IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ​സ്റ്റേഡിയം വിട്ടു; ഹാർ‌ദിക്കിന് പണി കിട്ടുമോ?

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Apr 2026, 12:05 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സ് 103 റൺസിന്റെ തകർപ്പൻ ജയമാണ് നേടിയെടുത്തത്. സഞ്ജു സാംസണിന്റെ സെഞ്ചുറിക്കരുത്തിലാണ് സിഎസ്കെയുടെ കിടിലൻ ജയം

ഹൈലൈറ്റ്:

  • മുംബെെക്ക് സീസണിലെ അഞ്ചാം തോൽവി
  • സിഎസ്കെ മുംബെെയുടെ വാംഖഡെയിൽ തോൽപ്പിച്ചു
  • സഞ്ജു സാംസൺ കിടിലൻ സെഞ്ചുറി നേടി
akash ambani, mi vs cskആകാശ് അംബാനി, മുംബെെ ഇന്ത്യൻസ് (ANI, Getty Images)(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ എൽ ക്ലാസികോ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ തകർത്തിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. മുംബെെയുടെ തട്ടകമായ വാംഖഡെയിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് സിഎസ്കെയുടെ ജയം. ഇത്രയും വലിയ സ്കോറിന് സിഎസ്കെ മുംബെെയെ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്. മുംബെെയുടെ മണ്ണിലാണ് സിഎസ്കെയുടെ ഈ വമ്പൻ ജയമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ സഞ്ജു സാംസണിന്റെ സെഞ്ചുറിക്കരുത്തിൽ (101*) ആറ് വിക്കറ്റിന് 207 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ മുംബെെക്ക് 19 ഓവറിൽ 104 റൺസിൽ കൂടാരം കയറേണ്ടി വന്നു. മുംബെെയുടെ മത്സരം കാണാൻ ടീം ഉടമയായ ആകാശ് അംബാനി യും സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാൽ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ആകാശ് അംബാനി സ്റ്റേ‍‍ഡിയത്തിൽ നിന്ന് പോയി.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


മുംബെെയുടെ നാണംകെട്ട തോൽവി ഉറപ്പായതിന് പിന്നാലെയാണ് ആകാശ് നിരാശയോടെ സ്റ്റേഡിയത്തിൽ നിന്ന് പോയത്. തിരികെ പോകുമ്പോൾ ആകാശ് സ്റ്റേഡിയത്തിലെ ആരാധകരോടും കളം വിടാൻ പറയുന്നുണ്ടായിരുന്നു. ഇത്തരമൊരു സംഭവം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് പറയാം. എന്നാ സാഹചര്യത്തിലും ടീമിനെ ചേർത്ത് പിടിക്കുന്ന ഉടമയാണ് ആകാശ് അംബാനി. ടീം തോൽക്കുമ്പോൾ താരങ്ങളെ ആശ്വസിപ്പിച്ചടക്കം അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇത്തവണത്തെ മുംബെെയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. ഏഴ് മത്സരത്തിൽ രണ്ട് തവണ മാത്രമാണ് മുംബെെക്ക് ജയിക്കാൻ സാധിച്ചത്. ഗുജറാത്ത് ടെെറ്റൻസിനെ മുംബെെ 99 റൺസിന് തോൽപ്പിച്ചപ്പോൾ മുംബെെ ടീം മാനേജ്മെന്റ് വലിയ പാർട്ടി തന്നെ മുംബെെ താരങ്ങൾക്കായി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തൊട്ടടുത്ത മത്സരത്തിൽത്തന്നെ വലിയ തോൽവി മുംബെെ ഏറ്റുവാങ്ങിയതാവാം ആകാശിനെ നിരാശപ്പെടുത്തിയത്.
Samayam MalayalamIPL 2026: മറ്റെല്ലാവരും ഫ്ളോപ്പ്, എന്നിട്ടും സഞ്ജു എങ്ങനെ സെഞ്ചുറി നേടി? പയറ്റിയത് ഈ തന്ത്രം, കെെയടിച്ച് ആരാധകർ
സിഎസ്കെ മുംബെെയെ സംബന്ധിച്ച് ചിരവെെരികളാണ്. അതുകൊണ്ടുതന്നെ മികച്ചൊരു പോരാട്ടമെങ്കിലും കാഴ്ചവെക്കാൻ മുംബെെക്ക് സാധിക്കുമെന്നാണ് ആരാധകരടക്കം പ്രതീക്ഷിച്ചത്. പക്ഷെ ദൗർഭാഗ്യവശാൽ മുംബെെക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയി. ഇതോടെ മുംബെെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

മുംബെെ ഇന്ത്യൻസ് ടീമിന് ഇത്തവണ ആവശ്യമായതെല്ലാം ടീം മാനേജ്മെന്റ് നൽകിയിട്ടുണ്ടെന്ന് പറയാം. ശക്തമായ താരനിര ബാറ്റിങ്ങിലും ബൗളിങ്ങിലുമുണ്ട്. എന്നാൽ ഇത് മുതലാക്കി കളിക്കാൻ സാധിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യക്കും ശോഭിക്കാൻ സാധിക്കുന്നില്ല. ആകാശ് അംബാനി നിരാശ പ്രകടമാക്കി മടങ്ങിയതോടെ മുംബെെ ടീമിൽ മാറ്റങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്

ഹാർദിക് പാണ്ഡ്യക്ക് ഈ സീസണോടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. മുംബെെയുടെ പല സീനിയർ താരങ്ങളുടേയും ചീട്ടുകീറിയേക്കും. സൂര്യകുമാർ യാദവിനൊന്നും പഴയ മികവിന്റെ ഏഴയലത്ത് എത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ മുംബെെ ഒഴിവാക്കാനുള്ള സാധ്യതയും ഏറെയാണ്.

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും മുംബെെക്ക് പ്ലേ ഓഫിലെത്താൻ അത്ഭുതങ്ങൾ സംഭവിക്കണം. ആറാം കപ്പ് പ്രതീക്ഷിച്ച മുംബെെക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നത് ആരാധകരേയും ടീം മാനേജ്മെന്റിനേയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article