Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•28 Mar 2026, 11:32 p.m. IST
IPL 2026: സൺറെെസേഴ്സ് ഹെെദരാബാദ് 201 എന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്. എന്നാൽ അനായാസം ഇത് മറികടക്കാൻ ആർസിബിക്ക് സാധിച്ചു. വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അർധ സെഞ്ചുറിയോടെ ആർസിബിക്കായി കസറി
ഹൈലൈറ്റ്:
- ഇഷാൻ കിഷൻ മത്സരത്തിലെ ടോപ് സ്കോററായി
- ക്യാപ്റ്റനെന്ന നിലയിൽ ഇഷാൻ നിരാശപ്പെടുത്തി
- വിക്കറ്റിന് പിന്നിലും ഇഷാന് പാളിച്ച സംഭവിച്ചു
ഇഷാൻ കിഷൻ(ഫോട്ടോസ്- ANI)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
ഒന്നാമത്തെ കാര്യം ഓപ്പണിങ് ബൗളറായി നിതീഷ് കുമാർ റെഡ്ഡിയെ ഉപയോഗിച്ചതാണ്. തുടക്കത്തിലേ മാനസികമായി മുൻതൂക്കം നേടിയെടുക്കാൻ ഇത് ആർസിബിയെ സഹായിച്ചു. ആദ്യ ഓവറിൽത്തന്നെ മികച്ചൊരു ബൗളറെ കൊണ്ടുവന്ന് സമ്മർദ്ദം സൃഷ്ടിക്കാൻ ഇഷാൻ തയ്യാറായില്ല. ഇഷാൻ മലിങ്ക പവർപ്ലേയിൽ മികവ് കാട്ടുന്ന ബൗളറാണ്. എന്നാൽ താരത്തെ മധ്യ ഓവറുകളിൽ ഉപയോഗിക്കാൻ തീരുമാനിച്ച ഇഷാൻ കിഷന്റെ തീരുമാനം പാളി.
മധ്യ ഓവറുകളിൽ ഇഷാൻ മലിംഗ നന്നായി തല്ലുവാങ്ങി. താരത്തെ പവർപ്ലേയിൽ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് പറയാം. ഡേവിഡ് പെയ്നെ പവർപ്ലേയിൽ കൂടുതൽ ഉപയോഗിക്കണമായിരുന്നു. ആർസിബി താരങ്ങൾക്ക് നേരിട്ട് അധികം പരിചയമില്ലാത്ത ബൗളറാണ് പെയ്ൻ. ജേക്കബ് ഡഫിയെ ആർസിബി ഫലപ്രദമായി ഉപയോഗിച്ചതും ഹെെദരാബാദിന്റെ ടോപ് ഓഡറിനെ പൂട്ടിയതും കണ്ടതാണ്.
എന്നാൽ പ്രധാന ബൗളറെ പവർപ്ലേയിൽ വിശ്വസിക്കാതെ മുന്നോട്ട് പോയതാണ് ഹെെദരാബാദിന് തിരിച്ചടിയായത്. വിക്കറ്റിന് പിന്നിലും ഇഷാൻ കിഷൻ നിരാശപ്പെടുത്തി. സ്ലോ ബോളുകളെ കെെപ്പിടിയിലാക്കാൻ ഇഷാന് സാധിക്കാതെ പോയി. ഇഷാന്റെ വിക്കറ്റ് കീപ്പിങ്ങിലെ പിഴവിൽ രണ്ട് ബൗണ്ടറികളാണ് എക്സ്ട്രാസായി പോയത്. ഇത് ഹെെദരാബാദിന്റെ ആത്മവിശ്വാസം തകർക്കുന്നതായിരുന്നു.
ആർസിബിയെപ്പോലൊരു കരുത്തുറ്റ നിരക്കെതിരേ ഒരു പിഴവും വരുത്താതെ നോക്കേണ്ടിയിരുന്നു. എന്നാൽ ഹെെദരാബാദിന്റെ ഫീൽഡിങ്ങിൽ പിഴവുകൾ സംഭവിച്ചു. വിരാട് കോഹ്ലിയെ 28 റൺസിൽ പുറത്താക്കാൻ അവസരം ലഭിച്ചതാണ്. എന്നാൽ ഹെൻ റിച്ച് ക്ലാസൻ കോഹ്ലിയെ കെെവിട്ട് കളഞ്ഞത് തിരിച്ചടിയായി മാറിയെന്ന് പറയാം. ആർസിബിക്കെതിരേ ഒരു സ്പിന്നറെ മാത്രം ഉപയോഗിച്ചുള്ള ഹെെദരാബാദിന്റെ തന്ത്രവും പാളി.
IPL 2026: സിഎസ്കെ ഇത്തവണ രണ്ട് വട്ടം ആർസിബിയെ നേരിടും, പക്ഷെ മുംബെെയോട് ഒരു തവണ മാത്രം; കാരണമെന്ത്? അറിയാം
മധ്യ ഓവറുകളിൽ പെയ്ൻ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. രജത് പാട്ടീധാറിനേയും ജിതേഷ് ശർമയേയും അടുത്തടുത്ത പന്തുകളിൽ പെയ്ൻ പുറത്താക്കി. അപ്പോഴേക്കും വിജയത്തിനോടടുത്തെത്താൻ ആർസിബിക്ക് സാധിച്ചിരുന്നു. പെയ്നെ പവർപ്ലേയിൽ ഫലപ്രദമായി ഉപയോഗിക്കാതിരുന്നത് തിരിച്ചടിയായി മാറിയെന്ന് നിസംശയം പറയാം.
അഭിഷേക് ശർമയെ സ്പിന്നറെന്ന നിലയിൽ പരീക്ഷിക്കാനുള്ള ധെെര്യം ഇഷാൻ കാട്ടണമായിരുന്നു. സ്പിന്നർമാരുടെ അഭാവം ഹെെദരാബാദിനെ ബാധിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ഇഷാൻ കിഷൻ രണ്ട് വെെഡ് റിവ്യു എടുത്തപ്പോൾ രണ്ടും നഷ്ടപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയിൽ ഇഷാൻ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. ബാറ്റിങ്ങിനിറങ്ങി 38 പന്തിൽ 80 റൺസെടുത്ത് കെെയടി നേടാൻ ഇഷാന് സാധിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയിലെടുത്ത തീരുമാനങ്ങൾ മികച്ചതായില്ലെന്ന് നിസംശയം പറയാം.









English (US) ·