IPL 2026: ആര്‍സിബി വിറക്കും? ഇക്കാര്യങ്ങള്‍ തിരിച്ചടി; പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

4 days ago 2

Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam18 Mar 2026, 3:17 p.m. IST

ഇത്തവണ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും കപ്പ് നേടുമോ എന്നാണ് ആരാധകരുടെ ചോദ്യം. ആർസിബിക്ക് തുടർച്ചയായി മൂന്ന് കിരീടങ്ങൾ വരെ നേടാന്‍ കരുത്തുണ്ടെന്നാണ് മുന്‍ ആര്‍സിബി താരമായ എബി ഡി വില്ലിയേഴ്സ് പറയുന്നത്. എന്നാൽ ആർസിബി ഐപിഎല്ലിന് മുമ്പ് നേരിടുന്ന ചില വെല്ലുവിളികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

ഹൈലൈറ്റ്:

  • ആര്‍സിബി നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കി ഇർഫാൻ പത്താൻ
  • ക്യാപ്റ്റൻ രജത് പട്ടിദാറും ഓപ്പണർ ഫിൽ സാൾട്ടും മികച്ച ഫോമിലല്ല
  • വെടിക്കെട്ട് താരം ടിം ഡേവിഡും ഫോം ഔട്ടാണെന്ന് മുന്‍ ഇന്ത്യന്‍ താരം
Royal Challenges Bengaluru RCB IPL 2026റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു(ഫോട്ടോസ്- Getty Images)
2025-ലെ കഴിഞ്ഞ ഐപിഎൽ സീസണിൽ ചാമ്പ്യന്മാരായത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആയിരുന്നു. ഇക്കുറിയും കപ്പ് നേടാൻ തകർപ്പൻ ടീമുമായാണ് ആര്‍സിബിയുടെ വരവ്. മുൻ താരമായ എബി ഡി വില്ലിയേഴ്സ് ഉൾപ്പെടെയുള്ളവർ ആര്‍സിബി തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ആര്‍സിബിക്ക് ആശങ്കയാകുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഇർഫാൻ പത്താൻ. ഓപ്പണർ ഫിൽ സാൾട്ടും ക്യാപ്റ്റൻ രജത് പട്ടിദാറും അത്ര മികച്ച ഫോമിൽ അല്ല ഇപ്പോൾ കളിക്കുന്നതെന്നാണ് പത്താന്‍ പറയുന്നത്. ഐപിഎൽ പോലൊരു ടൂർണമെന്റിൽ ക്യാപ്റ്റൻ ഫോമിലെത്തുക എന്നത് നിർണായകമായ ഘടകമാണെന്നും പത്താന്‍ അഭിപ്രായപ്പെടുന്നു. "ഈ വർഷം അവർ (ആര്‍സിബി) ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്, ഫില്‍ സാള്‍ട്ട് മികച്ച ഫോമിൽ അല്ല, ടി20 ലോകകപ്പിൽ പോലും ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് സാള്‍ട്ട് നേടിയത്, ആഭ്യന്തര ക്രിക്കറ്റിൽ രജത് പട്ടിദാറിന്റെ ഫോമും മികച്ചതായിരുന്നില്ല, ക്യാപ്റ്റനെന്ന നിലയിൽ ഫോമിലെത്തുക എന്നത് ഏറെ പ്രധാനമാണ്, ഇല്ലെങ്കിൽ അതൊരു തിരിച്ചടിയായി മാറും" - പത്താന്‍ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
Samayam MalayalamIPL 2026: സഞ്ജു പടിയിറങ്ങി, പിന്നാലെ രാജസ്ഥാൻ കപ്പ് നേടുമോ? സങ്കക്കാരയും ശിഷ്യന്മാരും ശക്തർ, കിരീട സാധ്യത ഉയർത്തി ഇക്കാര്യങ്ങൾ
2025 - 26 വിജയ് ട്രോഫിയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 67 മാത്രമാണ് രജത് പട്ടിദാർ നേടിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലാകട്ടെ 7 ഇന്നിങ്സുകളില്‍ നിന്ന് 113 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അതേസമയം ആർസിബി ടീ മാനേജ്മെന്റും ഹെഡ് കോച്ച് ആന്റി ഫ്ലവറും രജത് പട്ടിദാറിന് നൽകിയ വിശ്വാസം വളരെ വലുതാണെന്നും അതനുസരിച്ച് ക്യാപ്റ്റനായി ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് വലിയ കാര്യമാണെന്ന് ഇർഫാൻ പത്താൻ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനം ക്യാപ്റ്റനെന്ന നിലയിലുള്ള രണ്ടാമത്തെ സീസണിലും ആവർത്തിക്കുക എന്നതാണ് രജത് പട്ടിദാറിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇർഫാൻ പത്താന്‍ അഭിപ്രായപ്പെടുന്നു. സ്റ്റാർ പേസര്‍ ജോഷ് ഹേസല്‍വുഡ് ആദ്യ മത്സരങ്ങളിൽ കളിക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നത് കൊണ്ട് ക്യാപ്റ്റന്റെയും മറ്റു താരങ്ങളുടെ ഫോമും ആർസിബിയെ സംബന്ധിച്ച് ഏറെ നിർണായകമാണെന്നാണ് പത്താന്‍ സൂചിപ്പിക്കുന്നത്.

ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു


"ആർസിബി കോച്ച് ആന്റി ഫ്ലവറിന് രജത് പട്ടിദാറിന്റെ കഴിവിൽ വലിയ വിശ്വാസമാണുള്ളത്, അവന്റെ ശാന്ത സ്വഭാവം കണ്ടാണ് അവന് ക്യാപ്റ്റൻസി നല്‍കിയത്, ആദ്യ സീസണിൽ കപ്പ് നേടാനായി, രണ്ടാമത്തെ സീസൺ ഒരു വലിയ വെല്ലുവിളി തന്നെയാണ്, ഒരു ബെഞ്ച് മാർക്ക് സെറ്റ് ചെയ്തു കഴിഞ്ഞു, ഇനി അത് നിലനിർത്താൻ കഴിയണം, തുടക്കത്തിൽ ഹേസല്‍വുഡിന്റെ സേവനം ടീമിന് ലഭ്യമാവില്ല, ഈ പ്രശ്നങ്ങളെ എങ്ങനെ രജത് പട്ടിദാര്‍ കൈകാര്യം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്" - ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
Samayam Malayalam'കപ്പ് കട്ടെടുത്ത് ഓടാന്‍ കഴിയില്ല, കളിച്ച് ജയിക്കണം'; മുഹ്സിന്‍ നഖ്വിയെ എയറിലാക്കി കമ്രാന്‍ അക്മല്‍, പിസിബിക്കെതിരെ രൂക്ഷ വിമര്‍ശനം
ആർസിബിയുടെ മധ്യനിര വെടിക്കെട്ട് താരം ടിം ഡേവിഡും മികച്ച ഫോമിലല്ല എന്നതാണ് മറ്റൊരു വെല്ലുവിളിയെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനമാണ് ടിം ഡേവിഡ് കാഴ്ച്ച വെച്ചത്. ഇക്കുറി ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷമാണ് ടിം ഡേവിഡ് ഐപിഎല്ലിനെത്തുന്നത്. ടി20 ലോകകപ്പില്‍ 2 മത്സരങ്ങളില്‍ നിന്ന് 6 റണ്‍സ് മാത്രമാണ് ടിം ഡേവിഡ് നേടിയത്. ഇതില്‍ തന്നെ ഒരു മത്സരത്തില്‍ ഡെക്കായും മടങ്ങിയിരുന്നു. എന്തായാലും ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ആര്‍സിബിക്ക് പുതിയ സീസണിലും മികവ് ആവര്‍ത്തിക്കാന്‍ കഴിയൂ.
സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.... കൂടുതൽ വായിക്കുക

Read Entire Article