IPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ

1 month ago 7

ഹൈലൈറ്റ്:

  • ലഖ്നൗവിന് ത്രില്ലിങ് ജയം
  • മൂന്നാം തോൽവി വഴങ്ങി കെകെആർ‌
  • ഹീറോയായി മുകുൾ ചൗധരി

Mukul Choudharyമുകുൾ ചൗധരി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 15ാം മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ലഖ്നൗ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ നാല് വിക്കറ്റിന് 181 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗ അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് ലഖ്നൗ വിജയം നേടിയത്. മുകുൾ ചൗധരി 26 പന്തിൽ 2 ഫോറും 7 സിക്സും ഉൾപ്പെടെ പുറത്താവാതെ നേടിയ 54 റൺസിന്റെ കരുത്തിലാണ് ലഖ്നൗ ജയം നേടിയത്. കെകെആർ ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് മുകുളിന്റെ ഒറ്റയാൾ പോരാട്ട മികവിൽ ലഖ്നൗവിനെ വിജയത്തിലേക്കെത്തിച്ചത്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ആദ്യം ബാറ്റ് ചെയ്യാനെത്തിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ ഫിൻ അലൻ തുടക്കത്തിലേ മടങ്ങി. ന്യൂസീലൻഡിന്റെ വെടിക്കെട്ട് താരം 8 പന്തിൽ 9 റൺസെടുത്താണ് പുറത്തായത്. രണ്ട് ഫോറടക്കം നേടിയ അലനെ പ്രിൻസ് യാദവാണ് മടക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അജിൻക്യ രഹാനെയും അൻകൃഷ് രഘുവംശിയും ചേർന്ന് ടീം സ്കോർ മുന്നോട്ട് കൊണ്ടുപോയി.

സ്കോർബോർഡ് 99ൽ നിൽക്കനെ ക്യാപ്റ്റൻ അജിൻക്യ രഹാനെ പുറത്തായി. 24 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 41 റൺസെടുത്താണ് രഹാനെക്ക് നേടാനായത്. അധികം വെെകാതെ രഘുവംശിയും പുറത്തായി. 33 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 45 റൺസാണ് യുവതാരത്തിന് നേടാനായത്. കെകെആർ വെെസ് ക്യാപ്റ്റനായ റിങ്കു സിങ് മോശം ഫോമിൽ തുടരുകയാണ്.
Samayam MalayalamIPL 2026: പ്രതിഫലം 10 കോടിക്ക് മുകളിൽ, പക്ഷെ ഈ സീസണിൽ നിരാശപ്പെടുത്തുന്നു; സഞ്ജു മാത്രമല്ല, പട്ടികയിൽ ഈ താരങ്ങളും
ഏഴ് പന്ത് നേരിട്ട് നാല് റൺസെടുത്താണ് റിങ്കു പുറത്തായത്. ആവേശ് ഖാന്റെ തകർപ്പൻ പന്തിൽ റിങ്കു ക്ലീൻബൗൾഡാവുകയായിരുന്നു. എന്നാൽ കാമറൂൺ ഗ്രീനും റോവ്മാൻ പവലും ചേർന്ന് കെകെആറിനെ മുന്നോട്ട് കൊണ്ടുപോയി. പ്രതീക്ഷിച്ച വെടിക്കെട്ട് കാഴ്ചവെക്കാൻ ഇരുവർക്കുമായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. ഗ്രീൻ 24 പന്തിൽ 32 റൺസാണ് നേടിയത്.

മൂന്ന് ഫോറും ഒരു സിക്സും പറത്തിയാണ് ഗ്രീൻ ക്രീസിൽ തുടർന്നത്. റോവ്മാൻ പവൽ 24 പന്തിൽ 39 റൺസോടെ ക്രീസിൽ നിന്നു. 4 ഫോറും 2 സിക്സും പവൽ നേടി. ഇതോടെ 20 ഓവറിൽ നാല് വിക്കറ്റിന് 181 റൺസ് എന്ന സ്കോറിലേക്ക് കെകെആർ എത്തി. ലഖ്നൗവിനായി പ്രിൻസ് യാദവ്, മണിമാരൻ സിദ്ധാർത്ഥ്, ദിഘ് വേഷ് റാത്തി, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.


IPL 2026: സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ മാറുമോ? തിരിച്ചുവരാൻ സിഎസ്കെ, ഈ സീസണിൽ അക്കൗണ്ട് തുറക്കാത്ത ഏക ടീം

മറുപടിക്കിറങ്ങിയ ലഖ്നൗവിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റിൽ 41 റൺസ് നേടിയ ശേഷം എയ്ഡൻ മാർക്രം ആദ്യം പുറത്തായി. 15 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 22 റൺസാണ് മാർക്രം നേടിയത്. ഇതേ ഓവറിൽ മിച്ചൽ മാർഷും മടങ്ങി. 11 പന്തിൽ 15 റൺസാണ് മിച്ചൽ മാർഷ് നേടിയത്. ഓരോ സിക്സും ഫോറുമാണ് താരം നേടിയത്. വെെഭവ് അറോറയാണ് ഒരേ ഓവറിൽ ലഖ്നൗവിന്റെ രണ്ട് ഓപ്പണർമാരേയും പുറത്താക്കിയത്.

ക്യാപ്റ്റൻ ഋഷഭ് പന്തിന് കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തിൽ 10 റൺസെടുത്ത ഋഷഭിനെ കാമറൂൺ ഗ്രീനാണ് പുറത്താക്കിയത്. സീസണിൽ ആദ്യമായി പന്തെറിയാനെത്തിയ ഗ്രീൻ ഋഷഭിനെ രണ്ടാം പന്തിൽ തന്നെ മടക്കി. വമ്പനടിക്കാരൻ നിക്കോളാസ് പുരാനും നിരാശപ്പെടുത്തി. 15 പന്തിൽ 13 റൺസെടുത്താണ് പുരാൻ പുറത്തായത്. അബ്ദുൽ സമദ് 2 റൺസെടുത്ത് മടങ്ങി.

ആയുഷ് ബദോനി പ്രതീക്ഷ നൽകി. 34 പന്തിൽ 54 റൺസെടുത്ത ബദോനി ഭേദപ്പെട്ട പ്രകടനം നടത്തി. 7 ഫോറും 2 സിക്സും നേടിയ ബദോനിയെ അനുകുൽ റോയിയാണ് പുറത്താക്കിയത്. മുഹമ്മദ് ഷമിയെ സുനിൽ നരെയ്നും മടക്കിയെങ്കിലും യുവതാരം മുകുൾ‌ ചൗധരിയുടെ മികവിൽ ലഖ്നൗ വിജയം നേടിയെടുക്കുകയായിരുന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article