Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 12:19 p.m. IST
IPL 2026: ഐപിഎൽ 2026 സീസണിൽ തകർപ്പൻ ജയത്തോടെ രാജസ്ഥാൻ റോയൽസ് മുന്നോട്ട് പോവുകയാണ്. ഗുജറാത്തിനെ ലാസ്റ്റ് ഓവർ ത്രില്ലറിലാണ് രാജസ്ഥാൻ തോൽപ്പിച്ചത്. ഇതിന് പിന്നാലെ റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി കെെയടി നേടുകയാണ്
ഹൈലൈറ്റ്:
- റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കെെയടി
- രാജസ്ഥാൻ റോയൽസ് രണ്ട് മത്സരത്തിലും ജയിച്ചു
- രാജസ്ഥാന്റെ ടീം കരുത്ത് ഇപ്പോൾ ശക്തം
റിയാൻ പരാഗ്, ദ്രുവ് ജുറേൽ(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
ഇപ്പോഴിതാ ബൗളിങ്ങിലെ ഈ മാറ്റങ്ങൾ തന്റെ തീരുമാനം ആയിരുന്നില്ലെന്നും ദ്രുവ് ജുറേലാണ് ഈ തീരുമാനത്തിന് പിന്നിലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് റിയാൻ പരാഗ്. 'എന്റെ തീരുമാനം ഇങ്ങനെ അല്ലായിരുന്നു. എന്നാൽ ദ്രുവ് ജുറേലിന്റെ നിർദേശമാണ് എന്റെ മനസ് മാറ്റിയത്. ജോഫ്രാ ആർച്ചറെ 19ാം ഓവറിൽ എറിയിക്കാൻ പറഞ്ഞത് അവനാണ്. നല്ല വേഗത്തിൽ കൂടുതൽ സ്ട്രെയ്റ്റ് പന്തുകൾ എറിയാനാണ് ജുറേൽ പറഞ്ഞത്.
ഇത് ഫലം കണ്ടു. ആർച്ചർ നല്ല വേഗതയിലാണ് എറിഞ്ഞത്. ടീമിന് ആവശ്യമുള്ളതുപോലെ അവർ തന്ത്രം നടപ്പിലാക്കിയതിൽ എനിക്ക് സന്തോഷം തോന്നി' റിയാൻ പരാഗ് മത്സര ശേഷം പറഞ്ഞു. ആർച്ചർ 19ാം ഓവറിൽ നാല് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇത് മത്സരഫലത്തിൽ നിർണ്ണായകമായി. സ്ലോ ബോളുകളെ റാഷിദ് ഖാനും കഗിസോ റബാഡയും നന്നായി ആക്രമിച്ചു. വെെഡ് ലെെൻ പന്തുകളിൽ ലെങ്ത് മിസാവുമ്പോൾ റൺസ് നേടാൻ ഇരുവർക്കും സാധിച്ചു.
അതുകൊണ്ടുതന്നെ ഫുൾ ലെങ്ത് ഡെലിവറി നല്ല വേഗത്തിലാണ് ആർച്ചർ പരീക്ഷിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. തുഷാറിന് അവസാന ഓവറിൽ കളി പിടിക്കാൻ ആത്മവിശ്വാസം നൽകിയതും ആർച്ചറുടെ ഓവറാണ്. അവസാന ഓവറിൽ കിടിലൻ ക്യാച്ച് നേടാനും ആർച്ചർക്ക് സാധിച്ചു. റിയാൻ പരാഗിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ജയമാണിത്. ക്യാപ്റ്റനെന്ന നിലയിലെ തന്റെ കരുത്ത് തെളിയിക്കാൻ പരാഗിന് ഇതിലൂടെ സാധിച്ചു.
സഞ്ജു സാംസൺ രാജസ്ഥാന്റെ നായകസ്ഥാനമൊഴിഞ്ഞ് ടീം വിട്ടപ്പോൾ പല സൂപ്പർ താരങ്ങളേയും മറികടന്നാണ് പരാഗ് നായകസ്ഥാനത്തേക്കെത്തിയത്. ഇതിന്റെ പേരിൽ വലിയ വിമർശനവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ ഈ വിമർശനങ്ങളെല്ലാം അവസാനിപ്പിക്കാൻ പരാഗിന് സാധിച്ചു.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
ഇപ്പോൾ എല്ലാവരും പരാഗിന്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കുകയാണ്. സമ്മർദ്ദമില്ലാതെ മുന്നോട്ട് പോകാൻ പരാഗിന് സാധിക്കുന്നുണ്ട്. രാജസ്ഥാനൊപ്പം ഇതേ മികവ് തുടരാനും ടീമിനെ കപ്പിലേക്കെത്തിക്കാനും പരാഗിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. നിലവിൽ ഒത്തിണക്കത്തോടെ കളിക്കുന്ന രാജസ്ഥാൻ വലിയ ആത്മവിശ്വാസത്തിലാണെന്ന് തന്നെ പറയാം.









English (US) ·