുടെ ഓപ്പണർ സ്ഥാനം നോട്ടമിട്ട് വെെഭവ് സൂര്യവംശി വളർന്ന് വരികയാണ്. 15കാരനായ വെെഭവ് കളിക്കുന്ന കളിയിലെല്ലാം ഭേദപ്പെട്ട തുടക്കം നൽകുന്നുമുണ്ട്.
ബൗളറെ ഭയക്കാതെ കടന്നാക്രമിക്കുന്ന വെെഭവിന് ഇന്ത്യയുടെ ടി20 ടീമിലെത്താൻ ഇപ്പോൾ പ്രായ പൂർത്തിയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അഭിഷേക് ഇതേ മോശം ഫോമിൽ തുടർന്നാൽ ഇന്ത്യൻ ടീമിലെ ഓപ്പണർ സ്ഥാനം നഷ്ടമാകാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. പഴയ ആത്മവിശ്വാസത്തോടെ കളിക്കാൻ അഭിഷേകിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
ഹെെദരാബാദിന്റെ കരുത്ത് അഭിഷേക് ശർമ-ട്രാവിസ് ഹെഡ് ഓപ്പണിങ് കൂട്ടുകെട്ടാണ്. എന്നാൽ രണ്ട് പേർക്കും ഇപ്പോൾ പഴയതുപോലെ മികവ് കാട്ടാനാവുന്നില്ല. ഇത് ഹെെദരാബാദിനെ ഈ സീസണിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലഖ്നൗവിനെതിരേ എട്ട് പന്തിൽ ഏഴ് റൺസെടുത്താണ് ലഖ്നൗവിനെതിരേ ഹെഡ് മടങ്ങിയത്. മുഹമ്മദ് ഷമിയുടെ സ്ലോ ബോൾ കെണിയിലാണ് ഹെഡ് വീണത്. ഹെെദരാബാദിന്റെ ഓപ്പണർമാർക്ക് പഴയ വീര്യം ഇല്ലാത്തത് ടീമിന് വലിയ തലവേദനയാകുന്നുണ്ട്.
അഭിഷേക് ശർമ യുവരാജിന്റെ ശിഷ്യനാണ്. യുവിയെപ്പോലെ ബാറ്റുകൊണ്ട് കത്തിക്കയറുന്ന അഭിഷേകിന് വലിയ ഭാവിയുണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കളിഞ്ഞ ടി20 ലോകകപ്പിലൂടെ അഭിഷേകിന്റെ ദൗർബല്യം തുറന്ന് കാട്ടപ്പെട്ടു. ഇപ്പോൾ കാര്യമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കാതെ പോവുകയാണ്. 7, 48, 0 എന്നിങ്ങനെയാണ് ഈ സീസണിലെ അഭിഷേകിന്റെ സ്കോർ.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
രണ്ടാം മത്സരത്തിൽ 21 പന്ത് നേരിട്ട് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാൻ അഭിഷേകിന് സാധിച്ചെങ്കിലും മൂന്നാം മത്സരത്തിലേക്കെത്തിയപ്പോൾ വീണ്ടും നിരാശപ്പെടേണ്ടി വന്നു. ഇഷാൻ കിഷനും ലഖ്നൗവിനെതിരേ നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് ഒരു റൺസാണ് ഇഷാന് നേടാനായത്. പ്രിൻസ് യാദവ് ഇഷാനെ ക്ലീൻബൗൾഡാക്കുകയായിരുന്നു. 11 റൺസിനാണ് ഹെെദരാബാദിന്റെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. ഹെെദരാബാദിന്റെ ഈ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം.









English (US) ·