ഹൈലൈറ്റ്:
- കോഹ്ലിയെ പൂട്ടി കഗിസോ റബാഡ
- റബാഡയെ അഞ്ച് ബൗണ്ടറി പറത്തി കോഹ്ലി
- ആർസിബിക്ക് ഭേദപ്പെട്ട തുടക്കം
വിരാട് കോഹ്ലി, കഗിസോ റബാഡ(ഫോട്ടോസ്- AP)ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും
മികച്ച ഫോമിലുള്ള റബാഡയുടെ ആദ്യ ഓവറിൽ അഞ്ച് തുടർ ബൗണ്ടറികളാണ് കോഹ്ലി നേടിയത്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തുകളെയെല്ലാം കടന്നാക്രമിച്ച് ബൗണ്ടറി നേടിയ കോഹ്ലി മനോഹരമായ ഷോട്ടുകളോടെ റബാഡയെ വിറപ്പിച്ചു. ആറാം പന്ത് സ്ട്രെയ്റ്റ് ഡ്രെെവിലൂടെ ബൗണ്ടറി നേടാൻ കോഹ്ലി ശ്രമിച്ചെങ്കിലും കോഹ്ലിയുടെ ഷോട്ട് റബാഡയുടെ കാലിൽ തട്ടിയതോടെ ബൗണ്ടറി നേടാൻ സാധിക്കാതെ പോയി. അല്ലായിരുന്നെങ്കിൽ ഓവറിലെ ആറ് പന്തും കോഹ്ലി ബൗണ്ടറി പായിച്ചേനെ.
ഈ ഓവർ കൊണ്ട് റബാഡയെ പിൻവലിക്കാതെ നാലാം ഓവറിൽ ഗുജറാത്ത് ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ വീണ്ടും റബാഡക്ക് പന്ത് നൽകി. കോഹ്ലി വീണ്ടും റബാഡയെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഇത് മുന്നിൽക്കണ്ട് അൽപ്പം എക്സ്ട്രാ ബൗൺസായാണ് റബാഡ പന്തെറിഞ്ഞത്. കോഹ്ലി പുൾഷോട്ടിന് ശ്രമിച്ചപ്പോൾ ടെെമിങ് പിഴച്ചു. എഡ്ജായ പന്ത് വായുവിൽ ഉയർന്നപ്പോൾ റാഷിദ് ഖാൻ തകർപ്പനായി അത് കെെയിലൊതുക്കി.
ഇതോടെ 13 പന്തിൽ 28 റൺസെടുത്ത് കോഹ്ലിക്ക് പുറത്താവേണ്ടി വന്നു. അഞ്ച് ഫോറും ഒരു സിക്സും പറത്തിയ കോഹ്ലി 215.38 സ്ട്രെെക്ക് റേറ്റിലാണ് കളിച്ചത്. ആദ്യ ഓവറിൽ അഞ്ച് ബൗണ്ടറികൾ വഴങ്ങിയപ്പോഴുണ്ടായ നാണക്കേടിനെ തന്റെ തൊട്ടടുത്ത ഓവറിലൂടെ മറികടക്കാൻ റബാഡക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ സൂപ്പർ പോരാട്ടത്തിൽ രാജാവിനെ വീഴ്ത്തി കെെയടി നേടാൻ റബാഡക്ക് സാധിച്ചു.
വിരാട് കോഹ്ലി ഈ സീസണിൽ മികച്ച ഫോമിലാണുള്ളത്. ഒമ്പത് മത്സരങ്ങൾ കഴിയുമ്പോൾ 54.14 ശരാശരിയിൽ 379 റൺസാണ് കോഹ്ലി നേടിയത്. 165.50 എന്ന മികച്ച സ്ട്രെെക്ക് റേറ്റും കോഹ്ലിക്കുണ്ട്. 42 ഫോറും 15 സിക്സും പറത്തി ടി20യിലെ തന്റെ മികവ് നഷ്ടമായിട്ടില്ലെന്ന് വീണ്ടും തെളിയിക്കാൻ കോഹ്ലിക്ക് സാധിച്ചിരിക്കുകയാണ്.
IPL 2026: ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും, അടുത്ത സീസണിൽ ഇവർ നായകന്മാർ? സഞ്ജുവിനടക്കം കോളടിച്ചേക്കും
37ാം വയസിലും കോഹ്ലി കിടിലൻ ഫോമിലാണ് കളിക്കുന്നത്. 69, 28, 32, 50, 49, 19, 81, 23, 28 എന്നിങ്ങനെയാണ് കോഹ്ലിയുടെ ഈ സീസണിലെ സ്കോർ. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും തകർപ്പൻ ഫോമിലാണുള്ളത്. കിരീടം നിലനിർത്താൻ കോഹ്ലിക്കും സംഘത്തിനും സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·