Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 8:18 americium IST
IPL 2026: ഋഷഭ് പന്തിന് ക്യാപ്റ്റനെന്ന നിലയിൽ ശോഭിക്കാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. കൂടാതെ ക്യാപ്റ്റന്റെ സമ്മർദ്ദം ഋഷഭിന്റെ ബാറ്റിങ് പ്രകടനത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- ഋഷഭിന് കീഴിൽ ലഖ്നൗ പിന്നോട്ട്
- അവസാന സ്ഥാനക്കാരായി ലഖ്നൗ
- ലഖ്നൗ എയ്ഡൻ മാർക്രത്തെ ക്യാപ്റ്റനാക്കിയേക്കും
ഋഷഭ് പന്ത്, നിക്കോളാസ് പുരാൻ(ഫോട്ടോസ്- ANI)ധോണിയുടെ പരിക്കിൽ നിർണായക വിവരങ്ങൾ പുറത്ത്
ഋഷഭിന് ഇപ്പോൾ സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ ടീം മാനേജ്മെന്റിൽ നിന്നുള്ള സമ്മർദ്ദം ഋഷഭിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഋഷഭിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം മാർക്രത്തെ കൊണ്ടുവന്നാൽ ടീം സ്കോറിനത് കൂടുതൽ കരുത്തായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ക്യാപ്റ്റനെന്ന നിലയിൽ ഋഷഭ് പന്തെടുക്കുന്ന പല തീരുമാനങ്ങളും പാളുകയാണ്. കെകെആറിനെതിരേ നിക്കോളാസ് പുരാനെ സൂപ്പർ ഓവറിൽ ഇറക്കിയത് ലോക മണ്ടത്തരമായിരുന്നു. സൂപ്പർ ഓവറിൽ നിരാശപ്പെടുത്തുന്ന കണക്കുള്ള ബാറ്റ്സ്മാനാണ് നിക്കോളാസ് പുരാൻ. എന്നിട്ടും എന്തിനാണ് പുരാന് സൂപ്പർ ഓവറിൽ അവസരം നൽകിയത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മത്സര ശേഷം ഇതിന് ഋഷഭ് മറുപടി പറയുകയും ചെയ്തു.
പുരാൻ മോശം ഫോമിലാണെങ്കിലും ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ ബാറ്റ്സ്മാൻമാരെ വിശ്വസിക്കേണ്ടതായുണ്ടെന്നാണ് ഋഷഭ് പറഞ്ഞത്. എന്നാൽ ഈ തീരുമാനം പാളുന്നതാണ് കാണാനായത്. പുരാനെയല്ലെങ്കിൽ ലഖ്നൗ ആരെ ഇറക്കുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. വെടിക്കെട്ട് നടത്താൻ പ്രാപ്തിയുള്ള ഒരു താരം പോലും ഇപ്പോൾ ലഖ്നൗ ടീമിൽ ഇല്ലെന്നതാണ് വസ്തുത.
ഋഷഭ് പന്ത് പഴയതുപോലെ ഫോമിലേക്കെത്തേണ്ടത് ലഖ്നൗവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് സാധിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. പക്ഷെ ഇതൊട്ടും എളുപ്പമാവില്ലെന്നുറപ്പാണ്. എന്താകും ടീം മാനേജ്മെന്റിന്റെ തീരുമാനം എന്നതും കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്.
IPL 2026: അത് എങ്ങനെ ഔട്ടാവും? അൻകൃഷ് രഘുവംശിയുടെ പുറത്താകലിൽ വിവാദം കത്തുന്നു; ഋഷഭിനെതിരേ ആരാധക രോഷം
മാർക്രം മോശം ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്രത്തെ ക്യാപ്റ്റനാക്കുകയെന്നതും പ്രയാസമാണ്. മിച്ചൽ മാർഷും നായകനാവാൻ യോഗ്യനാണെങ്കിലും ഫോമാണ് പ്രശ്നം. നിലവിൽ വലിയ പ്രതിസന്ധിയാണ് ലഖ്നൗ നേരിടുന്നത്. ഇതിനെ മറികടന്ന് ശക്തമായ തിരിച്ചുവരവ് പ്രയാസമാണെന്നതാണ് വസ്തുത. അല്ലെങ്കിൽ എല്ലാ താരങ്ങളും ഒരുപോലെ ഫോമിലേക്കെത്തണം. ഇതിന് സാധ്യത കുറവായതിനാൽ ഇത്തവണ പ്ലേ ഓഫിലേക്ക് ലഖ്നൗ എത്താൻ സാധ്യത കുറവാണെന്ന് തന്നെ പറയാം.








English (US) ·