IPL 2026: അവസാന നാല് മത്സരത്തിൽ മൂന്നിലും തോറ്റു, സഞ്ജുവിന്റെ വിലയറിഞ്ഞ് രാജസ്ഥാൻ? പരാ​ഗ് വില്ലനാകുന്നത് ഇങ്ങനെ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 Apr 2026, 7:50 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ കിടിലൻ പ്രകടനത്തോടെയാണ് തുടങ്ങിയത്. എന്നാൽ അവസാന നാല് മത്സരത്തിൽ രാജസ്ഥാൻ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ക്യാപ്റ്റൻ റിയാൻ പരാ​ഗിനെതിരേ വിമർശനം ശക്തമാകുന്നു

ഹൈലൈറ്റ്:

  • ഹെെദരാബാദിനോട് തോറ്റ് രാജസ്ഥാൻ
  • രാജസ്ഥാൻ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത്
  • വെെഭവ് സൂര്യവംശിയുടെ സെഞ്ചുറി പാഴായി

rajasthan royalsരാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആദ്യത്തെ നാല് മത്സരത്തിലും തകർപ്പൻ ജയം നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ് . എന്നാൽ പിന്നീട് കളിച്ച നാല് മത്സരത്തിൽ മൂന്നിലും രാജസ്ഥാൻ തോൽവി നേരിട്ടിരിക്കുകയാണ്. സഞ്ജു സാംസണിന്റെ അഭാവത്തിലും രാജസ്ഥാൻ കരുത്തുകാട്ടുമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നവർ പോലും ഇപ്പോൾ മാറ്റിപ്പറയാൻ തുടങ്ങിയിരിക്കുകയാണ്.അവസാന മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റിന് 228 റൺസെടുത്തിട്ടും ഒമ്പത് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കാൻ ഹെെദരാബാദിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. രാജസ്ഥാനായി വെെഭവ് സൂര്യവംശി കിടിലൻ സെഞ്ചുറി നേടിയിട്ടും അത് മുതലാക്കാൻ രാജസ്ഥാന് സാധിച്ചിട്ടില്ല.

ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്


രാജസ്ഥാന്റെ തുടക്കം ഗംഭീരമാകുന്നുണ്ടെങ്കിലും പിന്നീടത് മുതലാക്കാൻ സാധിക്കാതെ പോകുന്നതാണ് പ്രധാന പ്രശ്നം. ടോപ് ത്രീയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ടീമായി രാജസ്ഥാൻ മാറുകയാണ്. വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും ദ്രുവ് ജുറേലും ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ഡെത്തോവറുകൾ മുതലാക്കി റൺസടിക്കാൻ രാജസ്ഥാന്റെ ബാറ്റ്സ്മാൻമാർക്ക് സാധിക്കാതെ പോവുകയാണ്.

ഹെെദരാബാദിനെതിരേ റിയാൻ പരാഗും ഷിംറോൻ ഹെറ്റ്മെയറും നിരാശപ്പെടുത്തിയില്ലായിരുന്നെങ്കിൽ രാജസ്ഥാൻ സ്കോർ 250 കടക്കുമായിരുന്നു. രാജസ്ഥാൻ ക്യാപ്റ്റനായ പരാഗ് ഒമ്പത് പന്ത് നേരിട്ട് ഏഴ് റൺസാണ് നേടിയത്. ഷിംറോൻ ഹെറ്റ്മെയർ‌ 10 പന്തിൽ 11 റൺസും നേടി. ഡെത്തോവറുകളിൽ അതിവേഗം റൺസുയർത്താൻ രാജസ്ഥാന് സാധിക്കാതെ പോവുകയാണ്.
Samayam MalayalamIPL 2026: അടിയുടെ പൊടിപൂരം, 36 പന്തിൽ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി; മറ്റാർക്കുമില്ലാത്ത ലോക റെക്കോഡിട്ട് യുവതാരം
പരാഗിന് ബാറ്റുകൊണ്ട് താളം കണ്ടെത്താൻ സാധിക്കാത്തതാണ് രാജസ്ഥാന് വലിയ തിരിച്ചടിയായി മാറുന്നതെന്ന് പറയാം. ക്യാപ്റ്റനെന്ന നിലയിൽ ഭേദപ്പെട്ട് നിൽക്കുമ്പോഴും ബാറ്റ്സ്മാനെന്ന നിലയിൽ പരാഗിന് കാര്യമായൊന്നും ചെയ്യാനാവാത്തത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജസ്ഥാൻ ജയിച്ചിരുന്നപ്പോൾ പരാഗിന്റെ മോശം പ്രകടനം വലിയ ചർച്ചയായില്ലായിരുന്നു. എന്നാൽ തോൽക്കാൻ തുടങ്ങിയപ്പോൾ പരാഗിനെതിരേ വിമർശനവും ഉയരുകയാണ്.

രാജസ്ഥാന്റെ ഫീൽഡർമാരുടെ പിഴവുകളും ഹെെദരാബാദിനെതിരായ തോൽവിക്ക് കാരണമായി. രവീന്ദ്ര ജഡേജയടക്കം ക്യാച്ച് കെെവിടുന്നതാണ് കാണാനായത്. സെഞ്ചുറി നേട്ടത്തേക്കാളുപരിയായി ടീം എന്ന നിലയിൽ കളിക്കുന്ന ടീമാണ് വിജയം നേടുകയെന്നതാണ് ഇന്നലത്തെ രണ്ട് മത്സരങ്ങളും കാട്ടിത്തരുന്നത്. പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിന്റെ 264 റൺ‌സ് എന്ന റെക്കോഡ് സ്കോർ മറികടന്ന് ജയിച്ചിരുന്നു. കെ എൽ രാഹുൽ 152 റൺസെടുത്ത് പുറത്താവാതെ നിന്നിട്ടും ഡൽഹി തോറ്റു.

IPL 2026: അന്ന് ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻഗെ

പഞ്ചാബും ഹെെദരാബാദും ഒരു താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാതെ കൂട്ടായ്മയായി കളിച്ചതാണ് വിജയത്തിന് സഹായിച്ചത്. ഇത്തവണ പഞ്ചാബ് കിങ്സൊഴികെ മറ്റെല്ലാ ടീമും തോൽവി അറിഞ്ഞ് കഴിഞ്ഞു. ഏഴ് മത്സരത്തിലും തോൽക്കാതെ പഞ്ചാബാണ് മുന്നോട്ട് പോകുന്നത്. എന്തായാലും ഇത്തവണ കപ്പ് ആർക്കും എളുപ്പമാവില്ല. പ്ലേ ഓഫ് പോരാട്ടവും കടുപ്പമായിരിക്കുകയാണെന്ന് പറയാം. ഇനിയുള്ള മത്സരങ്ങൾ വളരെ നിർണ്ണായകമായിരിക്കും.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article