Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•11 May 2026, 8:42 p.m. IST
IPL 2026: പ്രിയൻഷ് ആര്യ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. പവർപ്ലേയ്ക്കുള്ളിൽ പഞ്ചാബിന് അടിത്തറ പാകുന്ന ബാറ്റിങ് പ്രകടനമാണ് പ്രിയൻഷ് ആര്യ കാഴ്ചവെച്ചത്. ആദ്യ ഓവർ മുതൽ താരം കടന്നാക്രമിച്ചു
ഹൈലൈറ്റ്:
- പ്രിയൻഷ് ആര്യക്ക് ഫിഫ്റ്റി
- ആദ്യ ഓവറിൽ സ്റ്റാർക്ക് 22 റൺസ് വഴങ്ങി
- പഞ്ചാബിന് ഇന്നത്തെ മത്സരം നിർണ്ണായകം
പ്രിയൻഷ് ആര്യ(ഫോട്ടോസ്- ANI)സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ഗംഭീറിന് താൽപര്യമില്ല,
പ്രിയൻഷ് ആര്യ ഇത് മൂന്നാം തവണയാണ് ഈ നേട്ടത്തിലേക്കെത്തുന്നത്. ഇത് രണ്ടാം തവണയാണ് ഐപിഎല്ലിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് സിക്സർ വഴങ്ങുന്നത്. വിരാട് കോഹ്ലി ഒരു തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. 2019ൽ ബംഗളൂരുവിൽ രാജസ്ഥാൻ റോയൽസ് പേസറായ വരുൺ ആരോണിനെതിരേയായിരുന്നു ഈ നേട്ടം. ഭാവിയിൽ ജയ്സ്വാളിനെ മറികടക്കാനും പ്രിയൻഷിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
22 റൺസാണ് ആദ്യ ഓവറിൽ പഞ്ചാബ് നേടിയെടുത്തത്. 2.4 ഓവറിൽ ടീം സ്കോർ 50 പിന്നിട്ടു. 24 പന്തിൽ അർധ സെഞ്ചുറി നേടിയ പ്രിയൻഷ് 33 പന്തിൽ 56 റൺസ് നേടിയാണ് പുറത്തായത്. രണ്ട് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് പ്രിയൻഷിന്റെ തകർപ്പൻ പ്രകടനം. 169.70 സ്ട്രെെക്ക് റേറ്റിലായിരുന്നു പ്രിയൻഷിന്റെ മിന്നും പ്രകടനം. ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളി പ്രതീക്ഷിക്കാവുന്ന പ്രകടനമാണ് സമീപകാലത്തെ ഐപിഎല്ലിൽ താരം നടത്തുന്നത്.
യുവതാരം മാധവ് തിവാരിയാണ് പ്രിയൻഷ് ആര്യയെ പുറത്താക്കിയത്. 22 കാരനായ താരം മധ്യ പ്രദേശുകാരനാണ്. 40 ലക്ഷത്തിന് ഡൽഹി ടീമിലെടുത്ത താരം ആദ്യ ഓവറിൽത്തന്നെ പ്രിയൻഷിനെ പുറത്താക്കി ഞെട്ടിച്ചിരിക്കുകയാണ്. 10 മത്സരത്തിൽ നിന്ന് 336 റൺസാണ് പ്രിയൻഷ് നേടിയത്. മൂന്ന് അർധ സെഞ്ചുറികളും ഈ സീസണിൽ അദ്ദേഹം നേടിക്കഴിഞ്ഞു.
പഞ്ചാബിനെ സംബന്ധിച്ച് ഡൽഹിക്കെതിരായ മത്സരം വളരെ നിർണ്ണായകമാണ്. ആദ്യത്തെ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത പഞ്ചാബ് അവസാന മൂന്ന് മത്സരവും തോറ്റിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ജയിച്ച് തിരിച്ചുവരവ് നടത്താൻ പഞ്ചാബിന് സാധിക്കേണ്ടതായുണ്ട്. 10 മത്സരത്തിൽ നിന്ന് 13 പോയിന്റോടെ പഞ്ചാബ് നാലാം സ്ഥാനത്താണുള്ളത്. ഇന്ന് ഡൽഹിയെ തോൽപ്പിച്ചാൽ പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്താൻ പഞ്ചാബിന് സാധിക്കും.
IPL 2026: ഇവർക്ക് ഇതുവരെ അവസരമില്ല, ഡൽഹി, ലഖ്നൗ, മുംബെെ ടീമുകൾ ഇനി ഈ താരങ്ങളെ കളിപ്പിക്കണം; മിന്നിക്കുമെന്നുറപ്പ്
പഞ്ചാബിന്റെ ഓപ്പണർ പ്രഭ്സിംറാൻ സിങ് 15 പന്തിൽ 18 റൺസെടുത്താണ് പുറത്തായത്. മുകേഷ് കുമാറിനാണ് വിക്കറ്റ്. ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്കും ഇന്ന് നിർണ്ണായകമാണ്. സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ ഡൽഹിക്കെതിരേ റെക്കോഡ് റൺചേസ് നടത്താൻ പഞ്ചാബിനായിരുന്നു.








English (US) ·