Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•25 Apr 2026, 7:45 americium IST
IPL 2026: സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ കത്തിക്കയറാൻ മലയാളി താരത്തിന് സാധിച്ചു. സഞ്ജു എങ്ങനെയാണ് പ്രകടനം മെച്ചപ്പെടുത്തിയതെന്ന് പരിശോധിക്കാം
ഹൈലൈറ്റ്:
- സഞ്ജു സാംസൺ സമീപകാലത്ത് മിന്നും ഫോമിൽ
- ടി20 ലോകകപ്പ് മുതൽ സഞ്ജു വേറെ ലെവൽ
- സഞ്ജു ഈ സീസണിൽ രണ്ട് സെഞ്ചുറികൾ നേടി
സഞ്ജു സാംസൺ(ഫോട്ടോസ്- AP)ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു
സഞ്ജുവിന്റെ സമീപകാലത്തെ ഗംഭീര പ്രകടനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ചില ശെെലി മാറ്റങ്ങളുണ്ട്. പഴയ സഞ്ജുവിൽ നിന്ന് ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ടെന്നതാണ് വസ്തുത. മത്സരത്തോടുള്ള കാഴ്ചപ്പാടിലും ശെെലിയിലും സഞ്ജു വരുത്തിയ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം സഞ്ജു സാംസൺ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ തുടങ്ങിയെന്നതാണ്. സഞ്ജു സാംസൺ പൊതുവേ ഓപ്പണർ റോളിൽ ഇറങ്ങി തല്ലിപ്പറത്തി കളിക്കുന്ന താരമാണ്. എന്നാൽ ഇപ്പോൾ സഞ്ജു ഇത്തരത്തിൽ കടന്നാക്രമണം നടത്തുന്ന താരം എന്നതിലുപരിയായി ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നു. തന്റെ വ്യക്തിപരമായ പ്രകടനത്തേക്കാൾ ഉപരിയായി ടീമിന് പ്രാധാന്യം നൽകിയാണ് ഇപ്പോൾ സഞ്ജു കളിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പ് മുതലുള്ള സഞ്ജുവിന്റെ പ്രകടനം നോക്കുമ്പോൾ ഈ ഉത്തരവാദിത്തം കാണാനാവും. ടീമിനായി തന്റെ കടന്നാക്രമണ ശെെലിയെ ഒന്ന് പിടിച്ചുകെട്ടാൻ സഞ്ജു തയ്യാറായിട്ടുണ്ട്. ഇത് സഞ്ജുവിനും ടീം മാനേജ്മെന്റിനും ഒരുപോലെ പ്രതീക്ഷ നൽകുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു ഇപ്പോൾ ചിന്തിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.
രണ്ടാമത്തെ കാര്യം സഞ്ജു അവസാനംവരെ ബാറ്റ് ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ്. നേരത്തെ ഓപ്പണർ റോളിൽ സഞ്ജു ഇറങ്ങുന്നത് പവർപ്ലേയിൽ പരമാവധി സ്കോർ നേടുകയെന്ന ലക്ഷ്യത്തോടെയാണ്. സഞ്ജുവിന്റെ ടീമിലെ റോളും ഇത് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സഞ്ജുവിന് ഇത്തരമൊരു റോൾ അല്ല ടീമിലുള്ളത്. ഓപ്പണറായി ഇറങ്ങി തല്ലിത്തകർക്കുന്നത് മാറി അവസാന ഓവർവരെ ബാറ്റ് ചെയ്യാനാണ് ഇപ്പോൾ സഞ്ജു ശ്രമിക്കുന്നത്.
IPL 2026: സെഞ്ചുറിത്തിളക്കത്തിൽ സായ് സുദർശൻ, ഇത് മൂന്നാം തവണ; ക്രിസ് ഗെയ്ലിന്റെ വമ്പൻ റെക്കോഡും തകർത്തു
സഞ്ജു ഇത്തരത്തിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ടീമിനത് മികച്ച സ്കോർ നേടിക്കൊടുക്കുന്നുണ്ട്. സഞ്ജു ഇപ്പോൾ സീനിയർ താരങ്ങളെപ്പോലെ ടീമിലെ പ്രധാന താരമായി മാറിക്കഴിഞ്ഞുവെന്ന് പറയാം. സഞ്ജു ഇതേ ശെെലിയിൽ മുന്നോട്ട് പോകുന്നതാണ് ഇന്ത്യക്കും സിഎസ്കെയ്ക്കും നല്ലത്.
മൂന്നാമത്തെ കാര്യം സഞ്ജു സാംസൺ കൂടുതൽ ബൗണ്ടറികളിലൂടെ റൺസുയർത്താൻ ആരംഭിച്ചുവെന്നതാണ്. നേരത്തെയുള്ള സഞ്ജുവിന്റെ പ്രകടനങ്ങൾ നോക്കുമ്പോൾ കൂടുതലും റൺസുയർത്തിയിരുന്നത് സിക്സറിലൂടെയാണ്. എന്നാൽ ഇപ്പോൾ സഞ്ജു കൂടുതൽ ബൗണ്ടറികൾ കളിക്കാൻ തുടങ്ങി. ഗ്രൗണ്ട് ഷോട്ടുകൾ കൂടുതൽ കളിച്ച് വിക്കറ്റ് കാത്ത് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമം താരത്തിന്റെ സമീപകാലത്തെ ഗംഭീര പ്രകടനത്തിന് കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം.








English (US) ·